fbpx
Connect with us

അത് ലാൽജോസിന്റേയും ലിങ്കുസ്വാമിയുടെയും മാത്രം അനുഭവം ആയിരുന്നില്ല

അഴകിയ രാവണൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ,,ഷൂട്ടിങ്ങിന് പാരലൽ ആയി ഡബ്ബിങ് കൂടി നടക്കുന്നുണ്ട് ..പടത്തിന്റെ സംവിധായകനായ കമൽ ഷൂട്ടിന്റെ തിരക്കിൽ

 136 total views

Published

on

Thozhuthuparambil Ratheesh Trivis

അഴകിയ രാവണൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം ,,ഷൂട്ടിങ്ങിന് പാരലൽ ആയി ഡബ്ബിങ് കൂടി നടക്കുന്നുണ്ട് ..പടത്തിന്റെ സംവിധായകനായ കമൽ ഷൂട്ടിന്റെ തിരക്കിൽ ആയതുകൊണ്ട് പടത്തിൽ മമ്മൂക്കയുടെ ഭാഗത്തെ ഡബ്ബിങ് നടത്താൻ വേണ്ടി മമ്മൂക്കയുടെ കൂടെ തന്റെ അസിസ്റ്റന്റ് ആയിരുന്ന ലാൽ ജോസ്നെയും സ്റ്റുഡിയോയിലേക്ക് വിട്ടു …അങ്ങനെ മമ്മൂക്കയുടെ കാറിൽ മമ്മൂക്കയും ലാൽജോസും പുറപ്പെട്ടു ..മമ്മൂക്കയാണ് കാർ ഡ്രൈവ് ചെയ്യുന്നത് ..മമ്മൂക്കയുടെ Mammootty has an inspirational message for all fellow Indian citizens |  Filmfare.comകൂടെ അത്തരമൊരു ഡ്രൈവ് കിട്ടിയതിന്റെ അതിയായ സന്തോഷം മനസ്സിലൊളിപ്പിച്ച് ഒപ്പം അത്രമേൽ തന്നെ ബഹുമാനത്തോടെയും കൂടി തന്റെ കൂടിയിരിക്കുന്ന ലാൽജോസിനോട് മമ്മൂക്ക വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ ചോദിച്ചു ,,
എത്ര കൊല്ലമായി സിനിമയിൽ വന്നിട്ട് ???
ആറ് കൊല്ലം ..
ലാൽജോസ് മറുപടി പറഞ്ഞു ,,മമ്മൂക്ക വീണ്ടും ചോദിച്ചു ,,
ഇത്ര കൊല്ലമായിട്ട് എന്തുണ്ടാക്കി ??
നിറയെ ആഗ്രഹങ്ങളുമായി ഒറ്റപ്പാലത്ത് നിന്ന് സ്വന്തം അമ്മ പാക്ക് ചെയ്ത് കൊടുത്ത രണ്ടു ജോഡി ഡ്രെസ്സും മൂന്നാല് കുപ്പി അച്ചാറും മാത്രമായി സിനിമാലോകത്തേക്ക് വന്ന ലാൽജോസിന്‌ അതുവരെ കിട്ടിയതൊക്കെ തന്റെ നേട്ടങ്ങളായി തന്നെ കാണാനാണ് ആഗ്രഹമുണ്ടായിരുന്നത് ..തത്സമയം മമ്മൂക്കയുടെ കൂടെ ആ കാറിൽ യാത്ര ചെയ്യുന്നത് പോലും ഒരു നേട്ടമായി കണ്ട അയാൾ മമ്മൂക്കയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു ,,

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ ഇപ്പൊ എന്റെ ഡ്രൈവർ ആണ് !!!ലാൽജോസിന്റെ ആ തമാശ മമ്മൂക്കയ്ക്ക് ഒത്തിരി ബോധിച്ചു ..മമ്മൂക്ക ചിരിച്ചുകൊണ്ട് തന്നെ ലാൽജോസിനോട് പറഞ്ഞു ,,നീയിവിടെ ഒരു നിൽപ് നിക്കും ! മമ്മൂക്കയുടെ ആ വാക്കുകൾ അക്ഷരംപ്രതി ശരിയായി !!!അല്ലെങ്കിൽ ആ വാക്കുകൾ സത്യമാക്കാൻ വേണ്ടി മമ്മൂക്ക തന്നെ ശ്രമിച്ചു എന്ന് പറയുന്നതാകും ശരി ! മഴയെത്തും മുൻപേ ,,അഴകിയ രാവണൻ എന്നീ പടങ്ങളിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന സമയത്ത് ലാൽജോസിന്റെ മനസ്സിൽ ഒരു കഥ രൂപപ്പെട്ടിരുന്നു ,,പലപ്പോഴായി ആ കഥയുടെ ചർച്ചകൾ ശ്രീനിവാസനുമായി ചേർന്ന് നടത്തിയിരുന്നു …
ശ്രീനിവാസനിൽ നിന്നും ആ കഥയുടെ വിവരങ്ങൾ അറിഞ്ഞ മമ്മൂക്ക പിന്നീട് ലാൽജോസിനെ കണ്ടപ്പോൾ ആ കഥയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ കൂട്ടത്തിൽ ചോദിച്ചു ,,

Lal Jose stands up for Ramaleela | Lal Jose| Ramaleela Movie| arts| culture  and entertainment

നിന്റെ പടത്തിൽ നായകനെ തീരുമാനിച്ചോ ???
അങ്ങനെ പ്രത്ത്യേകിച്ച് ആരെയും തീരുമാനിച്ചിട്ടില്ല ,,എല്ലാം ഓക്കേ ആയാൽ ആ കഥാപാത്രത്തിന്റെ രൂപത്തിന് പറ്റിയ ഒരാളെ നോക്കണം
ലാൽജോസ് മറുപടി പറഞ്ഞു ..അത് കേട്ടപ്പോൾ മമ്മൂക്ക ചോദിച്ചു ,,
എനിക്ക് നായകൻ ആകാൻ പറ്റുമോ നിന്റെ പടത്തിൽ !!!
മമ്മൂക്കയുടെ ആ മറുപടി ലാൽജോസിനെ ഞെട്ടിച്ചെങ്കിലും അദ്ദേഹം മമ്മൂക്കയെ ഞെട്ടിച്ചുകൊണ്ട് ആ മറുപടി പറഞ്ഞു !!!
അത് വേണ്ട ഇക്ക !!!ഇക്ക വന്നാൽ എന്റെ ഉത്തരവാദിത്തം കൂടും !!ടെൻഷൻ കൂടും !!അതുകൊണ്ട് ഈ പടം ഞാനൊരു ചെറിയ സെറ്റപ്പിൽ എടുക്കട്ടേ ,,ഈ പടം ആഗ്രഹിച്ച പോലെ എടുക്കാൻ കഴിഞ്ഞാൽ അടുത്ത പടത്തിന് വേണ്ടി എനിക്ക് ഇക്കയുടെ അടുത്ത് വരാം !!!
അത് കേട്ടപ്പോൾ മമ്മൂക്ക തിരിച്ചു പറഞ്ഞു ,,
അത് വേണ്ട ,,
ചെയ്യാണെങ്കിൽ നിന്റെ ആദ്യത്തെ പടം ചെയ്യും ,,അല്ലെങ്കിൽ പിന്നെ നിനക്ക് ഡേറ്റ് ഇല്ല !!!

മമ്മൂക്കയെ വച്ച് ഒരു പടം ചെയ്യാൻ കോൺഫിഡൻസ് ആകാത്ത സമയത്ത് അയാളോട് അങ്ങോട്ട് ആവശ്യപ്പെട്ട് നിന്റെ പടത്തിൽ ഞാൻ നായകനാവാം എന്ന് പറയുകയും ആദ്യാവസാനം വരെ ആ പടത്തിന്റെ കൂടെ കട്ടയ്ക്ക് നിന്ന് അയാൾക്ക് ധൈര്യമാവുകയും കൂടി ചെയ്തപ്പോൾ ലാൽജോസ് എന്ന നവാഗതസംവിധായകൻ പിറന്നു !!!

