മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലല്ല , എന്നാൽ അതിസുന്ദരമായൊരു അഴിച്ചുവിടലാണ് മോഹന്‍ലാൽ

82

മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലല്ല , എന്നാൽ അതിസുന്ദരമായൊരു അഴിച്ചുവിടലാണ് മോഹന്‍ലാൽ💯🥰

മലയാളികളുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ സമാനമായ സിനിമജീവിതമല്ല ഇവരുടെത്. കാരണം ലാൽ എന്നും സേഫ് സോണിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളും മമ്മൂട്ടി വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന ഒരാളുമാണ്. ചെറിയ വേഷങ്ങളിലൂടെയും, വില്ലത്തരത്തിലൂടെ തുടങ്ങിയ ഇവർ പിന്നീട് മലയാളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. താരരാജാക്കന്‍മാരായുള്ള ഇവരുടെ വളര്‍ച്ചയില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സന്തോഷിച്ചിരുന്നു. 🔥

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും താരതമ്യപ്പെടുത്തുന്നത് വിഷമകരമായ ജോലിയാണെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി തിരക്കഥകൾ എഴുതിയയൊരാളെന്ന നിലയ്ക്ക് അവരെ താരതമ്യപ്പെടുത്തിപ്പറയാമോ എന്ന ചോദ്യം പല സിനിമാക്യാംപുകളിൽനിന്നും കേൾക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും കേട്ടു, ഇതേ ചോദ്യം. എത്ര സങ്കീർണമായ ചോദ്യം. ചെറിയ ചോദ്യങ്ങൾക്കു പക്ഷേ ചെറിയ ഉത്തരങ്ങളില്ലെന്ന് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പറയുന്നു.

Comparing Mammootty and Mohanlal, and why fans must not mind arroganceപരമാവധി ലെവലുകളാണ്

മലയാളിയുടെ സിനിമാ ആസ്വാദനശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടു മികച്ച നടന്മാർ. പക്ഷേ, അങ്ങ് താഴേ തട്ട് മുതൽ മമ്മൂട്ടി ചെയ്ത പല കാമ്പുള്ള കഥാപാത്രങ്ങളും ലാലിന് അങ്ങനെ ചെയ്യാൻ പറ്റില്ല, എന്നാൽ അത് തിരിച്ച് പറയുമ്പോൾ ലാൽ ചെയ്ത പല എന്റർടൈനറുകളും മമ്മൂട്ടിക്ക് ചെയ്യാൻ സാധിക്കില്ല എന്നേ പറയാൻ കഴിയൂ. അതാണ് ഇവർ തമ്മിലുള്ള വ്യത്യാസവും.അതുകൊണ്ടുതന്നെ, ഇവർ തമ്മിലൊരു ലളിത താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു.💯👏👏👏

അഴിച്ചുവിടലാണ് ലാൽ

തന്റെതായ ശൈലിയിൽ അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാൽ; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ തന്നിലേക്ക് കൊണ്ട് വരാൻ ആ മനോഹരമായ അഴിച് വിടലുകൾ തന്നെയാണ്‌ ഈ നടന്റെ ആയുധവും👌അതുതന്നെയാണ് ‘ദൃശ്യ’ത്തിൽ അദ്ദേഹം അനന്യമാക്കിയതും.💯
എന്നാൽ, ഞാനെഴുതിയ ‘കുട്ടിസ്രാങ്ക്’ മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. പല ഋതുക്കൾ സംഗമിക്കുന്നൊരാൾ.🥰 ആകാരത്തിലും അഭിനയത്തിലുമൊക്കെ വ്യക്തിയുടെ കടന്ന് കയറ്റം അല്പം പോലുമില്ലാത്ത വല്ലാത്തൊരു അദ്ഭുതകരമായ പൂർണതയുണ്ട് മമ്മൂട്ടിക്ക്💯👌

Mohanlal beats Mammootty in Forbes - KERALA - GENERAL | Kerala Kaumudi  Onlineമമ്മൂട്ടിയിൽ

തന്റെ ശൈലിയിൽ പറക്കാൻ തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട്. മമ്മൂട്ടിയിൽ അങ്ങനെയൊരു തുറന്നുവിടലല്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്. ഏതു സമയത്തും ഏതു കഥാപാത്രവും വളരെ മാജിക്കലായി തന്നിലേക്ക് കൊണ്ടുവന്ന് ചെയ്യുന്ന മോഹൻലാൽ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവൻ സ്വാംശീകരിക്കുന്ന പരകായപ്രവേശം, മമ്മൂട്ടി എന്ന ഗാംഭീര്യം അപ്പുറത്ത്.💯

മൂർത്തീകരണമാണ്

ഗാംഭീര്യം, പൗരുഷം, എന്നിങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി. 👌പക്ഷേ, സ്വകാര്യനേരങ്ങളിലും അല്ലാത്തപ്പോഴും ഒരുപോലെ സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാൽ. കാറ്റായലയുന്നു ഞാൻ ചക്രവാളങ്ങളിൽ എന്നോർമിപ്പിക്കുന്ന ഒരാൾ. ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല എന്നു പറയുന്നൊരാൾ💯🥰

Mammootty & Mohanlal's epic selfie with stars goes VIRAL!ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുഹൃത്തുക്കളായും ശത്രുക്കളായും സഹോദരന്‍മാരായും മാത്രമല്ല അച്ഛനും മകനുമായും വരെ ഇവര്‍ എത്തിയിരുന്നു. 55ലധികം സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.🔥 പടയോട്ടത്തില്‍ മമ്മൂട്ടിയുടെ മകനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാലിന്‍രെ ഹിറ്റ് സിനിമകളില്‍ മിക്കപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യ കാലങ്ങളിൽ മോഹൻലാലിന് മമ്മൂട്ടി എന്ന കഥാപാത്രമായി പോലും അഭിനയിക്കേണ്ടി വന്നത് ഇവരിലെ ആദ്യത്തെ താരോദയത്തിന്റെ അടയാളമാണ്.സിനിമയ്ക്കപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്.❤️👌

(കടപ്പാട് )