ബാറോസിലൂടെ മോഹൻലാൽ സംവിധായകൻ കൂടിയാകുന്ന വാർത്ത ഏവരും അറിഞ്ഞു കാണുമല്ലോ. പല നടന്മാരും അഭിനയത്തിൽ പേരെടുത്തതിന് ശേഷം സംവിധാനത്തിലേക്കും കൈവച്ചതു നമ്മൾ കണ്ടു. അതിൽ പ്രധാനിയാണ് പൃഥ്വിരാജ് . മെഗാഹിറ്റ് വിജയം നേടിയ ലൂസിഫറും അതിനുശേഷം ഇറങ്ങിയ ബ്രോ ഡാഡിയും ആണ് പൃഥ്വി ഇതുവരെ സംവിധാനം ചെയ്ത സിനിമകൾ.
ഇതൊക്കെ കാണുമ്പൊൾ സിനിമാസ്വാദകർക്കു സ്വാഭാവികമായി ഒരു സംശയം ഉണ്ടാകും . മമ്മൂട്ടി സംവിധാനം ചെയ്യുമോ ? അതിനുള്ള മറുപടിയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. നാല്പതുവര്ഷത്തിലേറെ സിനിമയിൽ എക്സ്പീരിയൻസ് ഉള്ള മമ്മൂട്ടിക്ക് തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യാൻ സാധിക്കും.
മമ്മൂട്ടി പറയുന്നത് ഇങ്ങനെയാണ്. “പണ്ടൊക്കെ ആ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ മനസ്സിൽ കഥയൊന്നും ഇല്ല. ഞാൻ സംവിധാനം ചെയ്തില്ലെങ്കിലും സിനിമ ഇവിടെത്തന്നെ ഉണ്ടാകും.പത്തുമുപ്പതുകൊല്ലം മുൻപ് സംവിധാനമോഹം ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ഉണ്ടാകണമെങ്കിൽ എനിക്ക് ചെയ്യാൻ പറ്റിയൊരു കഥയും വേണം. എന്നാൽ അങ്ങനെയൊരു കഥ എന്റെ കൈയിൽ ഇല്ല. ഒരു നടനായി തന്നെ തുടരാനാണ് ഇഷ്ടം.”
മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മപർവം വലിയ സ്വീകാര്യത നേരി മുന്നേറുകയാണ്. അമ്പതുകോടി ക്ലബിൽ ചിത്രം കയറിയിരിക്കുകയാണ്. ഉഗ്രൻ ആസ്വാദന വിരുന്നൊരുക്കുന്ന ചിത്രം ആരാധകർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
***