ഒടുവിൽ നിഷാ പുരുഷോത്തമൻ സത്യം ഏറ്റുപറഞ്ഞു

0
425

ജോജി ഉള്ളന്നൂർ


മനോരമ ന്യൂസ് കൗണ്ടർ പോയിൻറ്: Nisha Purushothaman

നിഷ പുരുഷോത്തമൻ: വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ പാസില്ലാതെ തന്നെ കടത്തി വിടണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഗോവിന്ദൻ മാഷ്: ഹൈക്കോടതി അത് മാത്രമാണോ പറഞ്ഞത്?

നിഷ പുരുഷോത്തമൻ: ശരിയാണ്!! വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ പാസില്ലാതെ തന്നെ കടത്തി വിടണം എന്ന്

ഹൈക്കോടതി ഉത്തരവിട്ടു. ഇന്നലെ കുടുങ്ങിയവർക്ക് മാത്രമാണ് ഇത് ബാധകം.

ഗോവിന്ദൻ മാഷ്: ഹൈക്കോടതി ഇത്രയേ പറഞ്ഞുള്ളോ??

നിഷ പുരുഷോത്തമൻ: ശരിയാണ്!! വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ പാസില്ലാതെ തന്നെ കടത്തി വിടണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്നലെ കുടുങ്ങിയവർക്ക് മാത്രമാണ് ഇത് ബാധകം. ഇനി പാസില്ലാതെ വരുന്നവരെ കടത്തിവിടേണ്ടതില്ല. സർക്കാർ മാർഗ്ഗ നിർദ്ദേശം കർശനമായി പാലിച്ചേ യാത്ര അനുവദിക്കാവൂ.

ഗോവിന്ദൻ മാഷ്: ഹൈക്കോടതി പറഞ്ഞത് മുഴുവൻ പറയൂ നിഷേ??

നിഷ പുരുഷോത്തമൻ: ഗോവിന്ദൻ മാസ്റ്റർ, മുകളിൽ പറഞ്ഞത് കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോടതി ഇടപെടാൻ ഉദേശിക്കുന്നില്ല; സർക്കാർ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നും കോടതി പറഞ്ഞു.

“ഞാൻ സമ്മതിച്ചു!!!”ഫേസ്ബുക്കിൽ ഈ വിഷയം എഡിറ്റ് ചെയ്ത പോലെ ആ ഫ്ളോയിൽ തന്നെ നിഷയെ കൊണ്ട് ഗോവിന്ദൻ മാസ്റ്റർ ഇത് കൗണ്ടർ പോയിൻ്റിൽ പറയിപ്പിച്ചു. നിഷയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.😃
പുരുഷു അതിർത്തിയിൽ യുദ്ധത്തിലാണ്.