Connect with us

Media

മനോരോഗക്കാരേ മനുഷ്യന്റെ ജീവന്‌ കാവൽ നിൽക്കുന്നവരുടെ മുഖത്ത്‌ ഛർദ്ദിൽ വീഴ്‌ത്തിയല്ല ശമ്പളം വാങ്ങേണ്ടത്‌, എന്നിട്ടൊരു കോപ്പിലെ മാപ്പും !

നമ്മുടെ സംസ്‌ഥാനം കോവിഡ് രോഗവ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണല്ലോ.ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യപ്പെടുന്ന ഈ സമയത്ത് ഇന്നലെ മനോരമ ന്യൂസിലൂടെ പുറത്തു വന്ന ഒരു വാർത്ത

 76 total views

Published

on

മനോരമക്കെതിരയും റിപ്പോർട്ടർ ആശാ ജാവേദിനെതിരെയും എപ്പിഡമിക്‌ കൺട്രോൾ നിയമപ്രകാരം കേസ്സ്‌ എടുക്കണം

Shemeer Tp എഴുതിയത്

പ്രിയപ്പെട്ട ശൈലജ ടീച്ചർ,

നമ്മുടെ സംസ്‌ഥാനം കോവിഡ് രോഗവ്യാപനത്തിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണല്ലോ.ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യപ്പെടുന്ന ഈ സമയത്ത് ഇന്നലെ മനോരമ ന്യൂസിലൂടെ പുറത്തു വന്ന ഒരു വാർത്ത ടീച്ചറുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. മനോരമ ന്യൂസിന്റെ കൊച്ചിയിലെ സീനിയർ കറസ്‌പോണ്ടന്റ് ആശാ ജാവേദ് റിപ്പോർട്ട് ചെയ്ത ആ വാർത്തയിൽ പറഞ്ഞത് ഇങ്ങനെയാണ്‌.

“വളരെയേറെ ദുരിതപൂർണ്ണമായ അവസ്ഥയാണ് ഇതെന്നാണ് മനസ്സിലാക്കുന്നത്.കാരണം സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചു ഒരു വാർഡിൽ താമസിപ്പിച്ചിരിക്കുന്നു.നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് പോലെ രോഗികളുടെ കട്ടിലുകൾക്കിടയിലുള്ള ഒരു മീറ്റർ ദൂരം പോലും കളമശേരി മെഡിക്കൽ കോളേജിൽ പാലിക്കപ്പെട്ടിട്ടില്ല.ഇതിനെല്ലാം പുറമെ പ്രായാധിക്യവും ഗുരുതരാവസ്ഥയിലുമുള്ള ഒരു രോഗിയെ അവിടെ കിടത്തിയിരിക്കുന്നു.അദ്ദേഹത്തിന്റെ മൂക്കിലൂടെ കുഴലിട്ടിട്ടുണ്ട്.അദ്ദേഹത്തിന് ഭക്ഷണം നൽകാത്തത് കൊണ്ട് ഡ്രിപ് ഇട്ടിരിക്കുകയാണ്.ദൃശ്യങ്ങളിൽ കാണാൻ സാധിക്കും,തൊട്ടടുത്തുള്ള കട്ടിലിൽ കിടക്കുന്നത് ഒരു പതിനഞ്ചുകാരൻ ആണ്.മാനസിക വൈകല്യമുള്ള ഇയാളുടെ കൈകാലുകൾ ബന്ധിച്ച രീതിയിൽ ആണ്.രാത്രിയിൽ സഹരോഗികളെ ഉപദ്രവിച്ചതിനെത്തുടർന്നാണ് ഇയാളുടെ കൈകാലുകൾ കെട്ടിയിട്ടതെന്നു അധികൃതർ പറഞ്ഞു.സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരൊറ്റ ശുചിമുറിയാണിവിടെ. തിരുവനന്തപുരം മെഡിക്കൽ കോളേജുമായി താരതമ്യപെടുത്തുമ്പോൾ ഇവിടെ രോഗികൾ നന്നേ കുറവാണ്.സൗകര്യങ്ങൾ ഉണ്ടായിട്ടും അധികൃതർ സ്വീകരിച്ച ഈ നിസ്സംഗതയിൽ മനം നൊന്ത് അവിടുത്തെ രോഗികൾ തന്നെയാണ് ഈ വീഡിയോ നമുക്ക് അയച്ചു തന്നത്.”

https://www.facebook.com/kj.jacob.7/videos/10221557453781253

ഈ ഒരു വാർത്ത മനോരമ ന്യൂസിലൂടെ പുറത്തു വന്നയുടനെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളായും കമന്റുകളായും വാട്സ്ആപ് സന്ദേശങ്ങളായും പ്രചരിച്ചത് താഴെപ്പറയുന്ന സന്ദേശമാണ്.
“അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും ഭക്ഷണവും എന്നൊക്കെ കേരളത്തിലെ ആരോഗ്യമേഖല പ്രചരിപ്പിച്ചിരുന്ന കളമശേരി മെഡിക്കൽ കോളേജിലെ പരിതാപകരമായ അവസ്ഥ നമ്മെ ഞെട്ടിക്കുന്നത്!
വീഡിയോ കാണൂ!”

ഈ വാർത്ത ശ്രദ്ധയിൽപെട്ടയുടൻ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഗണേഷ് മോഹനും ആരോഗ്യപ്രവർത്തകരും രംഗത്ത് വന്നതിനെത്തുടർന്ന് മനോരമയുടെ അവതാരകയും മാധ്യമ പ്രവർത്തകയുമായ ഷാനി പ്രഭാകരൻ തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ പോസ്റ്റ് ചെയ്ത ഖേദ പ്രകടനത്തിൽ പറയുന്നത് ഇങ്ങനെയാണ്‌.
“എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡുമായി ബന്ധപ്പെട്ട് മൂന്നുമണി വാര്‍ത്തയില്‍ നല്‍കിയ ദൃശ്യങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ഡിലേതായിരുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ദൃശ്യങ്ങളും വാര്‍ത്തയും തമ്മില്‍ പൊരുത്തക്കേടുണ്ടായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.”
ഇത്തരമൊരു വ്യാജവാർത്ത ആധികാരികമായി പുറത്തു വിട്ട മനോരമ ചാനൽ ദൃശ്യങ്ങൾ മാറിപ്പോയി എന്നാണ് ഖേദപ്രകടനത്തിലും പറയുന്നത്.

Advertisement

ഈ വിഷയത്തിൽ പൊതു സമൂഹം അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ടീച്ചറുടെ മുന്നിൽ വെക്കുകയാണ്.
1.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇങ്ങിനെയൊരു സാഹചര്യം നില നിൽക്കുന്നുണ്ടോ..?
ഉണ്ടായിരുന്നുവെങ്കിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്..?
2.തിരുവനന്തപുരത്ത് ഇങ്ങിനെയൊരു സാഹചര്യം നില നിൽക്കുന്നില്ലെങ്കിൽ ഈ വ്യാജ വാർത്ത ഇതുവരെ തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്ത മനോരമക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതില്ലേ..?
3.വാർത്തയിൽ കളമശേരി മെഡിക്കൽ കോളേജ് എന്ന് ആധികാരികമായി റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ആശ ജാവേദിനെതിരെ സമൂഹത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തിയതിന്റെ പേരിൽ ദുരന്തനിവാരണനിയമപ്രകാരം കേസ് എടുത്തു കൂടെ..?
4.വാർത്ത പുറത്തു വന്നയുടനെ
സമൂഹ്യ മാധ്യമങ്ങളിൽ കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് നടന്ന ദുഷ്പ്രചാരണങ്ങൾ ഒരു ഗൂഢാലോചനയുടെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നില്ലേ..?
5.ആയതു കൊണ്ട് പ്രസ്തുത ചാനലിനും റിപ്പോർട്ടർക്കും തെറ്റായ വാർത്ത വീണ്ടും പോസ്റ്റ് ചെയ്ത മാധ്യമപ്രവർത്തക ഷാനി പ്രഭാകരനെതിരെയും
പോലീസ് അന്വേഷണം ആവശ്യമല്ലേ..?

പ്രിയപ്പെട്ട ടീച്ചർ,
മനോരമയും അതിലെ മാധ്യമ പ്രവർത്തകരും നടത്തുന്ന രാഷ്ട്രീയ ദുഷ്പ്രചാരണങ്ങൾ കാലാകാലങ്ങളായി നമുക്ക് അറിവുള്ളതാണല്ലോ.അത് കേരളത്തിലെ പൊതുസമൂഹത്തിനു അറിയുകയും ചെയ്യാം.എന്നാൽ കേരളം ഭയാനകമായ ഒരു സാഹചര്യത്തെ നേരിൽക്കാണുന്ന ഈ സമയത്ത് സമൂഹത്തിൽ ഈ വ്യാജവാർത്തകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമായിരിക്കില്ല എന്ന തിരിച്ചറിവിൽ സത്വരനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ, വീഡിയോ ഫൂട്ടേജുകൾ,പോസ്റ്റുകൾ,സന്ദേശങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ സൂക്ഷ്മ പരിശോധനകൾക്കായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മേധാവി ഡോക്ടർ മുഹമ്മദ് അഷീലിനു ഇന്നലെ തന്നെ കൈമാറിയിട്ടുണ്ട്. നമ്മുടെ നാട് ഒത്തൊരുമയോടെ ഈ സാഹചര്യങ്ങളെയും മറികടക്കും എന്ന പ്രത്യാശയോടെ….


ഈ വിഷയത്തെ കുറിച്ച് ഡോക്ടർ ഷിംന അസീസ് എഴുതുന്നത് വായിക്കാം

കളമശ്ശേരി മെഡിക്കൽ കോളേജിലേതാണെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ ഇന്നലെ കൊടുത്ത ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്ന്‌ ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌ !കൂടെ ആ റിപ്പോർട്ടിൽ പറയുന്ന പ്രധാന കുറ്റങ്ങൾ-
– ആവശ്യത്തിന്‌ ഒഴിവുണ്ടായിട്ടും ഒരേ വാർഡിൽ ആണും പെണ്ണും പരസ്‌പരം മറയില്ലാതെ കഴിയുന്നു.
– മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു.
– പ്രായമായ രോഗിക്ക്‌ ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട്‌ ഡ്രിപ്പിട്ടിരിക്കുന്നു.
– പൂർണമായും കോവിഡ്‌ ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിൽ കട്ടിലുകൾ തമ്മിൽ അകലമില്ല.

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ ഒരു സ്‌റ്റോറി ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക . ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്ന്‌ പറഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിൽ ആണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടുത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്ന്‌ പറയണം.

ഗുരുതരാവസ്‌ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശ്ശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്‌, എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

രാപ്പകൽ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ എന്ത് വിലയാണ്‌ ഹേ നിങ്ങൾ കൽപ്പിക്കുന്നത്‌? ‘മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌’ എന്ന നിങ്ങൾ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ്‌ എന്ന്‌ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. അത്ര മേൽ സാധാരണമാണ്‌ റയൽസ്‌ ട്യൂബ്‌ ഇടുകയെന്നത്‌.
ഇനി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത്‌ നിങ്ങൾ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വൽ വന്ന ആശുപത്രിയിലാണ്‌ . അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

Advertisement

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌.ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌. മനുഷ്യന്റെ ജീവന്‌ കാവൽ നിൽക്കുന്നവരുടെ മുഖത്ത്‌ ഛർദ്ദിൽ വീഴ്‌ത്തിയല്ല ശമ്പളം വാങ്ങേണ്ടത്‌. എന്നിട്ടൊരു കോപ്പിലെ മാപ്പും !!


