മാനസി ജോഷിയുടെ സ്വര്‍ണ്ണത്തിന് ഏറെ തിളക്കമുണ്ട് 

0
353

മാനസി ജോഷിയുടെ സ്വര്ണ്ണത്തിന് ഏറെ തിളക്കമുണ്ട്

കഠിന പ്രയത്നത്തിലൂടെയാണ് മാനസി ജോഷി 2019 ലെ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായത്. ഒരു കാൽ നഷ്ടമായിട്ടും ജീവിതത്തിൽ പതറാതെ മുന്നേറിയ മാനസി ലോകത്തിനു തന്നെ മാതൃകയാവുകയാണ്. ഇക്കാലമത്രയും കാഴ്ചവച്ച കഠിനാധ്വാനവും അർപ്പണബോധവുമാണ് മാനസിയുടെ ഈ ഉന്നത നേട്ടത്തിന് പിന്നിൽ.

പത്തു വയസ്സു മുതലാണ് മാനസി ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയത്. ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്നു അച്ഛന്റെ കൂടെയാണ് ആദ്യമായി കോർട്ടിൽ എത്തിയത്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബാച്ചിലർ ബിരുദം നേടിയ മാനസി സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നേടി. 2011 ൽ നടന്ന അപകടത്തിലാണ് മാനസിയ്ക്ക് ഇടതുകാൽ നഷ്ടപ്പെട്ടത്.

ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മാനസി 2012 ൽ കമ്പനി തലത്തിൽ നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2014 ഡിസംബറിൽ ആദ്യ ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുക്കുകയും വെള്ളി മെഡൽ നേടുകയും ചെയ്‌തു. 2015 മുതലാണ് മാനസി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു തുടങ്ങിയത്. 2015 ൽ നടന്ന പാര ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വുമൺ- സിംഗിൾസ് സിൽവർ മെഡലും സ്വന്തമാക്കി.

കടപ്പാട് : Ramesh Perumpilavu