കയ്യൂക്കിന് മുന്നിൽ നെഞ്ച് വിരിച്ച് ! മരട് ഫ്ളാറ്റ് പൊളിക്കലിന്റെ അണിയറയിലെ അമരക്കാരന്‍, ഇഞ്ചി കൃഷിക്കാരൻ എ വി ആന്റണി !

146

കയ്യൂക്കിന് മുന്നിൽ നെഞ്ച് വിരിച്ച് ! മരട് ഫ്ളാറ്റ് പൊളിക്കലിന്റെ അണിയറയിലെ അമരക്കാരന്‍, ഇഞ്ചി കൃഷിക്കാരൻ എ വി ആന്റണി !

ഇഞ്ചി കൃഷിക്കാരന്‍ ആന്റണിക്ക് മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ എന്ത് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന ഈ സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരന്‍. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് ഇന്ന് നാല് ഫ്ളാറ്റുകള്‍ നിലം പൊത്തുന്നത്. ഒരു പക്ഷേ,ഇത് വരാനിരിക്കുന്ന പൊളിക്കല്‍ പരമ്പരകളുടെ തുടക്കമായാലും അത്ഭുതപ്പെടേണ്ടതില്ല

നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ വീഴുന്ന കാര്യം കേരളം ചര്‍ച്ച ചെയ്യുമ്ബോള്‍ നിര്‍വികാരനാണ് ആന്റണി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന വമ്ബന്മാരെ ഇങ്ങനെയല്ലാതെ മുട്ടുകുത്തിക്കുന്നതെങ്ങനെ തന്റെ പോരാട്ടം കൊണ്ട് വേദനിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും കുറ്റക്കാരല്ലെന്ന് അറിയാം പക്ഷേ വേറെ മാര്‍ഗമില്ലെന്ന് ആന്റണി പറയുന്നു
പരിസ്ഥിതി പ്രവര്‍ത്തകനോ വ്യവഹാരിയോ സാമൂഹ്യപ്രവര്‍ത്തകനോ അല്ല ആന്റണി. ആദ്യം നാട്ടിലും പിന്നീട് കര്‍ണാടകയിലും ഇഞ്ചി കൃഷി ചെയ്തു വന്നയാള്‍ തീരപരിപാലന നിയമങ്ങളെ വെല്ലുവിളിക്കുന്നവരെ ചെറുക്കുന്നതിന് പിന്നിലെ പ്രചോദനം ഒരു പ്രതികാരകഥയാണ്.

കൈയ്യൂക്ക് കൊണ്ട് കാര്യം നേടാന്‍ ശ്രമിച്ച കൊച്ചിയിലെ പ്രമുഖ ബില്‍ഡറെ തളയ്ക്കാന്‍ തുടങ്ങിയ യുദ്ധം ഇതുവരെ എത്തിയെന്നേയുള്ളൂ.വീടിന് പിന്നാമ്ബുറത്തെ കായലോരത്ത് ചുളുവിലയ്ക്ക് സ്ഥലം വാങ്ങി ബഹുനില മന്ദിരം പണിഞ്ഞവരുടെ ഗുണ്ടായിസമാണ് ആന്റണിയെ പോരാളിയാക്കിയത്. വീടിന്റെ ചുറ്റുമതില്‍ ടിപ്പര്‍ ലോറികള്‍ നിരന്തരം ഇടിച്ചു മറിക്കുന്നതും ഗുണ്ടായിസവും പൊലീസുകാരുടെയും റവന്യൂ ജീവനക്കാരുടെയും കള്ളക്കളികളും പരി​ധി​ വി​ട്ടപ്പോള്‍ രണ്ടുംകല്പിച്ച്‌ യുദ്ധത്തിനിറങ്ങി.
വിവരാവകാശമായിരുന്നു ആദ്യ ആയുധം.

നിരന്തര അപേക്ഷകളെയും പരാതി​കളെയും തുടര്‍ന്ന് മരട് മുനിസിപ്പാലിറ്റിയും കൊച്ചി​ കോര്‍പ്പറേഷനും തീരദേശ പരിപാലന അതോറിറ്റിയും നിയമലംഘകരുടെ കണക്കെടുക്കേണ്ടി വന്നു. നി​രവധി​ പേര്‍ക്ക് നോട്ടീസുകള്‍ നല്‍കി. 14 പേര്‍ക്ക് സ്റ്റോപ്പ് മെമ്മോയും കൊടുത്തു. തുടര്‍ന്നുള്ള കേസുകളിലാണ് നാല് ഫ്ളാറ്റുകള്‍ ഇപ്പോള്‍ നിലംപൊത്താനൊരുങ്ങി നില്‍ക്കുന്നത്.
വേമ്ബനാട്ട് കായലി​ലെ കൈയേറ്റങ്ങളെക്കുറി​ച്ച്‌ സുപ്രീം കോടതി​ സ്വമേധയാ കേസെടുത്തപ്പോള്‍ സമാനമായ തന്റെ കേസി​ല്‍ കീഴ്കോടതി​കളി​ലെ നി​യമയുദ്ധം ഒഴി​വാക്കാന്‍ നേരി​ട്ട് കക്ഷിയായി ഇദ്ദേഹം.

ഭീഷണി​കള്‍ക്കും വെല്ലുവി​ളി​കള്‍ക്കൊന്നും ഒരു കുറവുമി​ല്ല. കഴി​ഞ്ഞ ആഴ്ച ആന്റണി​യുടെ റോഡരി​കി​ല്‍ പാര്‍ക്ക് ചെയ്ത വി​ന്റേജ് ബെന്‍സ് കാറി​ന് നേരെ ആക്രമണമുണ്ടായി​. രണ്ട് ദി​വസം മുമ്ബ് സുസൂക്കി​ പി​ക്കപ്പി​ന്റെ ലൈറ്റുകളും തകര്‍ത്തു. വീഡി​യോ ക്ളി​പ്പുകളുള്‍പ്പടെ ചേര്‍ത്ത് ഡി​.ജി​.പി​ക്ക് പരാതി​ കൊടുത്തി​ട്ടുണ്ട്. . ജീവഭയമൊന്നുമി​ല്ല. എന്തും നേരി​ടാന്‍ തയ്യാറാണ്. കേസി​ല്‍ തോല്‍ക്കാറുണ്ടെങ്കി​ലും ജീവി​തത്തി​ല്‍ തോല്‍ക്കാനൊരുക്കമല്ല. വ്യവ്യഹാരത്തിന് പണം ഒരുപാട് ചെലവാകാറുണ്ട്. അവി​വാഹി​തനായി​ തുടരുന്നതും ഇത്തരം യുദ്ധങ്ങള്‍ക്ക് വേണ്ടി​ തന്നെ.നി​യമവ്യവസ്ഥയി​ലും കോടതി​കളി​ലുമുള്ള വി​ശ്വാസമാണ് ശക്തി​- ആന്റണി​ പറയുന്നു.