ഈ വിഷത്തകുറിച്ചു dr Jinesh Ps എഴുതുന്നു

“കളമശ്ശേരി മെഡിക്കൽ കോളജിനെ കുറിച്ച് മനോരമ ന്യൂസിൽ വന്ന വ്യാജ വാർത്ത കണ്ടു. വളരെ മോശമാണ് എന്ന് പറയാതെ വയ്യ. ഏതെങ്കിലും സ്ഥലത്ത് നിന്ന് കിട്ടുന്ന ദൃശ്യങ്ങൾ വെച്ച് ഏതെങ്കിലും ആശുപത്രിയുടെ പേരും ചേർത്ത് ആരോപണമുന്നയിക്കുന്നതല്ല വാർത്ത എന്നെങ്കിലും നിങ്ങൾ മനസ്സിലാക്കണം. വളരെ പരിമിതമായ സാഹചര്യത്തിൽ പരിമിതമായ സൗകര്യങ്ങൾ ഉപയോഗയോഗ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാതയിലാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. അതിനിടയിൽ ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന ആശങ്കകൾ ഒന്നും ആർക്കും മനസ്സിലാവില്ല.

ചെറിയൊരു സംഭവം പറയാം. കളമശ്ശേരി മെഡിക്കൽ കോളേജിനെ കുറിച്ചല്ല. കേരളത്തിലെ അത്യാവശ്യം തിരക്കുള്ള ഒരു സർക്കാർആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്ത ഒരു ഡോക്ടറെ കുറിച്ചാണ്. പത്ത് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് ജലദോഷവും പനിയും ആരംഭിച്ചത്. പരിശോധന നടത്തിയപ്പോൾ കോവിഡ് പോസിറ്റീവ്. ആശുപത്രിക്ക് വെളിയിൽ വെച്ച് കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആരുമായും അടുത്ത് ഇടപഴകിയിട്ടില്ല. ആശുപത്രി പരിസരത്ത് വച്ച് തന്നെ ലഭിച്ചത് ആയിരിക്കണം. എന്തായാലും ഡോക്ടർ ചികിത്സയ്ക്ക് വിധേയനായി. ആശുപത്രി വാസത്തിനിടയിൽ ചെറിയ കോംപ്ലിക്കേഷൻ ഒക്കെ ആരംഭിക്കുകയും ചെയ്തു.

ഈ ഡോക്ടർ അഡ്മിറ്റ് ആയി രണ്ടു ദിവസത്തിനുശേഷം അമ്മയ്ക്ക് പോസിറ്റീവായി. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനുശേഷം രണ്ടുദിവസത്തിനകം ഭാര്യക്കും കുഞ്ഞിനും പോസിറ്റീവ്. ചെറിയ കുട്ടിയാണ്. വൈകാതെ ഡോക്ടറുടെ അനുജനും പോസിറ്റീവ്. ഡോക്ടർ ഒരാശുപത്രിയിൽ, അമ്മ വേറൊരു ആശുപത്രിയിൽ, മറ്റുള്ളവർ മറ്റു സ്ഥലങ്ങളിൽ… ഇങ്ങനെ രണ്ടാഴ്ച. ആരുടെയും സഹതാപം ലഭിക്കാൻ വേണ്ടി പറഞ്ഞതല്ല. ആരുടെയും സഹതാപം വേണ്ടതാനും. പക്ഷേ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. അതിനു വേണ്ടി മാത്രം പറഞ്ഞതാണ്.

