മാമുക്കോയ സിനിമയിൽ വന്നതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്

0
311

Sanuj Suseelan

ഇന്ന് മാമുക്കോയയുടെ ജന്മദിനമാണ്. എനിക്ക് ഏറെയിഷ്ടമുള്ള ഒരു കലാകാരനാണ് മാമുക്കോയ. അദ്ദേഹത്തിന്റെ യവ്വനം കോഴിക്കോട്ടെ മഹാന്മാരായ കലാകാരന്മാരുടെ ഒപ്പമായിരുന്നു. കല്ലായിലെ ഒരു തടിയളവുകാരനായിരുന്ന തോണ്ടിയാട് മാമു എന്ന സാധാരണക്കാരൻ മാമുക്കോയ എന്ന താരമായത് തറയിലൂടെ നടന്നു വന്നാണ്. വൈക്കം മുഹമ്മദ് ബഷീർ , ജോൺ എബ്രഹാം , വാസു പ്രദീപ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ബഷീറിന്റെ പക്കൽ നിന്ന് പണം കടം വാങ്ങാൻ പോയിരുന്നതിനെ പറ്റി അദ്ദേഹം ഒരിടത്തു പറഞ്ഞിട്ടുണ്ട്. ( തിരിച്ചു തരേണ്ടാത്ത കടങ്ങൾക്കു ചെക്ക് കൊടുക്കുമ്പോൾ പെൻസിൽ കൊണ്ടാണ് ബേപ്പൂർ സുൽത്താൻ ചെക്ക്എഴുതിയിരുന്നത്. അങ്ങനെ പെൻസിൽ കൊണ്ടെഴുതിയ കുറെ ചെക്കുകൾ കിട്ടിയ കഥയും അതിലുണ്ട് ) .

Actor mamukkoya says his views about religion islam | വിശ്വാസങ്ങളില്‍ പലതും അനാചാരങ്ങള്‍, മൈക്കും ഫോട്ടോയും ഹറാമല്ല; സ്വയം അന്യരാകരുതെന്ന് നടന്‍ മാമുക്കോയ - Malayalam ...മാമുക്കോയ സിനിമയിൽ വന്നതിനെ പറ്റിയും രസകരമായ ഒരു കഥയുണ്ട്. ശ്രീ. സത്യൻ അന്തിക്കാട് തന്റെ ഓർമ്മക്കുറിപ്പുകളിൽ അത് രസകരമായി വിവരിച്ചിട്ടുണ്ട്. ഒരു ദിവസം ഷൂട്ടിങ് സ്ഥലത്ത് അദ്ദേഹത്തെ കാണാൻ ഒരാളെത്തി. മെലിഞ്ഞുണങ്ങി , പല്ലുന്തി , വിയർത്തു കുളിച്ചു ഒട്ടും ആകർഷണീയതയില്ലാത്ത ഒരാൾ. ഒട്ടൊരു ധാർഷ്ട്യത്തോടെ ” ഞാൻ ശ്രീനിവാസൻ പറഞ്ഞിട്ട് വന്നതാണ്, നിങ്ങളുടെ സിനിമയിൽ ഞാൻ അഭിനയിക്കണോ ? ” എന്നാണ് അയാൾ ആദ്യം തന്നെ അദ്ദേഹത്തോട് ചോദിച്ചത്. ആ ചോദ്യത്തിലെ അഹങ്കാരം സത്യൻ അന്തിക്കാടിന്റെ ചെറുതായി ചൊടിപ്പിച്ചു. ഈ ചിത്രത്തിൽ റോളില്ല എന്ന് പറഞ്ഞു അദ്ദേഹം പുതുമുഖത്തെ മടക്കി. മാമു പോയി അഞ്ചു മിനിറ്റു കഴിയുന്നതിനു മുമ്പ് ശ്രീനിവാസൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ഒരാളല്ലാത്തതു കൊണ്ടല്ലേ മാമുവിനെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞു ശ്രീനിവാസൻ ദേഷ്യപ്പെട്ടു. വെളുത്തു ചുവന്ന മുഖങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെ എന്നും എതിർത്തിരുന്ന ഒരു വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ. എന്തായാലും കുറെ വാദ പ്രതിവാദങ്ങൾക്കു ശേഷം മാമുവിനെ ഒന്ന് പരീക്ഷിക്കാൻ സത്യൻ തീരുമാനിച്ചു.

ആദ്യ ഷോട്ടിന് മാമു തയ്യാറായി. ഇയാൾ ഇത് കുളമാക്കും, കുറെ ഫിലിം ഇന്ന് തിന്നും എന്നൊക്കെ പ്രതീക്ഷിച്ചു മൊത്തം യൂണിറ്റും കാത്തിരുന്നു. പക്ഷെ അവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഒരു പുതുമുഖത്തിന്റെ ഒരു വിറയലുമില്ലാതെ ആ പുതുമുഖം പുല്ലു പോലെ ആ സീൻ അഭിനയിച്ചു കാണിച്ചു. അതും അന്ന് തിളങ്ങി നിന്നിരുന്ന ഒരു താരത്തിന്റെയും അഭിനയരീതികളുടെ ഒരു ലാഞ്ചന പോലുമില്ലാതെ. ഒടുവിൽ ആ കഥാപാത്രത്തെ സത്യൻ അന്തിക്കാട് കുറച്ചു കൂടി വലുതാക്കി, മാമുക്കോയ ഭംഗിയായി അതവതരിപ്പിക്കുകയും ചെയ്തു.

കോഴിക്കോടിന്റെ നാടകവേദികളിൽ ചുവടു വച്ച് തുടങ്ങിയ യാത്ര അദ്ദേഹം ഇന്നും തുടരുന്നു . മാമുക്കോയ അഭിനയിച്ച കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദൂരെ ദൂരെ ഒരു കൂടു കൂട്ടാമിലെ അറബി മുൻഷിയാണ്. പിന്നെ പെരുമഴക്കാലത്തിലെ അബ്ദുവും . പുതിയ ചിത്രങ്ങളിൽ അധികമൊന്നും അദ്ദേഹത്തെ കാണാൻ കിട്ടുന്നില്ല എന്നൊരു നിരാശയുണ്ട്. ഇത്രയും മികച്ച ഒരു നടനെ ഇനിയും ഉപയോഗിക്കാൻ ബാക്കിയുണ്ട് എന്ന് എന്നാണാവോ നമ്മുടെ ന്യൂ ജെൻ സിനിമാക്കാർ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു.