പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുള്ളതാണ്, ആരും കാണാറില്ലെന്നു മാത്രം
ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ അഭിപ്രായം പറഞ്ഞത്. “എന്റെ കൈയിലുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കാറുള്ളത്. അല്ലാതെ ട്രെൻഡിങ് ആകാൻ വേണ്ടി മനഃപൂർവ്വം ധരിക്കുന്നതല്ല. ചില വസ്ത്രങ്ങൾ ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല. പാവടയൊക്കെ ഞാൻ പണ്ടും ധരിക്കാറുണ്ട്, പക്ഷെ അന്നാരും അത് കാണാറില്ല. ലുക്കിലൊന്നും കാര്യമില്ല, എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നതിലാണ് കാര്യം. പ്രായം പിറകിലോട്ട് (ഏജ് ഇൻ റിവേഴ്‌സ് ഗിയർ) എന്ന പ്രയോഗത്തിലൊന്നും വിശ്വാസമില്ല. നമ്മുടെ ലുക്ക് ഒക്കെ നാച്വറൽ ആണ്. പ്രായമായാൽ നരവീഴും . പിന്നെ പഴയ നടി, പുതിയ നടി എന്നൊന്നും പറയുന്നതിൽ കാര്യമില്ല. ഒരാൾ നടി ആയിക്കഴിഞ്ഞാൽ അവർ എന്നെന്നും നടി തന്നെയാണ്. ” മഞ്ജു പറഞ്ഞു .