മാധ്യമങ്ങളിൽ ഓരോ ദിവസവും വാർത്തയിൽ രോഗം ബാധിച്ചു എന്ന് പറഞ്ഞ് വിവരിക്കുന്ന എണ്ണം ഇല്ലേ ? ആരോഗ്യപ്രവർത്തകർ എന്ന് പൊതുവെ പറഞ്ഞുപോകുന്ന എണ്ണം. ഇങ്ങനെയാണ് അതിൽ പലരുടെയും അവസ്ഥ. ഇതൊക്കെ വെറും നമ്പറുകളല്ല എന്നെങ്കിലും എല്ലാവരും മനസ്സിലാക്കണം. ഇതുപോലെയാണ് ആണ് ആരോഗ്യമേഖലയിൽ മനുഷ്യർ ജോലി ചെയ്യുന്നത് എന്ന് അറിയണം. അവരും വല്ലാത്ത സ്ട്രെസ് നേരിടുന്നുണ്ട്. രോഗീപരിചരണവും, അവർക്കും കുടുംബത്തിനും ലഭിക്കുന്ന അസുഖങ്ങളും മാത്രമല്ല, മുകളിൽ നിന്നുള്ള സമ്മർദ്ദവും വ്യാജവാർത്തകളും ഒക്കെ വലിയ സ്ട്രെസ് ആണ്.

അവരുടെ അധ്വാനവും പ്രയത്നവും മൂലമാണ് കേരളത്തിലെ സ്ഥിതി ഇതുപോലെ പിടിച്ചുനിർത്താൻ സാധിക്കുന്നത്. പക്ഷേ എപ്പോഴും ഇങ്ങനെ ആയിരിക്കില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ നിലവിലുള്ള കുറഞ്ഞ മരണനിരക്ക് കൂടാനുള്ള സാധ്യത ആണ് ഉള്ളത്. ഒത്തൊരുമിച്ച് പരിശ്രമിക്കാതെ കരകയറാൻ സാധിക്കാത്ത അവസ്ഥയാണ് വരാൻ പോകുന്നത്. പ്രളയം ഓർമ്മയില്ലേ ? മൂക്കറ്റം വെള്ളത്തിൽ നിന്നപ്പോൾ എല്ലാവർക്കും ഒരുമ വന്നു. ഇതും അങ്ങനെ ഒരു സാഹചര്യത്തിൽ മാത്രമേ ഒരുമ വരൂ എന്ന് തോന്നുന്നു. അപ്പോൾ മാത്രമേ പരസ്പരം മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു.

Advertisement

ഇനിയെങ്കിലും വാർത്തകൾ നൽകുമ്പോൾ പരമാവധി ശ്രദ്ധ വേണം. ഉറപ്പില്ലാത്ത വാർത്തകൾ നൽകിയില്ലെങ്കിൽ എന്താണ് കുഴപ്പം ? അല്ലെങ്കിൽ ഉറപ്പുവരുത്താൻ വേണ്ടി കുറച്ചു മണിക്കൂറുകൾ മാറ്റി വെച്ചാൽ എന്താണ് കുഴപ്പം ? ആ ഒരു മാന്യത മാധ്യമപ്രവർത്തകരിൽ നിന്ന് ഉണ്ടാവണം. പോരായ്മകൾ ചൂണ്ടിക്കാട്ടാനും വിമർശിക്കാനും മാധ്യമങ്ങൾക്ക് അവകാശവും കടമയും ഉണ്ട്. പക്ഷേ വ്യാജ വാർത്തകൾ നൽകി ഒരു മെഡിക്കൽ കോളേജിനെ അപമാനിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. മനോരമ അടക്കമുള്ള മാധ്യമസ്ഥാപനങ്ങൾ ഉത്തരവാദിത്വം കാണിക്കണം.”


KJ Jacob എഴുതുന്നു

“എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡുമായി ബന്ധപ്പെട്ട് മൂന്നുമണി വാര്‍ത്തയില്‍ നല്‍കിയ ദൃശ്യങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വാര്‍ഡിലേതായിരുന്നു…. ദൃശ്യങ്ങളും വാര്‍ത്തയും തമ്മില്‍ പൊരുത്തക്കേടുണ്ടായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.”
മനോരമ ന്യൂസിന്റെ ഖേദപ്രകടനമാണ്.
“പൊരുത്തക്കേടാണ്” എന്ന് വാദത്തിനുവേണ്ടി സമ്മതിക്കുക. ബാക്കി വാർത്തയിൽ പറയുന്ന കാര്യങ്ങൾ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ നടന്നതാണോ? അങ്ങിനെ ഇല്ല എന്നും വാർത്ത വ്യാജമാണ് എന്നും കേസ് കൊടുക്കും എന്നും ആശുപത്രി അധികാരികൾ പറയുന്നു.

“ദൃശ്യങ്ങളിൽ കാണാം” എന്ന് റിപ്പോർട്ടർ പറയുന്നുണ്ട്. ആ ദൃശ്യങ്ങളിൽ കാണുന്ന ചില കാര്യങ്ങൾ റിപ്പോർട്ടർ പറയുന്നുണ്ട്. അപ്പോൾ ദൃശ്യങ്ങൾ മാറിയതാണോ മെഡിക്കൽ കോളേജ് മാറിയതാണോ? കളമശ്ശേരി മെഡിക്കൽ കോളേജ് എന്ന് വാർത്തയിൽ പറയുന്നുണ്ട്.
ദൃശ്യങ്ങളും വാര്‍ത്തയും തമ്മില്‍ ഉണ്ടായ നിഷ്കളങ്കമായപൊരുത്തക്കേടാണ് ഇത് എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഈ ദൃശ്യങ്ങളുടെയും വാർത്തയുടെയും ഉത്തരവാദിത്തം ആർക്കാണു എന്ന് മനോരമ ന്യൂസ് പ്രേക്ഷകരോട് പറയേണ്ടതുണ്ട്.
(തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇങ്ങിനെയൊരു വാർഡുണ്ടോ? അവിടെ ഇക്കാര്യങ്ങൾ സംഭവിച്ചതാണോ? അത് വേറെയൊരു വിഷയം)


” ദാ നോക്കൂ, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന രോഗികളെ ഇവിടെ ഒരുമിച്ചാണു കിടത്തിയിരിക്കുന്നത്‌. പതിനഞ്ച്‌ വയസ്സുള്ള മാനസികാസ്വസ്വ്തത പ്രകടിപ്പിക്കുന്ന കുട്ടിയെ കെട്ടി ഇട്ടിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമ്മാർക്ക്‌ അടക്കം അസുഖബാധിതനായി എന്ന് പറയാം. ഇവിടെ കളമശേരിയിൽ അങ്ങനെ ഒരു പ്രശ്നമില്ല.എന്നിട്ടും രോഗികളെ തിരിഞ്‌ നോക്കുന്നില്ല ”
ആശാ ജാവേദ്‌ എന്ന മനോരമ ലേഖികയുടെ മൂന്ന് റിപ്പോർട്ടുകളണു. ആ സ്ത്രീയുടെ മാധ്യമ ധർമ്മം എന്താണു എന്ന് ഓർമ്മിപ്പിക്കാനാണു ആദ്യ രണ്ട്‌ സംഭവങ്ങളും ഉദ്ദരിച്ചത്‌..
ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജ്‌ എന്ന പേരിൽ നൽകിയ റിപ്പോർട്ടിലെ വീഡിയോ വാട്സ്പ്പിൽ ലഭിച്ചത്‌ എന്നാണു പറയുന്നത്‌. അപ്പോഴും കുറച്ച്‌ ചോദ്യങ്ങൾ ബാക്കി ഉണ്ട്‌.!
1- ആ വീഡിയോ ദ്യശ്യങ്ങളുടെ ആധികാരിത പരിശോധിച്ചിരുന്നോ..?
2- കളമശേരി മെഡിക്കൽ കോളേജ്‌ അധിക്യതരുടെ അഭിപ്രായം ആരാഞ്ഞിരുന്നോ…?
3-കളമശ്ശേരി എന്ന് പറയുകയും വീഡിയോയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ പുറംദ്യശ്യം കൂട്ടിച്ചേർത്തത്‌ എന്തിനു..?
4- കളമശ്ശേരി കോളേജ്‌ അധിക്യതർ നിഷേധിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ച്‌ അത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ എന്ന് തിരുത്തിയത്‌ എന്ത്‌ ആധികാരികതയുടെ ബലത്തിലാണു..?
5- തിരുവനന്തപുരം മെഡിക്കൽ കോളേജും അത്‌ തങ്ങളുടെ വാർഡ്‌ അല്ല എന്ന് നിഷേധിച്ച സ്ഥിതിക്ക്‌ ഇനി ഏത്‌ മെഡിക്കൽ കോളജ്‌ എന്നാണു പറയുക..?
6- ജനങ്ങളില്‍ panic ആക്കി പൂന്തുറ മോഡൽ കുത്തിത്തിരിപ്പാണ് മനോരമ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞാൽ അത്‌ വാസ്തവം അല്ലേ..?
7 – കോവിഡ്‌ രോഗികളെ സ്വാകാര്യ ആശുപത്രികളിലേക്ക്‌ തള്ളി വിടാനും അതു വഴി ഡൽഹി ചെന്നെ മോഡൽ കഴുത്തറുപ്പിനു കളം ഒരുക്കാനുമായി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ഗൂഢാലോചന ആണു ഈ വ്യാജ റിപ്പോർട്ട്‌ എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അത്‌ വാസ്തവം അല്ല എന്ന് എങ്ങനെ പറയും..?
8- എല്ലാറ്റിനും മുകളിൽ ആറുമാസത്തോളം ആയി നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തരെ അപമാനിക്കുവാനും, അവരുടെ ആത്മവിശ്വാസം തകർക്കാനും മനപൂർവ്വം കെട്ടി ചമച്ചതല്ലേ ഈ വ്യാജ വാർത്ത..!!
ഈ വീഡിയോ എവിടെ നിന്നു ലഭിച്ചു എന്ന് ലേഖികകയും മനോരമയും ജനങളോട്‌ തുറന്ന് പറയണം.
വ്യാജ വാർത്ത നൽകിയതിനു പൊതു സമൂഹത്തോടും ആരോഗ്യ പ്രവർത്തകരോടും മനോരമയും ലേഖികയും മാപ്പ്‌ പറയണം.
മനോരമക്കെതിരയും റിപ്പോർട്ടർ ആശാ ജാവേദിനെതിരെയും എപ്പിഡമിക്‌ കൺട്രോൾ നിയമപ്രകാരം കേസ്സ്‌ എടുക്കണം.


P Rajeev എഴുതുന്നു

നുണ നിർമ്മാണ മനോരമ

Advertisement

ഇടതുപക്ഷ വിരുദ്ധത എങ്ങനെയാണ് അന്ധമായ വിധേയത്വമാകുന്നതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ മലയാള മാധ്യമ പ്രവർത്തനം. ഇന്നത്തെ മലയാള മനോരമ നോക്കൂ. കസ്റ്റംസിൽ ആദ്യം വിളിച്ചത് ട്രേഡ് യൂണിയൻ നേതാവെന്ന തലക്കെട്ട് കാണാം. അരിച്ചു പെറുക്കി വായിച്ചാലും എതു ട്രേഡ് യൂണിയനാണെന്ന് കണ്ടു പിടിക്കാൻ പറ്റില്ല. ബിഎംഎസ് നേതാവെന്ന് മറ്റു പലരും കണ്ടു പിടിച്ചിട്ടും അതിശക്ത ശൃംഖല സംവിധാനമുള്ള മനോരമക്ക് കഴിഞ്ഞില്ല! ഇതു ബി എം എസിനോടുള്ള അമിത പ്രണയം കൊണ്ടല്ല എന്നറിയാൻ പത്രപ്രവർത്തനം പഠിക്കേണ്ടതില്ല. ട്രേഡ് യൂണിയൻ എന്നു കേൾക്കുമ്പോൾ സി ഐ ടി യു ആണെന്ന് കരുതുന്ന വലിയൊരു വിഭാഗം മനോരമ വായനക്കാരുണ്ടെന്ന വിശ്വാസത്തിലുള്ള പണിയാണത്. ഇതിനെ പ്രൊഫഷണൽ മികവ് എന്നു വിളിക്കണോ അതോ അധമ മാധ്യമ പ്രവർത്തനം എന്നു വിളിക്കണോ?ഇനി അകം പേജ് നോക്കു, സന്ദീപ് നായർ സി പി എമ്മോ എന്ന് മനോരമക്ക് സംശയം . സന്ദീപ് സി പി ഐ എം പ്രവർത്തകനാണെന്ന ചാനൽ വാർത്ത വന്നതോടെ ബിജെപി പ്രവർത്തകനെന്ന വാദം ഉയർന്നു എന്നാണ് പത്രം. ബിജെപി എന്നത് വാർത്തയും സി പി ഐ എം എന്നത് വാദവും! ഏതു ചാനലാണ് വാർത്ത കൊടുത്തത്? അതും ഏഷ്യാനെറ്റിനൊപ്പം ഇതേ മനോരമയുടെ ചാനൽ. അത് തെറ്റായ വാർത്തയാണെന്നും സന്ദീപ് ബി ജെ പി ക്കാരനാണെന്ന് തന്നെയാണ് അമ്മ പറഞ്ഞതെന്നും മനോരമ ചാനൽ ഗത്യന്തരമില്ലാതെ സമ്മതിച്ചത് പിറ്റേന്ന് ഇറങ്ങിയ മനോരമ പത്രം അറിഞ്ഞതേയില്ല.

ഇതൊന്നും അറിയാൻ ഗവേഷണ വിഭാഗമില്ലാത്ത മനോരമക്ക് ഉമ്മൻ ചാണ്ടിക്കെതിരെ പണ്ട് പിണറായി നടത്തിയ പ്രസംഗം കണ്ടെടുക്കാൻ അസാധാരണ വൈഭവം ഉണ്ട്. ഉമ്മൻ ചാണ്ടിയുടെ ചെവിയിൽ പുറകിൽ നിന്നും സരിത നടത്തിയ കിന്നാരമല്ല ഗൗരവമായ കാര്യമാണ് പറഞ്ഞതെന്നും അതുകൊണ്ട് മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിൻ്റെ ഔചിത്യം പിണറായി ചോദ്യം ചെയ്തെന്ന കാര്യം ഓർമ്മിപ്പിച്ചിട്ടുള്ള അടുത്ത താരതമ്യമാണ് അധമ സ്ട്രോക്ക് ! ” യു എ ഇ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന് സൂചന.” വീഡിയോ വൈറലായെന്നും വാർത്ത . ഇങ്ങനെയൊരു ഫോട്ടോ കൃത്രിമമായി സൃഷ്ടിച്ച ജയ്ഹിന്ദ് ചാനലിനെതിരെ കേസെടുത്തതു പോലും മനോരമ അറിഞ്ഞില്ലത്രേ! കോൺഗ്രസ് ചാനൽ പടമുണ്ടാക്കുക ,ഒറിജിനൽ കോൺഗ്രസ് പത്രം അതിനെ അടിസ്ഥാനമാക്കി വാർത്തയും !എന്നാൽ, ഇത് പഴയ കാലമല്ല. ഓരോ നുണയും സെക്കൻ്റുകൾക്കുള്ളിൽ തുറന്നു കാട്ടുന്ന ഒരു സമൂഹം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടെന്ന കാര്യം മനോരമ മറന്നു പോകുന്നതല്ല . ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അത്രയുമായി എന്നതായിരിക്കും.


 

 77 total views,  1 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement