എംടി എന്നല്ല ആരും പറഞ്ഞുപോകും, മമ്മൂട്ടി മലയാളത്തിന്റെ കെടാവിളക്ക് തന്നെയെന്ന്

0
202

Shamshad Ch

ഇന്നലെ രാവിലെ മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജിൽ തീർത്തും വിപ്ലവകരമായ തീരുമാനം എന്ന് പറയാവുന്ന ഒരു വിഷയം പോസ്റ്റ്‌ ചെയ്തു..ഇതായിരുന്നു അതിലെ വാചകങ്ങൾ

“സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.
Team Care and Share International Foundation”

**

മമ്മൂക്ക പോസ്റ്റിൽ പറഞ്ഞ വിഷയം എന്താന്നാൽ, ആരുടെയെങ്കിലും കയ്യിൽ ആവശ്യമില്ലാതെ ഇരിക്കുന്ന മൊബൈൽ & ലാപ്ടോപ്പ് തുടങ്ങിയത് ഉണ്ടെങ്കിൽ തന്റെ കീഴിലുള്ള കെയർ & ഷെയർ എന്ന ചാരിറ്റി ട്രസ്റ്റിനെ അറിയിച്ചാൽ ലോകത്ത് എവിടെയാണെങ്കിലും തങ്ങൾ അത്‌ വന്ന് കളക്ട് ചെയ്ത് സ്മാർട്ട്‌ ഫോൺ ഇല്ലാതെ പഠിക്കാൻ കഴിയാത്ത സമൂഹത്തിലെ കുട്ടികൾക്ക് എത്തിച്ച് നൽകുമെന്നായിരുന്നു പോസ്റ്റ്‌..

May be an image of 2 people and text that says "വിദ്യാമൃതല 2021-22 PROJECT FROM CARE AND SHARE INTERNATIONAL FOUNDATION കരുതലാകാം.. നമ്മുടെ മക്കൾക്ക് നിങ്ങളുടെ കൈവശം ഉപയോഗിക്കാതിരിക്കുന്ന സ്‌മാർട്ട് ഫോൺ ഉണ്ടോ...? സ്മാർട്ട്ഫോൺ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്‌മാർട്ട്ഫോൺ, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെ നിന്നും ഞങ്ങളെ ഏൽപ്പിക്കാം. അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. IN ASSOCIATION WITH 07:06 COURIER PARTNER GOKULAM SPEED SPEED&SAFE COURIER SERVICE DOMESTIC INTERNATIONAL പദ്ധതിയിൽ പങ്കാളിയാകാൻ അനൂപ് 9961900522 അരുൺ :7034634369 ഷാനവാസ്: :9447991144 വിനോദ്: 9446877131 അൻഷാദ് 8891155911 ഹമീദ് 9946300800"ഈയൊരു വിവരം മമ്മൂക്ക അറിയിച്ചതോടെ പല കേന്ദ്രങ്ങളിൽ നിന്നും, പല വ്യക്തികളും മമ്മൂക്കയേ വളരെയധികം അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കെയർ & ഷെയർ ചാരിറ്റി ട്രസ്റ്റിന് കീഴിൽ ഈ കുറഞ്ഞ കാലയളവ് കൊണ്ട് മാത്രം 50 കോടി രൂപയുടെ സഹായമാണ് മമ്മൂട്ടി എന്ന വെക്തി സമൂഹത്തിലെ പാവങ്ങൾക്ക് ആയി ചെയ്തന്നും, 600 കുട്ടികൾക്കു ശാസ്ത്ര ക്രിയ നടത്തിയെന്നും, 20000 പേരുടെ നേത്ര ചികിത്സ നടത്തിയെന്നും, 260 പേരുടെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയെന്നും, കേരളത്തിലെ അനാഥലങ്ങളിലുഉള്ള പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന മുഴുവൻ പിള്ളേരുടെ പഠനവും ഒക്കെ മമ്മൂട്ടി ഏറ്റെടുക്കുന്നുവെന്നും ‘മറുനാടൻ മലയാളി’ പറയുന്നു. ഒരുപക്ഷേ, ‘മറുനാടൻ മലയാളി’ ഇതേപ്പറ്റി അന്യേഷിച്ച് അറിഞ്ഞ കാര്യങ്ങൾ ഇന്ന് പുറത്ത് വീട്ടില്ലായിരുന്നെങ്കിൽ നമ്മൾ ആരും തന്നെ അറിയാതെ പോകുമായിരുന്നു. ഒരു മനുഷ്യന്റെ നന്മ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്. ഒരുപാട്, ഒരുപാട് അഭിമാനം തോന്നിയ ദിവസമാണ് ഞങ്ങളെ സംബന്ധിച്ച് ഇന്ന്.. 😍

വേണമെങ്കിൽ മമ്മൂക്കയ്ക്ക് തന്റെ ട്രസ്റ്റ് മാത്രമായി 50 കോടിയിലധികം ഈ സമൂഹത്തിലെ പാവപ്പെട്ടവർക്ക് ചെയ്‌തെന്ന് മുഖ്യധാര മാധ്യമങ്ങളെ കൊണ്ട് വാർത്ത കൊടുക്കാമായിരുന്നു. അങ്ങനെയാണെങ്കിൽ അത്തരം വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ തകർത്തോടുമായിരുന്നു. പക്ഷേ, മമ്മൂട്ടി അങ്ങനെ ചെയ്യില്ല. വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്നതാണ് എല്ലാക്കാലത്തും അദ്ദേഹത്തിൻ്റെ നിലപാട്. അതാണ് മമ്മൂട്ടിയുടെ മഹത്വം. ഇക്കാര്യത്തിൽ വാർത്താ പ്രാധാന്യം ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് വേണം അനുമാനിക്കാൻ…!!

A Complete List of Mammootty Hindi Dubbed Movies - MovieNashaമാത്രമല്ല, സാധാരണക്കാരെ മാത്രമല്ല സെലിബ്രിറ്റികളേ ഉൾപ്പടെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്, സ്ഥിരമായി സഹായിക്കുന്നുമുണ്ട്. പലരും അഹ­ങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട മമ്മൂട്ടി അനേകം മനുഷ്യ ജീവനുകൾ നിശബ്ദമായി രക്ഷിച്ചെടുത്തിട്ടുണ്ട്. സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ആദിവാസികളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നുണ്ട്. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ സഹായമഭ്യർത്ഥിച്ച വ്യക്തികളെ സഹായിക്കുകയും അർഹരാണെങ്കിൽ അവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ട്, ഏറ്റെടുക്കുന്നുണ്ട്..

നമ്മളെല്ലാം മമ്മൂട്ടിയുടെ കണ്ണുകൾ സ്ക്രീനിൽ കണ്ട് വിസ്മയിച്ചുപോയിട്ടുണ്ട്. കരുണയുള്ള മിഴികളാണ് അദ്ദേഹത്തിൻ്റേത്. സമൂഹത്തിനുവേണ്ടി അവ സദാസമയം തുറന്നിരിക്കുകയാണ്..
മമ്മൂട്ടിയുടെ ഇതുപോലുള്ള പ്രവൃത്തികളെ വിലകുറച്ചുകാണുന്ന ആളുകളുണ്ടാകാം. ”സിനി­മയിൽനിന്ന് ഇഷ്ടം പോലെ കാശ് സമ്പാദിക്കുന്നുണ്ടല്ലോ, അതിൽ നിന്ന് ഇത്തിരി കൊടുത്താലെന്താ ?” എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്‌. അത്തരക്കാർ ചില കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല. എല്ലാ ധനികരും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നില്ല. പലപ്പോഴും സമ്പന്നരിലാണ് പിശുക്ക് എന്ന വ്യാധി കൂടുതലായി കാണപ്പെടുന്നത്. ആദർശങ്ങൾ പറഞ്ഞാലും പണത്തിൻ്റെ കാര്യം വരുമ്പോൾ പല മനുഷ്യരും സ്വാർത്ഥരായി മാറും. അവിടെയാണ് മമ്മൂട്ടിയുടെ ഔന്നത്യം.

ജീവിക്കാൻ പണം ആവശ്യമാണ്. പക്ഷേ, മരിക്കുമ്പോൾ ഒന്നും ഒപ്പം കൊണ്ടുപോകാൻ നമുക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ പണത്തിന് ആവശ്യത്തിലധികം പ്രാധാന്യം നൽകിയിട്ട് പ്രയോജനമൊന്നുമില്ല.ഈ സത്യം അംഗീകരിക്കാൻ നമുക്ക് മടിയാണ് .പക്ഷേ അതാണ് മമ്മൂട്ടിയുടെ നയം..ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി ‘പേരൻപ് ‘ എന്ന സിനിമ ചെയ്തത്.അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ”എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാനാവില്ല ” എന്നാണ് മമ്മൂട്ടി പറഞ്ഞത്.അങ്ങനെയൊരു മറുപടി നൽകാൻ മമ്മൂട്ടിയ്ക്കേ സാധിക്കൂ.പേരൻപും യാത്രയും പോലുള്ള കൊതിപ്പിക്കുന്ന അവസരങ്ങൾ അദ്ദേഹത്തിലേക്ക് വന്നുചേരുന്നതും അതുകൊണ്ടാണ്. എം.ടി വാസുദേവൻ നായർ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് ‘കെടാവിളക്ക് ‘ എന്നാണ്. മറ്റു ഭാഷകൾക്ക് കടം കൊടുത്താലും തിരിച്ച് വാങ്ങി എന്നും സൂക്ഷിക്കുന്ന വിളക്ക്…!!
ആ വിളക്ക് എന്നും പ്രകാശിച്ചുകൊണ്ടിരി­ക്കട്ടെ. ഇരുൾ നിറഞ്ഞ ഒട്ടേറെ ജീവിതങ്ങളിൽ വെളിച്ചം പരക്കട്ടെ.. ❣️