മമ്മൂട്ടിയുടെ ‘ന്യൂഡൽഹി’ രജനീകാന്തിന് നൽകിയത് ‘നിരാശ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
318 VIEWS

മമ്മൂട്ടി ചിത്രമായ ന്യൂ ഡൽഹി മലയാളത്തിൽ നേടിയ ചരിത്ര വിജയം നമുക്കെല്ലാം അറിവുള്ളതാണ്. ആ ചിത്രത്തോടെ മമ്മൂട്ടി തന്റെ താരസിംഹാസനം ഭദ്രമാക്കിയിരുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി മലയാളത്തിൽ മാത്രമല്ല പല ഭാഷകളിലും ചലനം ഉണ്ടാക്കിയിരുന്നു. സമൂഹത്തിന്റെ തന്നെ വിധി നിർണ്ണയിക്കുന്ന പത്രമുതലാളി ആയുള്ള മമ്മൂട്ടിയുടെ അഭിനയം സമാനതകൾ ഇല്ലാത്തതായിരുന്നു. എന്നാൽ ഇപ്പോൾ രജനികാന്തും ന്യൂ ഡൽഹിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.

ന്യൂ ഡൽഹിയുടെ റീമേക് അവകാശം ചോദിച്ചാണ് സാക്ഷാൽ രജനികാന്ത് ഡെന്നിസ് ജോസഫിനെ സമീപിച്ചത്. നൂറുശതമാനം വിജയം ഉറപ്പുള്ള കഥ ആയതിനാൽ ആണ് രജനികാന്ത് ഡെന്നിസ് ജോസഫിനെ സമീപിച്ചത് . ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശമാണ് രജനികാന്ത് ആവശ്യപ്പെട്ടത് . ഈ ചിത്രത്തിൽ അഭിനയിച്ചാൽ ഹിന്ദിയിലും തന്റെ താരസിംഹാസനം ഉറപ്പിക്കാം എന്ന് രജനികാന്ത് കരുതി . എന്നാൽ അതിനു മുൻപ് തന്നെ ചിത്രത്തിന്റെ തെലുങ്ക് , കന്നഡ, ഹിന്ദി റീമേക് അവകാശം വിറ്റുപോയിരുന്നു . ഒരുപക്ഷെ രജനികാന്തിന്റെ ആഗ്രഹം നടന്നിരുന്നു എങ്കിൽ ഹിന്ദിയിൽ വലിയൊരു ഹിറ്റിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. മാത്രമല്ല ഇന്ത്യയിലെ തന്നെ അത്ഭുത ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി