മമ്മൂട്ടി അല്ലായിരുന്നെങ്കിൽ ആ മൈൽഡ് അറ്റാക്ക് വരുന്ന രംഗം പറഞ്ഞുകൊടുക്കാൻ ബുദ്ധിമുട്ടിയേനെ

0
240

സിനിമ തുടങ്ങി സിപി മണികണ്ഠൻ എസ് ഐ സ്‌ക്രീനിൽ വന്നു കഴിഞ്ഞ് ഒരു പത്തു മിനിറ്റ് ഒരുപക്ഷെ നാല്പതോളം പോലിസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ പോലിസ് കഥാപാത്രത്തിന്റെ സവിശേഷതകൾ നമ്മുടെ ശ്രദ്ധ ആകർഷിച്ചേക്കാം…

പിന്നീടങ്ങോട്ട് അതിന്റെ ആവശ്യം വരില്ല… കാരണം അതിനകം മണി സർ എന്ന മനുഷ്യൻ നമ്മുടെ പ്രിയപ്പെട്ട ആരോ ആയിക്കഴിയും… അധികാരത്തിന്റെ അമിതനാട്യങ്ങൾ ഇല്ലാത്ത,മനുഷ്യസഹജമായ എല്ലാ ബലഹീനതകളും ഉള്ള, തന്റെ സ്വത്വത്തെക്കുറിച്ച് ബോധ്യങ്ങൾ ഉള്ള, സഹജീവികളോട് കരുതൽ ഉള്ള മണി സർ എന്ന മനുഷ്യൻ…❤

അതുകൊണ്ട് തന്നെയാണ് മണി സാറും കൂട്ടരും ഒടുവിൽ തങ്ങളുടെ ലാത്തിയും കരുത്തും മാത്രം ഉപയോഗിച്ച് കപട രാഷ്രീയവാദികളെ തുരത്തുമ്പോൾ നമ്മൾ അത്രമാത്രം ആവേശഭരിതരാകുന്നതും മനസ്സറിഞ്ഞു സന്തോഷിക്കുന്നതും… അന്നും ഇന്നും അതൊരു പെർഫെക്ട് ക്ലൈമാക്സ്‌ ആയി തന്നെയാണ് തോന്നിയിട്ടുള്ളത്..

Unda movie review: This Mammootty-starrer is a police story with a  difference - The Weekസംവിധായകൻ ഖാലിദ് റഹ്മാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുന്നു… മമ്മൂക്കയെപ്പോലെ ഒരു നടൻ അല്ലായിരുന്നെങ്കിൽ ആ മൈൽഡ് അറ്റാക്ക് വരുന്ന രംഗം എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞു കൊടുക്കാൻ ഞാൻ ബുദ്ധിമുട്ടിയേനെ എന്ന്… അത് മാത്രം മതി മമ്മൂട്ടി അഭിനയിച്ചതുകൊണ്ട് മാത്രം അനായാസം എന്നു തോന്നുന്ന ഒരു കഥാപാത്രം ആണ് മണി സർ എന്നു മനസ്സിലാക്കാൻ.
ഇനിയും എത്ര തവണ വേണമെങ്കിലും ഇഷ്ടത്തോടെ കാണാവുന്നൊരു സിനിമ 😍

ഉണ്ടയുടെ രണ്ടു വർഷം ആഘോഷിക്കുമ്പോൾ ഏറ്റവും വലിയ സന്തോഷം “പുഴു” ആണ്. ഉണ്ടയുടെ എഴുത്തുകാരൻ ഹർഷാദും കൂടി എഴുത്തിൽ പങ്കാളിയാകുന്ന സിനിമ… മമ്മൂട്ടി എന്ന നടനിൽ നിന്നും ഓർത്തുവെയ്ക്കാൻ മറ്റൊരു കഥാപാത്രം കൂടി പ്രതീക്ഷിക്കുന്ന സിനിമ!!