Connect with us

history

ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?

അഹ്മദ്‌നഗറിലെ സുൽത്താനേറ്റിന്റെ പേഷ്വ അല്ലെങ്കിൽ റീജന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഹബ്ഷി ചെംഗിസ്ഖാന്റെ കീഴിൽ നയതന്ത്ര പരിശീലനം,

 386 total views,  1 views today

Published

on

ഇന്ത്യയിൽ രാജാവായ ഒരു ആഫ്രിക്കൻ അടിമയെകുറിച്ച് കേട്ടിട്ടുണ്ടോ ?

മനുഷ്യചരിത്രത്തിൽ കറുത്തവർഗ്ഗ ജനതയ്ക്ക് ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ന്യായമായ സംശയത്തിനപ്പുറം തെളിയിച്ചിട്ടുണ്ട്.മാലിക് അംബാറിന്റെ ജീവിതവും നേട്ടങ്ങളും അത്തരമൊരു ജനതയ്ക്ക് പ്രചോദനാത്മകമായതിന്റെ ഒരു കഥകൂടിയാണ്.ഒരു അടിമ രാജാവായതും അയാൾ മുഗൾ സാമ്രാജ്യത്തെ തന്റെ അന്ത്യം വരെ വിറപ്പിച്ച് നിർത്തിയതും പിന്നീട് ചരിത്രം!

മനു എസ് പിള്ളയുടെ റിബ്ബൽ സുൽത്താന്മാർ എന്ന പുസ്തകത്തിൽ നിന്നാണ് മാലിക് അംബറിനെ കുറിച്ച് കേൾക്കുന്നത് തന്നെ. അവിടെ നിന്നുള്ള പുന:രന്വേഷണത്തിൽ നിന്നാണ് മാലിക് അംബറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്.

El on Twitter: "Malik Ambar was a pioneer of guerilla warfare in the Deccan  region and resisted the powerful Mughals and kept them away from his  region, in turn humbling the might1546 ൽ ഇന്നത്തെ എത്യോപ്യയിലുള്ള ഹരാർ രാജ്യത്താണ് അംബാർ ജനിച്ചത്. അദ്ദേഹത്തെ ഷെംബു അല്ലെങ്കിൽ ചാപ്പു എന്നായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്. അറബികൾ അദ്ദേഹത്തെ അടിമയാക്കി യെമനിലേക്കും പിന്നീട് ബാഗ്ദാദിലേക്കും നാടുകടത്തി.അടിമ ഉടമകളിലൊരാളായ മിർ കാസിംമാണ് ചാപ്പുവിനെ ഇസ്ലാം മതം സ്വീകരിച്ച് അംബാർ എന്ന പേര് നൽകിയത്.അംബാറിന്റെ അസാമ്യനായമായ ബുദ്ധിശക്തി, ബഹുഭാഷാ കഴിവുകൾ, അസാധാരണമായ ഓർമശക്തി എന്നിവ കാസിമിൽ മതിപ്പുളവാക്കി. അയാൾ തന്നെയാണ് അംബാറിനെ സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പിനെ കുറിച്ചും ഭരണകാര്യങ്ങളെ കുറിച്ചും പഠിപ്പികുന്നത് . പിന്നീട് കാസിം മരിച്ചപ്പോൾ അംബാറിനെ ഇന്ത്യയിലെ ഒരു ഉടമയ്ക്ക് വിറ്റു.അങ്ങനെയാണ് അംബാർ ഇന്ത്യയിലെത്തുന്നത്.

അഹ്മദ്‌നഗറിലെ സുൽത്താനേറ്റിന്റെ പേഷ്വ അല്ലെങ്കിൽ റീജന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഹബ്ഷി ചെംഗിസ്ഖാന്റെ കീഴിൽ നയതന്ത്ര പരിശീലനം, സൈനിക തന്ത്രം, രാഷ്ട്രീയ സംഘടന പരിശീലനം എന്നിവ അംബറിന് ലഭിച്ചു. ഖാന്റെ കീഴിൽ 20 വർഷത്തെ സേവനത്തിന് ശേഷം അംബർ അഹ്മദ്‌നഗർ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഹബാഷി സൈനികനായി. അത് സ്വഭാവികമായി സംഭവിച്ചതായിരുന്നില്ല ,അംബാറിന്റെ ബുദ്ധിമികവും ,ശാരീരിക ഗുണങ്ങളും അതിനു വളം വെച്ചു എന്നു പറയാം.1594 ൽ ഖാന്റെ മരണശേഷമാണ് അംബാർ സ്വതന്ത്രനാകുന്നത്.

1595 ഓടെ നൂറ്റൻപതോളം പുരുഷന്‍മാരെയും കൂലിപ്പണിക്കാരെയും അദ്ദേഹം കൂടെ കൂട്ടി. പിന്നീടത് ആയിരക്കണക്കിന് ആളുകലുള്ള ഒരു വിമത സൈന്യമായി വളർന്നു. 1600 ഓടെ അദ്ദേഹം സ്വന്തം കൂലിപ്പടയുടെ ജനറലായി.1607 മുതൽ 1627 വരെ അഹമ്മദ്‌നഗറിലെ നിസാം ഷാഹി രാജവംശത്തിന്റെ റീജന്റായിരുന്നു മാലിക് അംബാർ.

1620 ആയപ്പോഴേക്കും തന്റെ സൈന്യത്തിന്റെ ശേഷി 50,000-ത്തോളമായി വളർന്നു. അതിൽ 40,000 മറാത്തകളും ഉണ്ടായിരുന്നു.10,000 ത്തോളം വരുന്ന ഹബ്ഷി എന്നറിയപെടുന്ന ആഫ്രിക്കൻ വംശജരും ആക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ സൈനിക ബലം കൊണ്ട് തന്നെ അംബാർ തന്റെ യുദ്ധങ്ങളിൽ മിക്കതിലും വിജയിച്ചു. അപ്പോഴേക്കും അദ്ദേഹം ശക്തനും സ്വാധീനശക്തിയുമുള്ളവനായി തീർന്നിരുന്നു. അറബിയിൽ രാജാവ് എന്നർഥമുള്ള മാലിക് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.

മുഗൾ സാമ്രാജ്യത്തിനെതിരായ യുദ്ധത്തിലേക്ക് അദ്ദേഹം തന്റെ സൈന്യത്തെ നയിച്ചു, അത് പിന്നീട് തെക്കേ ഇന്ത്യയെ കീഴടക്കാൻ ശ്രമിക്കുകയും ഡെക്കാനിലേക്ക് വ്യാപിക്കുകയും ചെയ്തു.രണ്ട് മഹാനായ മുഗൾ ചക്രവർത്തിമാരായ ജഹാംഗീറിന്റെയും അക്ബറിന്റെയും സൈന്യത്തെ അദ്ദേഹം പരാജയപ്പെടുത്തി.1601 ൽ ആണ് അക്ബറിന്റെ സൈന്യത്തെ അംബാർ പരാജയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സൈന്യവും അവരുടെ തന്ത്രങ്ങളും മുഗൾ സാമ്രാജ്യത്തോട് പോരാടുന്ന നിരവധി പ്രദേശങ്ങൾക്ക് പ്രതീക്ഷയും മനോവീര്യം നൽകി.അയൽരാജ്യങ്ങളായ പ്രദേശങ്ങളിലേക്ക് അംബാർ തന്റെ സ്വാധീനവും ശക്തിയും വ്യാപിപ്പിക്കുന്നത് തുടർന്നു.

Advertisement

അംബാറിന്റെ സൈന്യം നടത്തിയ ഗറില്ലാ യുദ്ധ തന്ത്രങ്ങളും മുഗളരെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത് .ഇന്ത്യയുടെ തെക്കൻ പ്രദേശത്തെ അരനൂറ്റാണ്ടിലേറെക്കാലം അവർ പ്രതിരോധിച്ചു. മുഗളന്മാർ അംബറിനെ “കറുത്ത ഭാഗ്യത്തിന്റെ വിമതൻ” എന്നാണ് വിശേഷിപ്പിച്ചത്.മുഗൾ രാജാവായ ജഹാൻഗീർ ചക്രവർത്തിയുടെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ആംബാറിനെ കൊല്ലുക എന്നത് .എന്നാലത് ഒരിക്കലും നടക്കാത്ത സ്വപനമായി മാത്രം അവശേഷിച്ചു.മാലിക് അംബറിനെ സുൽത്താൻ ജഹാംഗീർ എല്ലായ്പ്പോഴും പരുഷമായ പേരുകളിലാണ് വിളിച്ചിരുന്നത് . തന്റെ ഓർമ്മക്കുറിപ്പുകളിൽ നികൃഷ്ടൻ, ശപിക്കപ്പെട്ടയാൾ, ഹബ്ഷി, അംബാർ സിയാരി, കറുത്ത അംബാർ, അംബാർ ബദാഖൂർ തുടങ്ങിയ സംബോധനകളിലൂടെയല്ലാതെ അദ്ദേഹം ഒരിക്കലും ആംബാറിന്റെ യഥാർഥ പേര് പരാമർശിക്കുന്നില്ല.

തന്റെ വിവേകവും ശക്തിയും ഉപയോഗിച്ച്, കഴിവുള്ള ഭരണാധികാരിയായി ആംബാർ ഉയർന്നു.ഡെക്കാൻ ആക്രമിച്ച മാലിക് അംബാർ തലസ്ഥാനം പരാണ്ടയിൽ നിന്ന് ജുന്നാറിലേക്ക് മാറ്റി ഖഡ്കി എന്ന പുതിയ നഗരം സ്ഥാപിച്ചു. അത് ഇന്ന് ഓറംഗബാദ് എന്നറിയപ്പെടുന്നു. ഔറംഗസീബാണ് ഇതിന്റെ പേര് പിന്നീട് അങ്ങനെ മാറ്റിയത് . നിരവധി കൊട്ടാരങ്ങൾ പണിത് അംബാർ തന്റെ പുതിയ നഗരത്തെ ശക്തിപ്പെടുത്തി. അക്കാലത്ത് വരൾച്ച നേരിടുകയായിരുന്ന അവിടങ്ങളിൽ ലോകോത്തര ജലസേചന സംവിധാനം അദ്ദേഹം നിർമ്മിക്കുകയും നഗരത്തിന് ശുദ്ധമായ വെള്ളം നൽകുകയും ചെയ്തു. വടക്ക് നിന്ന് തെക്ക് വരെ ജലപാതകൾ നിർമ്മിക്കുകയും വർഷം മുഴുവനും തന്റെ നഗരത്തിന് വെള്ളം നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുരുദ് പ്രദേശത്ത് ജഞ്ജിറ കോട്ട നിർമ്മിച്ചതിന്റെ ബഹുമതി മാലിക് അംബറിനാണ്.

എതിരാളികളുമായുള്ള നിരന്തരമായ യുദ്ധം കാരണം അദ്ദേഹത്തിന്റെ ഭരണം പ്രതീക്ഷിച്ചത്ര സുഗമമായിരുന്നില്ല. 1626-ൽ 86 വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.അംബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ഫത്തേഹ് ഖാൻ കുറച്ചു കാലം മാത്രമേ രാജാവായിട്ടുള്ളൂ . അക്കാലത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഡച്ച് തുണിക്കച്ചവടക്കാരനായിരുന്ന പീറ്റർ വാൻ ഡെൻ ബ്രൂക്കാണ് മാലിക് അംബറിനെ വിശദമായി വിവരിക്കുന്നത്.

ഡെക്കാൻ മേഖലയിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായാണ് അംബർ മാലിക്കിനെ ഇന്നും വിശേഷിപ്പിക്കുന്നത്. അംബർ മാലിക്ക് വിദ്യാഭ്യാസത്തിന്റെ കടുത്ത പിന്തുണക്കാരനും കലയുടെ രക്ഷാധികാരിയുമായിരുന്നുവെന്ന് നിരവധി ചരിത്ര പണ്ഡിതന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒമർ എച്ച് അലിയുടെ Malik Ambar: Power and Slavery Across the Indian Ocean എന്ന പുസ്തകത്തിൽ അംബാറിനെകുറിച്ച് ചിലതൊക്കെ അറിയാൻ സാധിക്കും. മനു എസ് പിള്ളയുടെ റിബെൽ സുൽത്താന്മാർ എന്ന പുസ്തകത്തിലും മാലിക് ആംബറിനെ കുറിച്ചുള്ള ചെറു വിവരണങ്ങൾ വായിക്കാം.

 387 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement