Connect with us

മണിച്ചിത്രത്താഴ് നാല് സംവിധായകരെ വച്ച് ഫാസില്‍ ചിത്രീകരിക്കാനുണ്ടായ കാരണം

ഒരേ സമയം സാമ്പത്തിക വിജയവും നിരൂപ പ്രശംസയും ഏറ്റു വാങ്ങിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം സിനിമാ നിരൂപകരുടെയും

 32 total views

Published

on

മണിച്ചിത്രത്താഴ് നാല് സംവിധായകരെ വച്ച് ഫാസില്‍ ചിത്രീകരിക്കാനുണ്ടായ കാരണം..

ഒരേ സമയം സാമ്പത്തിക വിജയവും നിരൂപ പ്രശംസയും ഏറ്റു വാങ്ങിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം സിനിമാ നിരൂപകരുടെയും പ്രശംസ നേടി. എന്നാല്‍ ഈ ചിത്രം ചിത്രീകരിക്കുന്നതിനിയില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്‍.

Manichitrathazhu (1993)പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞാല്‍ മുക്കാല്‍ഭാഗവും അവിടെ തന്നെ തീര്‍ക്കാന്‍ കഴിയുമെന്നായിരുന്നു സംവിധായകന്‍ ഫാസില്‍ പ്ലാന്‍ ചെയ്തത്, എന്നാല്‍ ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇതിനെതിരെ തിരിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

മോഹന്‍ലാലിൻ്റെ യും ശോഭനയുടെയും ഡേറ്റ് കിട്ടിക്കഴിഞ്ഞപ്പോഴാണ് പത്മനാഭപുരം കൊട്ടാരം പുരാവസ്തുവായതിനാല്‍ ഷൂട്ടിംഗിന് നല്‍കേണ്ടെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. കൊട്ടാരം കിട്ടിയാലേ സിനിമയുടെ ഷൂട്ടിംഗ് നടക്കുമായിരുന്നു.

Manichithrathazhu @ 25: How a scary legend transformed into a monumental  psychological thriller | Entertainment news | English Manoramaഅങ്ങനെയാണ് സിദ്ധിഖിനെയും ലാലിനെയും പ്രിയനെയും സിബിയെയും വിളിച്ച്‌ നാല് ക്യാമറകള്‍ സെറ്റ് ചെയ്ത് എളുപ്പത്തില്‍ ഷൂട്ടിംഗ് തീര്‍ക്കാം എന്ന ആശയം ഫാസില്‍ മുന്നോട്ട് വച്ചത്. ടി.എം ജേക്കബ് വഴി മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരനെ കണ്ടു. ഒടുവില്‍ അനുമതി ലഭിച്ചു. നവംബര്‍ ഒന്നു മുതല്‍ 30 വരെ ഷൂട്ടിങ്ങിന് നടത്താന്‍ അനുമതി ലഭിച്ചു. അങ്ങനെ നാല് യൂണിറ്റു കളുമായി ഷൂട്ടിംഗ് തുടങ്ങി. സിദ്ധിഖ്, ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവര്‍ യൂണിറ്റിനൊപ്പം ജോയിന്‍ ചെയ്തു.

ഫാസില്‍ രാവിലെ നാലു പേരെയും വിളിച്ച്‌ ഓരോരുത്തരും എടുക്കേണ്ട ഷോട്ടുകളെക്കുറിച്ച് പറഞ്ഞു കൊടുക്കും. സ്‌ക്രിപ്റ്റും ഭാഗിച്ചു നല്‍കും. സംവിധായകര്‍ക്കൊപ്പം നാല് അസിസ്റ്റന്റുമാരെയും നല്‍കി. അങ്ങനെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ പെട്ടെന്ന് കുറെ ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു കൊട്ടാരത്തിനകത്തേക്ക് കയറി വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണവര്‍.

Manichitrathazhu 8 Facts About The Movie Mohanlal Suresh Gopi Shobana Fazil  - Filmibeatസര്‍ക്കാരിൻ്റെ ഓര്‍ഡര്‍ കാണിച്ചിട്ടും അവര്‍ പ്രധിഷേധം തുടര്‍ന്നു. ‘പുരാവസ്തു നശിപ്പിക്കാന്‍ സമ്മതിക്കില്ല. ഷൂട്ടിംഗ് നടത്താന്‍ കഴിയില്ല’ എന്ന് പറഞ്ഞതോടെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു. അതുവരെ ക്ലൈമാക്‌സ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ ചിത്രീകരണം തുടങ്ങിയത്. പതിനഞ്ചു ദിവസം അവിടെ ഷൂട്ട് ചെയ്തു.

ക്ലൈമാക്സ് ചിത്രീകരിക്കാന്‍ ഏഴ് ദിവസമെങ്കിലും വേണം. അതിന് പത്മനാഭപുരം പാലസല്ലാതെ മറ്റൊരു ഓപ്ഷനില്ല. അവിടത്തെ കല്‍മണ്ഡപത്തിലായിരുന്നു ശോഭനയുടെ ഡാന്‍സ് ചിത്രീകരിക്കേണ്ടത്.

ഒടുവില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടീ എം ജേക്കബിന്‍റെ നിര്‍ദേശം അനുസരിച്ച് അവിടെയുള്ള ലോക്കലായ ആളുകളെ കണ്ട് ചര്‍ച്ച നടത്തി. രാഷ്ട്രീയനേതാക്കളെ കണ്ട് കാര്യം വിശദീകരിച്ചതോടെ അവര്‍ സമ്മതിച്ചു. അങ്ങനെയാണ് ആ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചതെന്ന് അപ്പച്ചന്‍ പറയുന്നു.

 33 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment6 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement