കടയ്ക്കൽ ചന്ദ്രൻ പിണറായിക്ക് പരസ്യമാകുമോ ?

0
73

മമ്മൂട്ടി മുഖ്യമന്ത്രി ‘കടയ്ക്കൽ ചന്ദ്രൻ ‘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വൺ’ മാർച്ച് ഇരുപത്തിയഞ്ചിന്. തെരഞ്ഞെടുപ്പിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. മുരളി ഗോപി, ജോജു ജോർജ്, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, നിമിഷാസജയൻ ,സുധീർ കരമന, ജഗദീഷ്, സുദേവ് നായർ, ശ്യാമപ്രസാദ്, സലിം കുമാർ , ശങ്കർ രാമകൃഷ്ണൻ, മാത്യു തോമസ്, നന്ദു, മാമുക്കോയ, സദേവ് നായർ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ,ബാലാജി, വി.കെ. ബൈജു, മേഘനാഥൻ, അബു സലിം സാബ് ജോൺ, ജയൻ ചേർത്തല ജയകൃഷ്ണൻ, ഷിജു, രശ്മി ബോബൻ, ഗായത്രി അരുൺ, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിവരും അഹാനാ കൃഷ്ണ കുമാറിൻ്റെ ഇളയ സഹോദരി ഇഷാനിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ബോബി – സഞ്ജയ് യുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീലഷ്മി ആർ. നിർമ്മിക്കുന്നു. മാർച്ച് ഇരുപത്തിയഞ്ചിന് ‘വൺ’ സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

കേരള രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ONE എന്ന പൊളിറ്റിക്കൽ ത്രില്ലറിനു വേണ്ടി കാത്തിരിക്കാൻ മൂന്ന് കാരണങ്ങൾ തന്നെ ധാരാളം 👇
1) മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷം. ഡയലോഗ് ഡെലിവറി കൊണ്ടും ശബ്ദ ഗംഭീര്യം കൊണ്ടും ശരീരഭാഷ കൊണ്ടും കേരള മുഖ്യമന്ത്രി ആയി മമ്മൂട്ടി തകർത്താടുന്നത് കാണാൻ ഉള്ള ആകാംഷ 😍
2) ഈ പടത്തിന്റെ കാസ്റ്റിംഗ്. സാധാരണ മമ്മൂട്ടി ചിത്രങ്ങളിൽ ഇങ്ങനെ മികച്ച കാസ്റ്റിംഗ് അടുത്തെങ്ങും കണ്ടിട്ടില്ല. മമ്മൂട്ടിയേ കൂടാതെ മുരളി ഗോപി, സിദ്ദിഖ്, ജഗദീഷ്, ജോജു ജോർജ്, സുരേഷ് കൃഷ്ണ, അലൻസിയർ, സുധീർ കരമന, സുദേവ്, നന്ദു, നിമിഷ, മാത്യൂസ്, പ്രേംകുമാർ, റിസ ബാവ.! അങ്ങനെ സുപരിചിതരായ ഒരുപിടി താരങ്ങളെ കൊണ്ട് സമ്പനം ആണ് ചിത്രം…..
3) ബോബി – സഞ്ജയുടെ തിരക്കഥ. മലയാളത്തിലെ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കൾ അവരുടെ ഇഷ്ട നായകന് വേണ്ടി ഒരു പൊളിറ്റിക്കൽ ത്രില്ലർ സ്റ്റോറി എഴുതുമ്പോൾ എത്രത്തോളം മികച്ചതാകും എന്ന് ഊഹിക്കാം…..
മാർച്ച്‌ 25 മുതൽ തീയേറ്ററുകളിൽ!