????എഴുത്ത് : ലങ്കേഷ് അഗസ്ത്യക്കോട് ????

????”മോഹം” :സത്യൻ അന്തിക്കാടിന്റെ
രചനകളിൽ…. ????

????സിനിമാ സംവിധായകൻ ആകും മുൻപ് മികച്ച ഗാനരചയിതാവ് എന്ന നിലയിൽ ആരാധക ഹൃദയം കീഴടക്കിയ കലാകാരനാണ് സത്യൻ അന്തിക്കാട്……

When Films Have A Connection To Life, They Are Remembered': Sathyan Anthikad1975-ൽ പുറത്ത് വന്ന “ലവ് ലെറ്റർ ” എന്ന പടത്തിലൂടെയാണ് അദ്ദേഹം ഗാനരചനാ രംഗത്തേക്ക് വരുന്നത്.. കെ. ജെ. ജോയ്‌ ആയിരുന്നു ഈ പടത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത്… തുടർന്ന് വന്ന “സിന്ദൂരം” -എന്ന പടത്തിലെ “ഒരു നിമിഷം തരൂ നിന്നിലലിയാൻ… “എന്ന ഗാനം സത്യൻ അന്തിക്കാടിനെ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവാക്കി മാറ്റി… മലയാളത്തിലെ മികച്ച പ്രണയഗാനങ്ങൾ തിരയുമ്പോൾ സത്യൻ അന്തിക്കാടിന്റെ രണ്ട് മൂന്ന് പാട്ടെങ്കിലും നമുക്ക് പരാമർശിക്കേണ്ടി വരും… (ഉദാ : ഓ മൃദുലേ…, മഴ തുള്ളി തുള്ളി നൃത്തമാടി വരും…, കണ്ണോടു കണ്ണായ സ്വപ്‌നങ്ങൾ… )

????സത്യൻ അന്തിക്കാടിന്റെ ഗാനങ്ങളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിക്കുമ്പോൾ “മോഹം “-എന്ന വാക്കിന് അദ്ദേഹം വല്ലാത്ത പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം…
“മോഹം”കടന്ന് വരാത്ത അപൂർവം ഗാനങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടായിട്ടുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല…

ആദ്യ രചനയായ “ലവ് ലെറ്ററിൽ ” -അമ്പിളി പാടിയ “സ്വർണ്ണമാലകൾ വിണ്ണിൽ വിതറും സ്വപ്നലോലയാം സായാഹ്നമേ… “-എന്ന പാട്ടിൽ “…… മോഹങ്ങളേ സ്വപ്നരേണുക്കളേ.. താരുണ്യത്തിൻ പ്രദീപങ്ങളേ.. ” -എന്നെഴുതിയ കവി, “ആ ചെഞ്ചൊടികളിൽ ഒരു മൗനഗീതമായ് ഓമലേ എൻ മോഹം ഉണർന്നുവെങ്കിൽ…”-എന്ന് “ഒരു നിമിഷം തരൂ.. “(സിന്ദൂരം)എന്ന പാട്ടിൽ പറയുന്നു… !!

“അസ്തമയം” -എന്ന പടത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട “രതിലയം… രതിലയം.. “-എന്ന പാട്ടിൽ “ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ…. “-എന്ന് പാടി മോഹങ്ങളുടെ ഒരു തിരയിളക്കം തന്നെ സൃഷ്‌ടിക്കുന്നത്‌ നമുക്ക് കാണാം…

ഏറെക്കാലം “കാനം. ഇ. ജെ”-എഴുതിയ പാട്ടാണെന്ന് ഒരുപാട് പേർ തെറ്റിദ്ധരിച്ചിരുന്ന “മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങി കരഞ്ഞു.. “-എന്ന പാട്ട് (സിനിമ :ആരും അന്യരല്ല ) സത്യൻ അന്തിക്കാടിന്റെ രചനയാണ്‌.. ഈ പാട്ടിൽ “മോഹം “-എന്ന വാക്കിന്റെ ഭംഗി മുഴുവൻ അദ്ദേഹം നിറച്ചുവച്ചിട്ടുണ്ട്.. ! സംഗീത സംവിധായകൻ രവീന്ദ്രന് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത “ചൂള” യിലെ “താരകേ മിഴിയിതളിൽ കണ്ണീരുമായി… ” എന്ന പാട്ടും സത്യൻ അന്തിക്കാടാണ് എഴുതിയത്..

ഈ പാട്ടിലും “… മോഹങ്ങൾ ഇന്നും നിന്നെ പുൽകുമോ.. “എന്ന് ചോദിക്കാൻ അദ്ദേഹം മറന്നില്ല….. “അവതാരം”-എന്ന പടത്തിൽ :”മോഹം.. മോഹം.. മോഹം.. മോഹം… ചിറക് വിടർത്തി.. “എന്ന് പാടിയ കവി, “വെറുതെ ഒരു പിണക്കം ” സിനിമയിലെ “രാഗവും താളവും ഉണരുമീ സുഖനിമിഷം… “എന്ന പാട്ടിൽ, മോഹത്തെ., “ആരോടും മിണ്ടാത്ത മോഹം -എന്നും -കരളിലെ കിളിയുടെ മോഹമെന്നും -മധുരിതമൊരു നവമോഹം എന്നും ആവർത്തിച്ച് പറയുന്നുണ്ട്….
“സരിത”-യിലെ “മഴ തുള്ളി തുള്ളി നൃത്തമാടി വരും വാനിൽ.. “-എന്ന പാട്ടിൽ മോഹം മഴ പോലെ പെയ്തിറങ്ങുന്നത് കാണാം..

(… എന്നിൽ നിന്നിൽ മോഹം ചേരും.. ചേരും.. ചേരും… !!!) “മനസ്സൊരു മയിൽ “-എന്ന പടത്തിൽ “പനിനീർ പൂവിനു മോഹം, നിൻ ചൊടികളിൽ ഇതളായ് വിടരാൻ..””-എന്നാരംഭിക്കുന്ന പാട്ടിൽ “മോഹം”നല്ലൊരു ബിംബമായി വരുന്നുണ്ട്.. “അഗ്നിവ്യൂഹം “-എന്ന പടത്തിൽ ജാനകി പാടിയ “യാമിനീ.. എന്റെ സ്വപ്‌നങ്ങൾ വാരി പുണർന്നു.. ” എന്ന പ്രേതഗാനത്തിൽ കവി “മോഹഭംഗം “ശരിക്കും വരച്ചിട്ടുണ്ട്…. “നെഞ്ചിൽ തുളുമ്പുന്ന മോഹവുമായി, ഞാൻ അലയുന്നൊരീ വീഥികളിൽ.. ” എന്ന് നായികയെ കൊണ്ട് പാടിക്കാൻ ഇവിടെ കവിക്ക് കഴിയുന്നുമുണ്ട്….. “ഇതിലേ വന്നവർ “-എന്ന പടത്തിലെ ”ഇതിലേ ഇനിയും വരൂ.. ” എന്ന പാട്ടിൽ :”രാഗിണീ എൻ മാനസത്തിൽ മോഹം പോലെ വരും നിന്റെ ഗാനാമൃതം… “-എന്ന് പാടാനും കവി മറക്കുന്നില്ല…. !!
തന്റെ ആത്മസഖിയുടെ മാറിൽ മലർവള്ളി പോലെ പടരാനുള്ള കവിയുടെ മോഹം പ്രകടമാകുന്ന “തെയ്യം തെയ്യം തെയ്യനം പാടി… “(കാവൽ മാടം ) എന്ന പാട്ടും, രാവുണർന്നപ്പോൾ തന്റെ മോഹവും ഉണർന്നെന്ന് പച്ചയായി പറയുന്ന “നീ മായല്ലേ എൻ മഴവില്ലേ.. “(തടവറ); മോഹം പുഞ്ചിരി തൂകുമ്പോൾ മിഴികൾ നനയുന്ന അവസ്ഥ വർണ്ണിക്കുന്ന “തീരം തേടുന്നവരിലെ “-“വിഷാദ സാഗര തിരകൾ..”- എന്ന പാട്ടും പറഞ്ഞാൽ തീരാത്ത അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ്..

“ഞാൻ ഏകനാണ് “-എന്ന സിനിമയിലെ എല്ലാ ഗാനത്തിലും ഒളിഞ്ഞും തെളിഞ്ഞും “മോഹം “വരുന്നുണ്ട്.. ഇതിലെ “രജനീ.. പറയൂ.. “എന്ന പാട്ടിൽ “മോഹപുഷ്പം വിടരുമോ.. “എന്ന് മനസ്സിനോട് ചോദിക്കുന്ന കവി, “പ്രണയവസന്തം തളിരണിയുമ്പോൾ…” -എന്ന പാട്ടിൽ “…ദേവീ (ദേവാ )നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ.. ” എന്നും പാടുന്നുണ്ട്….
“മോഹങ്ങളെ വ്യർത്ഥ സ്വപ്നങ്ങളാക്കുന്ന പകലുകൾ അസ്തമിക്കില്ല… ” എന്ന് “അസ്തമിക്കാത്ത പകലുകൾ “-എന്ന പടത്തിലെ “ദുഃഖത്തിൽ എരിവെയിൽ നാളം പോലെ… ” -എന്ന പാട്ടിൽ ഏറെ വൈകാരികതയോടെ പറഞ്ഞ കവി നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്… ഈ പടത്തിലെ എല്ലാ പാട്ടിലും “മോഹം ” എന്ന വാക്ക് പല ഭാവത്തിൽ കടന്ന് വരുന്നു…

ആരതി, സംഭവം, ദന്തഗോപുരം, ധ്രുവസംഗമം, തീരം തേടുന്നവർ, അടുത്തടുത്ത്, ആയുധം, മുഖങ്ങൾ – തുടങ്ങി സത്യൻ അന്തിക്കാട് ഗാനരചന നിർവഹിച്ച സിനിമകളിലെ പാട്ടുകളിലൊക്കെയും “മോഹം”- എന്ന വാക്ക് ഒരു പ്രധാന ബിംബമായി തന്നെ നിറയുന്നത് നമുക്ക് വ്യക്തമാകും…പ്രണയത്തിന്റെ വശ്യമായ ഭാവങ്ങൾക്ക് ചാരുത കൂട്ടുന്നതിൽ “മോഹം ” പ്രധാന പങ്ക് വഹിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന കവിയാകാം സത്യൻ അന്തിക്കാട്……!!
അതാകുമല്ലോ പാട്ടെഴുത്തിന്റെ വഴികളിലെല്ലാം അദ്ദേഹം “മോഹത്തെ” കൂട്ടുപിടിച്ചത്‌…??!!എന്തായാലും, സത്യൻ അന്തിക്കാടിന്റെ “മോഹഗാനങ്ങൾക്ക് “ഒരു പ്രത്യേകതയുണ്ടായിരുന്നു എന്ന് പറയാതെ വയ്യ….. ????

You May Also Like

1955 ഏപ്രിൽ 18-ന് ഐൻസ്റ്റീന്റെ ഭൗതികശരീരം ദഹിപ്പിക്കുമ്പോൾ തലയ്ക്ക കത്ത് തലച്ചോറില്ലായിരുന്നു.കാരണം എന്ത്?

ഐൻസ്റ്റീന് തലച്ചോറില്ലായിരുന്നു എന്നു തെറ്റിദ്ധരിക്കേണ്ട. സംഗതി മോഷണമാണ്

എന്‍റെ അഭിനയ മോഹം പൂവണിഞ്ഞ കഥ

അഭിനയിക്കാനുള്ള മോഹം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമൊ. ബാല്യകാലത്ത് അഭിനയമോഹവുമായി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനായി എന്‍റെ ചില നിശ്ചലചിത്രങ്ങള്‍ ചില സംവിധായകര്‍ക്ക് ആ കാലത്ത് അയച്ച് കൊടുക്കുകയും മറുപടിക്കായി ആകാക്ഷയോടെ കാത്തിരിക്കുകയും പതിവായിരുന്നു. ആഗ്രഹ സഫലീകരണം എന്നില്‍ ആ കാലത്ത് പൂവനിഞ്ഞില്ലാ എന്നതാണ്‌ വാസ്തവം.

മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ

അനന്തഭദ്രം സിനിമയുടെ പോസ്റ്റ് കണ്ടപ്പോഴാണ് റിയാ സെന്നിനെ കുറിച്ച് എഴുതാൻ തോന്നിയത്.റിയാ സെനിനെ കുറിച്ചു പറഞ്ഞാൽ മുഴുവൻ സെൻ കുടുംബത്തെക്കുറിച്ച് പറയണം. മൂന്ന് തലമുറകളിലായി നാല് സുന്ദരിമാർ.!

പതിമൂന്നുകാരന്റെ സർഗ വാസന

ബന്ധുവായ പതിമൂന്നുകാരൻ വിരുന്നുകാരനായി വീട്ടിൽ വന്നതു മുതൽ നേരം പോകുന്നില്ല എന്നായിരുന്നു പരാതി. എന്റെ പുസ്തക…