Philip Chacko

മനീഷ് സിസോദിയ നിങ്ങൾ ഒരു ലോക തോൽവിയാണ് എന്ന് പറയാതെ വയ്യ

മനീഷ് സിസോദിയ എന്ന ഡൽഹി ധനമന്ത്രി സർക്കാരിനുണ്ടാക്കിയ നഷ്ടം തിരിച്ചു പിടിക്കാൻ കോൺഗ്രെസ്സോ ബി ജെ പി യോ ഭരിക്കേണ്ടി വരും.!

സ്ത്രീകൾക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര ഒരുക്കിയും തുടക്കം 13000 ബസ് മാർഷൽമാരെ നിയോഗിച്ചും 3 ലക്ഷം CCTV സ്ഥാപിച്ചും പുതിയതായി 2 ലക്ഷം സ്ട്രീറ്റ് ലൈറ്റ്കൾ സ്ഥാപിച്ചും ഡൽഹിയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കി

ചികിത്സ സൗജന്യമാക്കിയും കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകൾ നിർമ്മിച്ചും തെരുവിൽ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങളുണ്ടാക്കിയും കർഷകന് നഷ്ടപരിഹാരം കൊടുത്തും സർക്കാരിനു നഷ്ടമുണ്ടാക്കിയ കെജ്‌രിവാൾ തന്റെ കഴിവ് കേടു തെളിയിച്ചു.

ഇതാ ഡൽഹി സർക്കാർ ചെയ്തു കൂട്ടിയ ജനദ്രോഹ നടപടികൾ…

1. മാസം 200 യൂണിറ്റ് വരെ വൈധ്യുതി ബിൽ സൗജന്യമാക്കി

2. മാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി.

3. യമുന ശുചീകരണ പരിപാടി ആരംഭിച്ചു.

4. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.

5. കർഷകർക്ക് റെക്കോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.

6. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്). ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.

7. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.

8. 950 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ച 3 ഓവർ ബ്രിഡ്ജ് 600 കോടി രൂപക്ക് പൂർത്തീകരിച്ച് 350 കോടി രൂപ ഖജനാവിലേക്ക് മിച്ചം പിടിച്ചു.

9. മറ്റൊരു ഓവർ ബ്രിഡ്ജ് പണിത് മിച്ചം വെച്ചത് 125 കോടിരൂപ.

10. പുതിയ 7000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.

11. ജൻ ലോക്പാൽ ബിൽ പാസാക്കി.

12. പുതിയ സ്കൂൾ നിർമ്മാണങ്ങൾ ആരംഭിച്ചു.

13. സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽ മാരെ നിയമിച്ചു.

14. ബസ്സിൽ CCTV ആരംഭിച്ചു.

15. ഡൽഹിയിൽ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

16. JJ ക്ലസ്റ്റരിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.

17. അഴിമതി കുറച്ചു കൊണ്ടുവന്നു.

18. 40 തോളം സേവനങ്ങൾ വീട്ടുപടിക്കൽ സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ. .

19. അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.

20. സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.

21. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.

22. മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.

23. എല്ലാ മരുന്നുകളും ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.

24. മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.

25. സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.

26. MLA മാർക്ക് മാന്യമായ ശമ്പളം.

27. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.

28. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.

29. ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.

30. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.

31. ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർഥികള്ക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.

32. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം.

33. ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവഭോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി.

34. കുറഞ്ഞ ചിലവിൽ ഭഷണം 5 രൂപക്ക് ഊണ് ആം ആദ്മി ക്യാൻറ്റീനുകൾ.

35. വാട്ടർ ATM, 20 Ltr വെള്ളം 2 രൂപക്ക്

36. ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്

37.ട്രാഫിക് കുറക്കാൻ Odd Even പദ്ധതി

38. ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയ മേഡിക്കൽ കോളേജ്‌.

39. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ 1500 ഫ്ലാറ്റ്‌കളുടെ താക്കോലും മറ്റു രേഖകളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുടുംബങ്ങൾക്ക് കൈമാറി

40. തെരുവിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേകം പദ്ധതി.

41 സർക്കാർ സ്കൂളുകളിൽ സ്വകാര്യ സ്കൂളുകളെ വെല്ലുന്ന രീതിയിൽ സ്വിമ്മിങ് പൂൾ,ജിംനേഷ്യം പോലുള്ള സൗകാര്യങ്ങൾ ഒരുക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി

42 മിനിമം ശമ്പളം 9000 നിന്നും 15000 ആക്കി

ഇനി നിങ്ങൾ പറയൂ, ഡൽഹിയിലെ പോലെ നമ്മുക്കും ഒരു മാറ്റം വേണ്ടേ,,,?

*‘’രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല”*

*മിസ്ഡ് കോൾ അടിക്കൂ, അണിചേരൂ… 08030636329*

പോസ്റ്റ് ഷെയർ ചെയ്യുന്നതിന് പകരം ഈ ഫോട്ടോ ഡൌൺലോഡ് ചെയ്തു ഈ ടെസ്റ്റ് കോപ്പി ചെയ്തു നിങ്ങൾ പോസ്റ്റ് ചെയ്താൽ കൂടുതൽ ആളുകളിൽ എത്തിക്കാൻ കഴിയും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.