“ഒരു മറവത്തൂർ കനവ് “എന്ന തന്റെ ആദ്യപടം പിറന്നതിനെപ്പറ്റിയും അത് വലിയ ഹിറ്റ് ആയതിനെ പറ്റിയും പറയുന്ന കൂട്ടത്തിൽ ലാൽജോസ് എന്ന സംവിധായകൻ മമ്മൂക്കയെ പറ്റി വാചാലനായപ്പോൾ കേട്ട സംഭവങ്ങളുടെ ചെറിയ ഒരംശമാണ് മുകളിൽ പറഞ്ഞത് ….

Advertisement

“വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ “തുടങ്ങിയ അമ്പത് കൊല്ലത്തെ മമ്മൂക്കയുടെ അഭിനയജീവിതത്തെ പറ്റി മലയാളസിനിമയിലെ മഹാരഥൻമാർക്കും അദ്ദേഹം കൂടെ നിന്ന് കൈപിടിച്ചുയർത്തിയവർക്കും പറയാൻ എണ്ണിയാൽ തീരാത്ത അത്രയും വിശേഷമുണ്ടായിരിക്കും !!!

ആ വിശേഷങ്ങൾ എഴുതാൻ തുടങ്ങിയാൽ കേവലം വരികളിലോ പുസ്തകത്തിലോ അത് തീർക്കാൻ പറ്റില്ല എന്ന് അദ്ദേഹത്ത ഇഷ്ടപ്പെടുന്ന ഓരോ ആരാധകർക്കും അറിയാം ..മമ്മൂക്ക ഡേറ്റ് കൊടുക്കാത്ത നിരവധി പടങ്ങൾ മറ്റ് പല നടന്മാരും ഏറ്റെടുത്ത് ഹിറ്റ് ആയ കഥകൾ നിറയെ കേട്ടിട്ടുണ്ട് ,,പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്നത് അങ്ങനെ അദ്ദേഹം നഷ്ടപ്പെടുത്തിയതിനേക്കാൾ കൂടുതൽ പടങ്ങൾ ചെയ്ത് നവാഗതരായ പല സംവിധായകരെയും കൈപിടിച്ചുയർത്തുന്ന ,, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ഒരു മമ്മൂക്കയെ ആയിരിക്കും .

Lingusamy to work with Karthi, Vishal next year | Bollywood News – India TVമമ്മൂക്കയെ പറ്റി ലാൽജോസിന്‌ പറയാനുണ്ടായിരുന്ന കഥകളുടെ അതെ രൂപം തന്നെയായിരിക്കും തമിഴിലെ ഇന്നത്തെ സ്റ്റൈലിഷ് സംവിധായകനായ ലിങ്കു സ്വാമിക്കും പറയാനുണ്ടാവുക …
ലിങ്കു സ്വാമിയുടെ ആദ്യത്തെ പടത്തിലെ ലീഡ് റോൾ ..മമ്മൂക്കയുടെ പടങ്ങൾ കണ്ട് അദ്ദേഹത്തിന്റെ വലിയ ഫാൻ ആയ ലിങ്കു സ്വാമിക്ക് ആ റോൾ മമ്മൂക്ക തന്നെ ചെയ്യണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്നു …
അങ്ങനെയാണ് നാല് സഹോദരങ്ങൾ അടങ്ങുന്ന തമിഴ്നാട്ടിലെ ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന തന്റെ “ആനന്ദം “എന്ന ചിത്രത്തിലേക്ക് മൂത്ത ചേട്ടന്റെ റോൾ അവതരിപ്പിക്കാൻ അദ്ദേഹം മമ്മൂട്ടിയെ കാസ്റ്റ് ചെയ്യുന്നത് …

ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്ന് ടെൻഷൻ കാരണം ലിങ്കു സ്വാമിക്ക് ശരിക്ക് ഉറങ്ങാൻ പോലും സാധിച്ചില്ല ..മമ്മൂക്കയെ പോലുള്ള ഒരു വലിയ നടനെയൊക്ക വിളിച്ചു വരുത്തിയിട്ട് ഇത് തന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമോ എന്ന ചിന്ത ലിങ്കുസ്വാമിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി !!! ആ സമ്മർദ്ദം കൊണ്ട് ആദ്യദിവസത്തെ ഷൂട്ട് ലിങ്കുസ്വാമിക്ക് വിചാരിച്ച പോലെ തുടങ്ങാൻ പറ്റിയില്ല !!! ലിങ്കുസ്വാമിയുടെ അവസ്ഥ മനസ്സിലാക്കിയ മമ്മൂക്ക അദ്ദേഹത്തിന്റെ അടുത്ത് ചെന്നു ..ഒരു മറവത്തൂർ കനവ് ചെയ്യുമ്പോൾ ലാൽജോസിന്‌ കൊടുത്ത സപ്പോർട്ട് പോലെ മമ്മൂക്കയുടെ അനുഭവസമ്പത്ത് കൊണ്ട് അറിഞ്ഞ കാര്യങ്ങൾ വച്ച് ലിങ്കുസ്വാമിക്ക് ഉപദേശങ്ങൾ കൊടുത്തു ..

ഷൂട്ട് വലിയ തട്ടുതടസ്സങ്ങൾ ഇല്ലാതെ മുൻപോട്ട് പോയി ,,പക്ഷെ പടത്തിലെ ഒരു പ്രധാനപ്പെട്ട സീനിൽ മമ്മൂക്ക ചെയ്തത് ലിങ്കുസ്വാമിക്ക് അത്ര തൃപ്തി ആയില്ല ..ഏകദേശം എട്ട് ടേക്കുകൾ പോയെങ്കിലും ലിങ്കുസ്വാമി ആഗ്രഹിച്ച പോലെ ഒരു പൂർണ്ണത കിട്ടിയില്ല ,,ഒടുവിൽ മമ്മൂക്ക ലിങ്കുസ്വാമിയോട് പറഞ്ഞു ,,
നിങ്ങൾ ഒരു വട്ടം ചെയ്തു കാണിക്ക് ,,
ഞാൻ അതുപോലെ ചെയ്യാം !!

Advertisement

അങ്ങനെ ലിങ്കുസ്വാമി ആ സീൻ ചെയ്തു കാണിച്ചു ..മമ്മൂക്ക അതുപോലെ തന്നെ ആ സീൻ ചെയ്തു കൊടുത്തു ..ശേഷം ആ പടത്തിലെ ചില സീനിലെ ഡബ്ബിങ് സമയത്തും ചില ഡയലോഗ് തൃപ്തിയാകാതെ വന്നപ്പോൾ അതിന് വേണ്ടി രണ്ടും മൂന്നും വട്ടം സ്റ്റുഡിയോ കേറിയിറങ്ങി ..കേവലം ഒരു ഡയലോഗ് മാത്രം പറയാൻ വേണ്ടി പടത്തിന്റെ റിലീസിന് തൊട്ട് മുൻപ് മമ്മൂക്കയെ സ്റ്റുഡിയോയിൽ വീണ്ടും വിളിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മടി കൂടാതെ അത് ചെയ്ത് തന്നിട്ടുണ്ടെന്നും ലിങ്കുസ്വാമി പറഞ്ഞിട്ടുണ്ട് !!!
ആ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ലിങ്കുസ്വാമിക്കും കിട്ടി ..ആദ്യദിവസം വലിയ തിക്കും തിരക്കും ഉണ്ടാക്കിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ “ആനന്ദം “പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ഹിറ്റാവുകയും ചെയ്തു …

ഇത് ഒരു ലാൽജോസിനോ ,,ലിങ്കുസ്വാമിക്കോ മാത്രമുള്ള അനുഭവങ്ങളായിരിക്കില്ല ..മമ്മൂക്ക ചേർത്തുപിടിച്ച അനേകം സിനിമാപ്രവർത്തകർക്കും പറയാനുണ്ടാകും ഇതുപോലെ ആയിരം അണിയറവിശേഷങ്ങൾ …
പി .ജി .വിശ്വംഭരൻ ,,ഐ വി ശശി ,,എം .ടിവാസുദേവൻനായർ ,,ഹരിഹരൻ ,,പദ്മരാജൻ ,,ലോഹിതദാസ് ,,എസ് എൻ സ്വാമി ,,കെ മധു ,,സിബി മലയിൽ ,,ജോഷി ,,ഡെന്നിസ് ജോസഫ് ,,കമൽ ,,രഞ്ജിത്ത് തുടങ്ങിയ മലയാളസിനിമയിലെ പേരെടുത്ത കപ്പിത്താന്മാരുടെ കൂടെ നേടാൻ ഒന്നും ബാക്കിയില്ലാത്ത തരത്തിലുള്ള അര നൂറ്റാണ്ടിന്റെ പ്രയാണം ഇന്നും തുടരുമ്പോഴും നമ്മളെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹം ഒരിക്കൽ പറഞ്ഞ ആ ലളിതമായ വാക്കുകൾ ആണ് !!!
സിനിമയ്ക്ക് എന്നെ ആവശ്യമില്ല !!!
എനിക്കാണ് സിനിമയെ ആവശ്യം !!!
മമ്മൂക്ക പറഞ്ഞ ഈ വാക്കുകളിലെ ആത്മാർത്ഥത എത്രത്തോളം വലുതാണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന ഒന്നായിരുന്നു “പേരൻപ് “സിനിമ ഇറങ്ങിയ സമയത്ത് അതിന്റെ സംവിധായകനായ “റാം “പറഞ്ഞ വാക്കുകൾ !!

“പേരൻപ് “സിനിമയിലേക്ക് മമ്മൂക്കയെ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് റാമിനെ ഏറ്റവും കൂടുതൽ അലട്ടിയ പ്രശ്നമായിരുന്നു മമ്മൂക്കയുടെ ഫിഗറിനും താരത്തിളക്കത്തിനും പറ്റിയ റോളിൽ തന്നെയാണോ താൻ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത് എന്ന ചിന്ത !!!
മമ്മൂക്കയുടെ ആ ഗാംഭീര്യരൂപത്തിന് പറ്റിയ ഒരു ആക്ഷൻ റോൾ കൊടുക്കണമെന്നായിരുന്നു ഉള്ളിന്റെയുള്ളിലെ തോന്നലെങ്കിലും സാഹചര്യവശാൽ അതിന് നിർവാഹമില്ലാതെ ഒരു കാൾ ടാക്സി ഡ്രൈവറുടെ റോളിലേക്ക് മമ്മൂക്കയെ കാസ്റ്റ് ചെയ്യേണ്ടി വന്നതിനെപ്പറ്റിയും കഥ കേട്ടപ്പോൾ ഇരുകയ്യും നീട്ടി മമ്മൂക്ക അത് സ്വീകരിക്കുകയും ചെയ്തതിനെ പറ്റി വളരെയധികം അതിശയോക്തിയോടെയാണ് റാം സംസാരിച്ചത് !!

തത്സമയം 360ഓളം പടങ്ങളിൽ അഭിനയിച്ച മമ്മൂക്ക വെറും 4പടങ്ങൾ മാത്രം ചെയ്ത റാമിനോടൊപ്പം അടങ്ങാത്ത അഭിനിവേശത്തോടെ യാതൊരു താരപരിവേഷവുമില്ലാത്ത അമുതൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇറങ്ങുകയായിരുന്നു !!
സിനിമയ്ക്ക് എന്നെയല്ല

Advertisement

എനിക്കാണ് സിനിമയെ ആവശ്യം എന്ന് പ്രവർത്തിയിലൂടെ തന്നെ കാണിച്ചു തന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു പേരൻപിലെ അമുതനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണം !!!
മമ്മൂക്ക വളരെ ചൂടനാണ് !!!

സിനിമാവൃത്തങ്ങളിൽ വളരെയേറെക്കാലം നിറഞ്ഞുകേട്ടൊരു ഡയലോഗ് ആയിരുന്നു അത്.. ഒരിക്കൽ മലയാളത്തിലെ പ്രശസ്തനായ സംവിധായകനായ ഹരിഹരനോട് ഒരു മാധ്യമപ്രവർത്തകൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ ഹരിഹരന്റെ മറുപടി ഇപ്രകാരമായിരുന്നു..
ഞാനും മമ്മൂട്ടിയും ഒരേ നക്ഷത്രക്കാരാണ്.. ഞങ്ങൾ രണ്ടാളും ചൂടന്മാരുമാണ്.. പക്ഷെ ഒരു കാര്യം എനിക്കുറപ്പിച്ചു പറയാൻ പറ്റും,,

മമ്മൂട്ടി എത്ര വലിയ ചൂടൻ ആണെങ്കിലും അയാൾക്കുള്ളിൽ മറ്റൊരു മമ്മൂട്ടിയില്ല !!!
സാധാരണ മനുഷ്യരുടെ പോലെ വികാരങ്ങളെ അയാൾക്കുമുള്ളൂ.. സ്‌ക്രീനിന്റെ പുറത്ത് ചിലപ്പോ അയാൾക്കിഷ്ടമില്ലാത്ത കാര്യത്തിന് അയാൾ ദേഷ്യപ്പെട്ടിരിക്കും.. അല്ലാതെ സ്ക്രീനിനു പുറത്തും സ്വന്തം വികാരങ്ങൾ ഒളിപ്പിച്ചുകൊണ്ട് അഭിനയിക്കാൻ അയാൾക്ക് അറിയില്ല !!!
മമ്മൂക്ക അഹങ്കാരിയാണ് അല്ലെങ്കിൽ ഒടുക്കത്തെ ജാഡയാണ് !!!

അഭിനയജീവിതം തുടങ്ങിയതിൽ പിന്നെ ഇന്ന് വരെയും അദ്ദേഹത്തെപ്പറ്റി കേട്ട വാർത്തകളിൽ മുകളിൽ പറഞ്ഞ വാർത്തയും കേൾക്കാത്തവർ ചുരുക്കമായിരിക്കും !!
ഇതിനെപ്പറ്റി സംവിധായകൻ “സിദ്ദിക്ക് “പങ്കുവച്ചൊരു കാര്യമുണ്ട്,,
സിദ്ദിക്കിന്റെ ഹിറ്റ്ലർ പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം.. ലാൽ ആയിരുന്നു പടത്തിന്റെ പ്രൊഡ്യൂസർ. പടത്തിൽ മമ്മൂക്കയുടെ ലൂക്ക് എങ്ങനെ വേണമെന്നുള്ള ചർച്ചക്കിടെ ലാൽ ഒരു നിർദ്ദേശം പറഞ്ഞു,,
“മമ്മൂക്ക മുടി ഒന്ന് മേല്പോട്ട് ചീന്തണം ”

Advertisement

അന്ന് തന്റെ മുടി സൈഡിലേക്ക് ചീന്തിയൊതുക്കിയ സ്റ്റൈലിൽ ആയിരുന്ന മമ്മൂട്ടി ലാൽ പറഞ്ഞത് കേട്ട പാടെ ലാലിനോട് പറഞ്ഞു,,
മുടിയുടെ സ്റ്റൈൽ ഒന്നും മാറ്റാൻ പറ്റില്ല !!!
ഉറച്ച ഭാഷയിൽ,, ലാലിന്റെ മുഖമടച്ച പോലെ തന്നെ അത് പറഞ്ഞപ്പോൾ ലാൽ ഉള്ളിൽ തോന്നിയ സങ്കടമൊക്കെ മറച്ചുവച്ച് സെറ്റിൽ മാറി നിന്നു !!ടേക്ക് എടുക്കുന്നതിന്റെ തൊട്ട് മുൻപിലത്തെ നിമിഷം,,
ലാലിനെയും സിദ്ദിക്കിനെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് മമ്മൂക്ക തന്റെ മേക്കപ്പ്മാനെ വിളിച്ചു പറഞ്ഞു,,
മുടി അയാൾ പറഞ്ഞ പോലെ മേല്പോട്ട് ചീന്ത് !! മുടി ലാൽ ഉദ്ദേശിച്ച പോലെ മേല്പോട്ട് ചീന്തിയതിനു ശേഷം മമ്മൂക്ക ലാലിന്റെ മുഖത്ത് നോക്കി ചോദിച്ചു,,
ഇപ്പൊ നിനക്ക് സന്തോഷമായില്ലേ !!!

ആദ്യം കാണിച്ച മുരട്ട് സ്വഭാവം ഏതാനും നിമിഷങ്ങൾകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ ചെറിയ വാശി അലിഞ്ഞില്ലാതായത് പോലെ മാറിയത് കണ്ട് ലാലിന്റെയും സിദ്ദിക്കിന്റെയും മനസ്സ് നിറഞ്ഞു !!
എന്തൊക്ക ജാടയുണ്ട് അഹങ്കാരമുണ്ട് എന്ന് പറഞ്ഞാലും ഒരു സാധാരണ മനുഷ്യന്റെ ഉള്ളിൽ സെക്കന്റുകളിൽ മിന്നിമായുന്ന വികാരങ്ങൾ പോലെ തന്റെയുള്ളിലെ വികാരങ്ങളിൽ പെട്ട് മറ്റൊരു മനുഷ്യന്റെ ആഗ്രഹം വീണുടയാതിരിക്കാൻ അയാൾ ശ്രദ്ദിച്ചിരുന്നു !!!
സിനിമയിൽ വന്നിട്ട് അമ്പത് കൊല്ലം കഴിഞ്ഞ ഈ വേളയിൽ മമ്മൂക്ക പണ്ട് ലാൽജോസിനോട് ചോദിച്ച പോലെ തിരിച്ചു മമ്മൂക്കയോട് ചോദിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരം താൻ നേടിയ അവാർഡുകൾ നിരത്തിയോ,,
തന്റെ ഫാൻബേസ് പറഞ്ഞോ,,
സാമ്പത്തിക നേട്ടങ്ങൾ പറഞ്ഞോ അഭിമാനം കൊള്ളുന്നതിനേക്കാൾ കൂടുതൽ അയാൾ അഭിമാനം കൊള്ളുന്നത് ഒരു കാര്യത്തിലായിരിക്കും !!!
ഹരിഹരൻ സാർ പറഞ്ഞ പോലെ,,,

ഇക്കണ്ട കൊല്ലം കൊണ്ട് മലയാളക്കരയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി എന്ന ബ്രാൻഡിന്റെയുള്ളിൽ മറ്റൊരു മമ്മൂട്ടി ഇല്ല എന്ന കാര്യത്തിൽ !!!
ചൂടനാണ്,, ജാഡയുള്ളവനാണ്,, അഹങ്കാരിയാണ് എന്ന് ഒരുകാലത്ത് പലപല പട്ടങ്ങൾ ചാർത്തിക്കൊടുത്തവർ തന്നെ നിറഞ്ഞ മനസ്സോടെ തിരിച്ചറിഞ്ഞൊരു കാര്യമുണ്ട്,,
ചടുലഭാവങ്ങളും ഗാംഭീര്യശബ്ദവും കൊണ്ട് സ്‌ക്രീനിൽ നിറഞ്ഞാടി അമ്പത് കൊല്ലം താണ്ടിയ മമ്മൂട്ടിയെക്കാൾ കൂടുതൽ ഇപ്പോൾ ഓരോ സിനിമാപ്രേമിയും ഇഷ്ടപ്പെടുന്നുണ്ടാകും,,
അന്ന് ചൂടനാണെന്ന് പറഞ്ഞ,,
ജാഡയുള്ളവനാണെന്ന് പറഞ്ഞ,,
അഹങ്കാരിയാണെന്ന് പറഞ്ഞ,,
സാധാരണക്കാരനായ മനുഷ്യന്റെ വികാരങ്ങൾ ഒളിപ്പിച്ചു വച്ച് അഭിനയിക്കാനറിയാത്ത സ്‌ക്രീനിന് പുറത്തെ ആ മമ്മൂട്ടിയെ………..
“പിറന്നാൾ ആശംസകൾ മമ്മൂക്ക “

 137 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment57 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment15 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »