മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

മാരത്തോൺ ഓട്ടക്കാർ ഓടേണ്ടുന്ന ദൂരം 26 മൈൽ 385 വാര എന്നതിന് പകരം, 30 മൈൽ എന്നോ മറ്റോ നിശ്ചയിക്കാമായിരുന്നില്ലേ എന്ന് സ്വാഭാവികമായും നമുക്ക് തോന്നും. പക്ഷേ, ദൂരം അത്രയും നിശ്ചയിച്ചതിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. BC 400 മാണ്ടിൽ പേര്ഷ്യക്കാരെ തോല്പിച്ച് ഗ്രീക്കുകാർ വിജയം നേടി. ആ വിജയവാർത്ത സ്വന്തം നാട്ടുകാരെ അറിയിക്കുന്നതിന് വേണ്ടി പൈസിപ്പൈഡ്സ് എന്ന ഗ്രീക്കുഭടൻ യുദ്ധരംഗമായ മാരത്തോ ണിൽ നിന്ന് 22 മൈൽ അകലെയുള്ള ഏതൻസിൽ ഓടിയെത്തി.

ഗ്രീക്ക് ജനതയെ കോരിത്തരിപ്പിക്കുന്ന ആ വാർത്ത അറിയിക്കുന്നതിനിടയിൽ, ഓട്ടം കൊണ്ട് പരിക്ഷീണിതനായ പൈസിപ്പൈഡ്സ് വീണ് മരിച്ചു. ആവേശകരമായ ഈ സംഭവ ത്തെ അനുസ്മരിച്ചാണ് പുരാതന ഒളിമ്പി ക്സിൽ മാരത്തോൺ എന്ന ഇനം ഉൾപ്പെടുത്തിയത്. ആദ്യകാല മൽസരങ്ങളിൽ ഓട്ടത്തിന്റെ ദൂരം സംബന്ധിച്ച് കൃത്യമായ നിയമം ഉണ്ടായിരുന്നില്ല. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചതിന് ശേഷം 1908 ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്സിൽ മാരത്തോൺ ഓട്ടം ആരംഭിച്ചത് വിൻസർ കൊട്ടാരത്തിന് മുന്നിൽ വച്ചായിരുന്നു.

ഓട്ടക്കാർ അവിടെ നിന്ന് ലണ്ടനിൽ എത്തു മ്പോഴേക്കും 26 മൈൽ പിന്നിട്ട് കഴിഞ്ഞിരുന്നു. പക്ഷേ ഓട്ടം അവസാനിപ്പിക്കേണ്ട സ്ഥലമായ Royal Box ( രാജകുടുംബത്തിന്റെ ഇരിപ്പിടം) ന്റെ മുന്നിലെത്താൻ പിന്നെയും 385 വാര ഓടണ മായിരുന്നു. ആ സംഭവത്തെ തുടർന്ന് മാര ത്തോൺ ഓട്ടത്തിന്റെ ദൂരം 26 മൈൽ 385 വാരയായി നിശ്ചയിക്കപ്പെട്ടു.

You May Also Like

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുമ്പോൾ ലിംഗവും യോനിയും നിർമ്മിക്കുന്നതെങ്ങനെ ?

സെക്സും , ജെൻഡറും തമ്മിലുളള വ്യത്യാസം എന്താണ്? എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ അഥവ ജെൻഡർ അഫിർമേഷൻ…

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം ഏതാണ്? സ്വർണ്ണത്തിനെ…

കണ്ടാൽ സുന്ദരൻ രോമമില്ലെങ്കിൽ ഭീകരൻ

ധ്രുവക്കരടിയുടെ യഥാര്‍ത്ഥ നിറം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി കരടി വർഗ്ഗത്തിലെ ഏറ്റവും വലിയ…

പണമില്ലാഞ്ഞിട്ടല്ല എന്നിട്ടും 1948ലെ ഒളിമ്പിക്സിൽ ഇന്ത്യ നഗ്നപാദങ്ങളുമായി ഫുട്ബോൾ കളിക്കാനുള്ള കാരണം എന്ത് ?

1948ലെ ഒളിമ്പിക്സിൽ ഇന്ത്യ നഗ്നപാദങ്ങളുമായി ഫുട്ബോൾ കളിക്കാനുള്ള കാരണം എന്ത് ? സ്വതന്ത്ര ഇന്ത്യയുടെ ഫുട്ബോൾ…