ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും രാജ് കുമാറും വിസ്മയകേസിന്റെ കൃത്യമായ അന്വേഷണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് . കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രസ്തുത കേസിന്റെ വിധി രണ്ടുദിവസം മുൻപ് ആണല്ലോ വന്നത്. വിസ്മയ കേസില്‍ കിരണിനെ പൂട്ടിയ ശൂരനാട് പൊലീസ് സ്റ്റേഷനിലെ പെണ്‍പുലി മഞ്ജു വി നായരെയും ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. കാരണം ആ ത്മഹത്യയിൽ ഒതുങ്ങി പോകുമായിരുന്ന കേസിന്റെ ഗതി മാറ്റിയത് എസ് ഐ മഞ്ജു നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഫലമായാണ് . വിസ്മയയുടെ മരണ വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തി പ്രാഥമികമായ പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം അന്വേഷണം ആരംഭിച്ചത് എസ് ഐ മഞ്ജുവാണ്.

 

വിസ്മയയുടെ മൃതദേഹം കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുമ്പോൾ സമയം വൈകിയിരുന്നു. അതുകൊണ്ടുതന്നെ അന്ന് പോസ്റ്റ്മാർട്ടം നടത്താനുള്ള സാധ്യത ഇല്ലായിരുന്നു. അക്കാര്യം മനസിലാക്കിയ മഞ്ജു ഡോക്ടറോട് സംസാരിക്കുകയും അന്നുതന്നെ പോസ്റ്റ്മോർട്ടം നടത്തുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ മുൻകൈയെടുക്കുകയും ചെയ്തു.

മഞ്ജു എഫ് ഐ ആർ നടപടിയെടുത്തത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ പരാതിയിലാണ് . മഞ്ജു സ്വീകരിച്ച ആ നടപടിയാണ് പ്രതിയായ കിരണിനെ കുറ്റക്കാരനായി കണ്ടെത്താനുള്ള വഴിതുറന്നത്. മാവേലിക്കര ചാരുംമൂട് വേടരിപ്ലവു സ്വദേശിയാണ് മഞ്ജു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എം എ സി ,ബിഎഡ് നേടി റെയിൽവേയിലും പിആർഡി യിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ ഇത് നാലാമത്തെ സർക്കാർ ജോലി ആണ് .

 

റെയിൽവേയിൽ അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ ആയും പത്തനംതിട്ട കളക്ടറേറ്റിൽ ഐ ആൻഡ് പിആർഡി വിഭാഗം ,ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലർക്ക് എന്നീ തസ്തികകളിൽ മഞ്ജു പ്രവർത്തിച്ചു . 2018 ലാണ് പോലീസിൽ എത്തിയത് വാഹനങ്ങൾക്ക് പിറകെ ഓടിത്തളർന്ന വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ പരീക്ഷാ സ്ഥലത്ത് എത്തിച്ച മഞ്ജു സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു സാധാരണ കുടുംബത്തിലാണ് മഞ്ജു ജനിച്ചത് .ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച് പഠിച്ച് സർക്കാർ ജോലി നേടി .മഞ്ജുവിന്റെ അച്ഛൻ ഒരു കട നടത്തിയിരുന്നു. ,അമ്മ കശുവണ്ടി ഓഫീസ് ജോലിക്കാരിയും .ഈ വരുമാനം വെച്ച് മഞ്ജുവും അനിയത്തി അഞ്ജുവും പഠിച്ചു. വിസ്മയ കേസിൽ അന്വേഷണ സംഘത്തിന്, പാരിതോഷികം നൽകുമെന്ന് എഡിജിപി വിജയിച്ച സാഖറെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരിലൂടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന് ആണ് പാരിതോഷികം ലഭിക്കുക .

Leave a Reply
You May Also Like

സില്‍വര്‍ ലൈന്‍ ജെറ്റ് സര്‍വീസ് തുടങ്ങി : ഇനി ചങ്ങനാശ്ശേരി-കോഴിക്കോട് 6 മണിക്കൂറില്‍ എത്താം

കെ.എസ്.ആര്‍.ടി.സി. യുടെ സില്‍വര്‍ ലൈന്‍ ജെറ്റ് സര്‍വീസില്‍ 6 മണിക്കൂര്‍ കൊണ്ട് ചങ്ങനാശേരിയില്‍ നിന്ന് കോഴിക്കോട് എത്താം.

ഗാനരചയിതാവ് ബീയാർ പ്രസാദ് ​ഗുരുതരാവസ്ഥയിൽ, ദിവസം വേണ്ടത് 1.5 ലക്ഷം; ചികിത്സാ സഹായം തേടി കുടുംബം

മസ്തിഷ്കാഘാതം, ഗാനരചയിതാവ് ബീയാർ പ്രസാദ് ​ഗുരുതരാവസ്ഥയിൽ, ദിവസം വേണ്ടത് 1.5 ലക്ഷം; ചികിത്സാ സഹായം തേടി…

കേരളത്തിലെ തൊഴിലില്ലായ്മക്ക് ഉത്തരവാദികൾ

ഒന്നാമത്തെ ഉത്തരവാദിത്തം വിദ്യാഭ്യാസത്തിനാണ്. കാര്യങ്ങളെ പ്രായോഗികമായി മനസിലേക്ക് പഠിപ്പിക്കാൻ

ഓട്ടോക്കാര്‍ക്കെതിരെ മൊബൈലില്‍ വീഡിയോ പകര്‍ത്തി പ്രതികരിച്ച സ്ത്രീയുടെ വീഡിയോ വൈറലായി

കൊച്ചിയിലെ താന്‍ കയറിയ ഊബര്‍ ടാക്‌സി തടയാന്‍ വന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മലയാളി…