ആശയറ്റുപോയ ഞങ്ങളുടെ പ്രത്യാശയായിരുന്നു മമതയും കേജ്രിവാളും , അവരും ഞങ്ങളെ ചതിക്കുകയാണോ ?

276

ആശയറ്റുപോയ ഞങ്ങളുടെ പ്രത്യാശയായിരുന്നു മമതയും കേജ്രിവാളും , അവരും ഞങ്ങളെ ചതിക്കുകയാണോ ?

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്കിന്‍റെ വീടായ നവീന്‍ നിവാസില്‍‍  (28/ഫെബ്രുവരി/2020) ഒരു ഉച്ച വിരുന്ന് നടന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരായിരുന്നു അതിഥികള്‍. കിഴക്കന്‍ സംസ്ഥാനങ്ങളുടെ യോഗം ഭുവനേശ്വറില്‍ നടന്നതിന് ശേഷം. ഈ ഉച്ചവിരുന്നിന്‍റെ രാഷ്ട്രീയ പ്രാധാന്യമെന്താണെന്ന് ചോദിച്ചാല്‍, ഇതിന് ശേഷം മമത ബാനര്‍ജി നടത്തിയ പ്രസ്താവനയാണ്. അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീദി വിയോജിച്ചു. ”എല്ലാവര്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പൊലീസുകാരനും െഎബി ഉദ്യോഗസ്ഥനും മരിച്ചു. സമാധാനം ഉടന്‍ വരട്ടെ. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടട്ടെ. രാഷ്ട്രീയം പിന്നീട് ചര്‍ച്ച ചെയ്യാം (Right now, the problem should be solved, political discussions can take place later.)” മമത പറഞ്ഞു നിര്‍ത്തി. പിന്നാലെ അമിത് ഷായുടെ വാഹനവും നവീന്‍ നിവാസ് വിട്ട് പുറത്തേയ്ക്ക് പോയി.