മമ്മൂട്ടി : ഒരു ആരാധകന്റെ കുറിപ്പ്

‘കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ?, നമുക്ക് പണിയാ!!’
‘ബിലാലെവിടെ നിന്ന് വന്നെന്ന് ആർക്കുമറിയില്ല, ഒരു ദിവസം ബിലാൽ കൊച്ചിയിൽ ഉണ്ടായിരുന്നു.’
‘ബിലാൽ ആള് അഹങ്കാരിയും എടുത്ത്ചാട്ടക്കാരൻ ഒക്കെയായിരിക്കും, പക്ഷേ ഹൃദയത്തിൽ നന്മയുള്ളവനാ.’
‘ടീച്ചറിന് ഏറ്റവുമിഷ്ടം ബിലാലിനെയായിരുന്നു.’
ഇങ്ങനെ പലരും വർണിച്ചാണ് ബിഗ് ബിയിലെ നായകൻ ബിലാലിനെ നമ്മൾ കാണുന്നത്, അയാൾ തന്നെ കുറിച് ഒറ്റതവണയേ പറയുന്നുള്ളൂ.
ജനന സർട്ടിഫിക്കറ്റ് വക്കീൽ നൽകുമ്പോൾ മാത്രം,
“നിങ്ങള്ടെയ, നമുക്കിതില്ല…”
മലയാളത്തിൽ അധികം പരിചയമില്ലാത്ത the man from nowhere എന്ന ടൈപ്പ് കഥാപാത്രങ്ങളിലൊരാൾ.
Subtle എന്ന് പറഞ്ഞാൽ പോരാ വളരെ minor expression മാത്രം നൽകുന്ന, കണ്ണുകളിലൂടെ സംസാരിക്കുന്ന ബിലാൽ ജോൺ കുരിശിങ്കൽ. വിടപറയുകയാണോ എന്ന് പാട്ടിൽ ഒരു ഷോട്ടിൽ ചിരിക്കുന്നതൊഴിച്ചാൽ ചിത്രത്തിൽ ഉടനീളം ഒരേയൊരു മുഖഭാവമാണ് മമ്മൂട്ടി എന്ന മഹാനടൻ നൽകിയിരിക്കുന്നത്, കണ്ണുകളിലൂടെയാണ് തന്റെ കഥാപാത്രത്തിന്റെ വികാരം അദ്ദേഹം എത്തിക്കാൻ അതിൽ ശ്രമിച്ചിരിക്കുന്നത്. അതിൽ 101% വിജയിച്ചത് കൊണ്ടാണ് ഇറങ്ങിയാവേളയിൽ ശരാശരി വിജയം മാത്രമായ ചിത്രത്തിലെ നായകനെ ഇന്നും പലരും കൊണ്ടാടുന്നത്.

ചിത്രത്തിൽ പറയുന്ന പോലെ ബിലാൽ എന്ത് ചിന്തിക്കുമെന്നോ എന്ത് പ്രവർത്തിക്കുമെന്നോ ആർക്കും പറയാൻ കഴിയില്ല. ആ ഒരു hidden attitude തന്നെയാണ് ആ കഥാപാത്രത്തെ spotout ചെയ്യിക്കുന്നത്.
ആ ഒരു രീതിയോട് തോന്നിയ ആരാധന അല്ലെങ്കിൽ ആകർഷണം തോന്നിയത്കൊണ്ടാവാം തന്റെ ആരാധനപാത്രമായ മോഹൻലാലിനെ കൊണ്ട് സാഗർ ഏലിയാസ് ജാക്കി ചെയ്യിപ്പിക്കാൻ അതെ സംവിധായകനെ കൊണ്ട് ആന്റണി പെരുമ്പാവൂർ ശ്രമിച്ചതും.പക്ഷേ ആ ഒരു shade മോഹൻലാലിലൂടെ പുറത്തുകൊണ്ടുവരാൻ സാധിച്ചതാകട്ടെ പൃഥ്വിരാജിന് ലൂസിഫറിലൂടെയും.

വയസ്സ് പതിനാല് ആവുന്നേയുള്ളൂ എട്ടാം ക്ലാസ്സിൽ പരീക്ഷ കഴിഞ്ഞ കാലം, ഒരു ഫാൻ എന്ന് പറയുന്ന ലെവൽ ആയിട്ടില്ല സിനിമ എന്നത് ആഗ്രഹമായി വിത്തിട്ടാ പ്രായം.വേനലവധിക്കാലം പപ്പാ കാരണം അമ്മയും ഞാനും അബുദാബിയിൽ ചെന്ന സമയം. അവിടെ വലിയച്ഛന്റെ മകൻ ജോലി ചെയ്തിരുന്നു ദുബായിലായി. ആഴ്ചയിൽ അവധിക്ക് ഞങ്ങളെ കാണാൻ വന്ന സമയത്താണ്. ബിഗ് ബി കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു അങ്ങേരു വന്നത്.ഇല്ല എന്ന് പറഞ്ഞപ്പോൾ, ശ്ശേ കിടിലൻ പടമാണ് variety item പോയി കാണു.. മമ്മൂട്ടിയൊക്കെ പൊളിച്ചടുക്കി ഒരു മാതിരി attitude എന്നൊക്കെ പറയുന്നു..

അല്ലേൽ വേണ്ട ഞാൻ നിന്നെ കൊണ്ടുപോയി പടം കാണിക്കാം എന്ന് പറഞ്ഞു അവിടെയുള്ള എൽ ഡോറാഡോ തീയേറ്ററിൽ ചെന്നപ്പോൾ ഞങ്ങൾ കണ്ടത് ചിത്രം അവിടെ നിന്നുപോയി എന്നതാണ്. അന്ന് മമ്മൂട്ടി ഫാനായ ചേട്ടന്റെ നിരാശ കണ്ടു കൗതുകം കൂടി.ശ്ശെടാ എന്നാ പിന്നെ പടം കാണണമല്ലോ എന്നുറപ്പിച്ചു. നാട്ടിൽ തിരിച്ചു വന്നതും വീടിനടുത്തെ സി ക്ലാസ്സ്‌ തീയേറ്ററിൽ പടം വന്നിട്ടേയുള്ളൂ. വേഗം പോയി കണ്ടു, പക്ഷേ അന്ന് ബിഗ് ബി നേരിട്ട അതെ വിമർശനം, മമ്മൂട്ടി നടന്നെത്താൻ സമയമെടുക്കും എന്നൊക്കെ അതുകൊണ്ടാണോ അതോ തിയേറ്റർ ശോകം സെറ്റപ്പ് ആയതുകൊണ്ടാണോ എന്തോ ഇഷ്ടമായില്ല.

പിന്നീട് നാട്ടിൽ വന്നു ചേട്ടൻ ഇത് ചോദിച്ചു, ഇഷ്ടമായില്ല പറഞ്ഞപ്പോൾ സി ഡി എടുത്തു കാണിച്ചു തന്നു. അതിൽ വീണു.. ശരിക്കും വീണു.. ബിജോയ്‌ എന്ന അനുജൻ കഥാപാത്രം മരിക്കുമ്പോഴുള്ള ആ ഗൺ വെച്ചുള്ള attitude അനുജൻ മരിച്ച ശേഷമുള്ള പുരത്ത് വരാത്ത ബിലാലിന്റെ വിഷമം, അതവതരിപ്പിച്ച രാജമാണിക്യത്തിലും തൊമ്മനും മക്കളിലും രാപ്പകലിലും തുറുപ്പുഗുലാനിലും മായാവിയിലും കാണാത്ത മമ്മൂട്ടി ഭാവം അങ്ങ് വല്ലാതെ ഇഷ്ടപ്പെടുത്തിക്കളഞ്ഞു.

And from there, I officially became one of the biggest fan of the Titan of Malayalam Cinema.
നല്ല ചിത്രങ്ങൾ അധികമെടുത്ത് പറയാൻ കഴിയാത്ത പത്ത് വർഷക്കാലം age in reverse gear മാത്രമാണല്ലോ ഇങ്ങേരുടെ ശ്രദ്ധ എന്നാലോചിച്ചു വിഷമിച്ചു ഏറ്റവുമധികം ഇങ്ങേരെ മനസ്സിൽ ചീത്ത വിളിച്ച ഒരു ഫാനും ഒരുപക്ഷെ ഞാനായിരിക്കാം.ഒരു ഗ്രാൻഡ്ഫാദർ മുഖ്യകഥാപാത്രമായിട്ട് അദ്ദേഹത്തെ നായകനാക്കി ഒരു സൈക്കോളജിക്കൽ ത്രില്ലർ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിട്ടുണ്ട്. ക്ലിന്റ് ഈസ്റ്റ്വുഡ് ആരാധകാനായ മമ്മൂട്ടിക്ക് എന്തുകൊണ്ട് തന്റെ പ്രായത്തിനൊത്ത നായകവേഷത്തിൽ വരാൻ സ്വയം തോന്നത്തത് എന്ന് ആലോചിക്കാറുണ്ട്.എഴുപതിന്റെ ചെറുപ്പത്തിൽ എത്തിയ ആ മഹാനടനു ആശംസകൾ ഒപ്പം പ്രാർത്ഥനയും.

You May Also Like

എല്ലാ പുരുഷന്മാരും റേപ്പിസ്റ്റുകളല്ല : വീഡിയോ

മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി അര്‍ദ്ധരാത്രി ഒറ്റക്ക് ടാക്സിയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ അവള്‍ സുരക്ഷിതയാണോ ?

ലഹരി (ചെറുകഥ)

നജീബ് തന്റെ മുറിക്കകത്ത് കടന്നു, പതുക്കെ വാതില്‍ ചാരിവെച്ചു. അവിടമാകെ പരിമളം പരന്നിരിക്കുന്നു ഒരു ഹൂറിയെപ്പോലെ സുന്ദരിയായ തന്റെ പുതുമണവാട്ടിയുടെ സാമീപ്യം വിളിച്ചറിയിച്ചുകൊണ്ട്. കട്ടിലില്‍ ഇരിക്കുകയായിരുന്ന മൈമുന നജീബിനെക്കണ്ടതും എഴുന്നേറ്റു നിന്നു.അടുത്തുപോയി, അവളുടെ തോളില്‍ ഒരു കൈ വെച്ചു, മറ്റേ കൈകൊണ്ടു മുഖം പിടിച്ചുയര്‍ത്തി, സുറുമയെഴുതിയ അഴകാര്‍ന്ന നയനങ്ങളില്‍ നോക്കിക്കൊണ്ട് ചോദിച്ചു: ‘ന്റെ മൈമുനാ, ന്നോട് ക്ഷമിക്കൂലെ?’

ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്നെന്നു പദ്മപ്രിയ

ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ…

വിമാനത്തില്‍ കിടന്നുറങ്ങിയ ഇവര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെയൊരു സര്‍പ്രൈസ് : വീഡിയോ

വിമാന കമ്പനി ഇത്രയും വലിയൊരു സര്‍പ്രൈസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ഒരുക്കി വെച്ചിട്ടുണ്ടാവും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.