ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ

588

ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ. കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ കവയിത്രി വിജയരാജമല്ലിക വിവാഹിതയായി . കവിതകളിലൂടെയും സാമൂഹികവിഷയങ്ങളുമായി സംവാദങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിജയരാജമല്ലികയും തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഒന്നായത്. ലിംഗമാറ്റ ശാസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മല്ലികയുടെ വലിയൊരു ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്. വിജയരാജ മല്ലികയുടെയും ജാഷിമിന്റെയും കുറിപ്പുകൾ വായിക്കാം

Vijayaraja Mallika എഴുതുന്നു 

ഞങ്ങൾ ഹൃദയംകൊണ്ട് ഒന്നായവർ .ഞങ്ങളുടെ ചിറകിൽ പൂർണ വിശ്വാസമുള്ളവർ .എനിക്ക് ഇത് വെറും പ്രണയസാഫല്യമല്ല .പക്ഷെ ജന്മസാഫല്യം .ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുണ്ട് .ഒരു വസന്തസേനൻ വരുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു .ആണുടലിൽ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം .Image may contain: 1 personജീവിതത്തിലേക്ക് കൈപിടിച്ച് കൂടെ നിർത്താൻ ഒരാൾ .എന്റെ വസന്തസേനനെപറ്റി ഞാനേറെപറയണ്ടല്ലോ .എല്ലാം നിങ്ങൾക്കറിയാം .വിവാഹം വേണമെന്ന് മനസ്സിൽ ഉറപ്പിച്ചനാൾ മുതലേ ഉള്ള ആഗ്രഹമായിരുന്നു കൂടെ കൂട്ടാൻ ഒരു ചങ്കുറപ്പുള്ള മനുഷ്യന്.പലപ്പോഴും പലരും ചോദിച്ചു ,ഞങ്ങൾ എങ്ങനെ കണ്ടുമുട്ടി ,എങ്ങനെ അടുത്ത് എന്നൊക്കെ .

2018 ഓഗസ്റ്റിൽ തമ്മിൽ കണ്ടു .കാണുമ്പോൾ ഉള്ളിൽ ഒന്നുമുണ്ടായിരുന്നില്ല .പക്ഷെ ഒരു കരുതൽ സ്നേഹം ഒക്കെ എനിക്ക് അറിയാൻ കഴിഞ്ഞു .പിന്നീട തമ്മിൽ അടുക്കാൻ കാലമായിട്ടുത്തന്നെ ധാരാളം സാഹചര്യങ്ങൾ ഉണ്ടാക്കി നൽകിയിരുന്നു .എന്നാൽ അദ്ദേഹത്തിന് ഞാൻ ഒരു കവിയാണെന്നോ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നോ അറിവില്ലായിരുന്നു .എന്റെ കവിസുഹൃത്തുകളിൽ ഒരാൾ എന്റെ പേര് എടുത്തു വിളിക്കുന്നത് കേട്ടപ്പോഴാണ് എന്റെ പേര് പോലും മനസ്സിലാക്കുന്നത് .പിന്നീട് ഇൻറർനെറ്റിൽ പേരിനെ പറ്റി കൂടുതൽ അന്വേഷിച്ചത്രേ.വൈകാതെ സാഹിത്യ അക്കാഡമിയിലെ മറ്റൊരുപൊതുപരിപാടിയിൽ വെച്ചും കണ്ടു.പക്ഷെ ഇത് എന്റെ വസന്തസേനനാണ് എന്നപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല .കരകൾ ഒന്നാകുന്ന പോലെ ഞങ്ങൾ നല്ല കൂട്ടുകാരായി .

Image may contain: 3 people, people smilingപിന്നീട് ഒരുപാട് യാത്രകൾ… ഒരുമിച്ചായി .അച്ഛന്റെ മരണസമയത് എനിക്ക് താങ്ങും തണലുമായി ആ കൈകൾ വളരുന്നുണ്ടായിരുന്നു.അച്ഛന്റെ മരണശേഷം ഞാൻ ഒറ്റയ്ക്കല്ല എന്നെന്നെ പലപ്പോഴും മനസ്സിലാക്കിനൽകിയത്. ഇദ്ദേഹമായിരുന്നു .പാലക്കാടെക്കുള്ള ഒരു യാത്രയിൽ എനിക്ക് കണ്ണൂരിൽ നിന്നും ഒരു ഐ ടി ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നതും ആ സമയമായിരുന്നു .ആ ഫോൺ കാൾ അറ്റൻഡ് ചെയ്തത് ജാഷിമായിരുന്നു .മല്ലിക അല്പം തിരക്കാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയുകയും ചെയ്തു .ആണവണ്ടിയുടെ ജനലിലൂടെ ഒരു കാറ്റ് ഓടിവന്നെന്റെ തലമുടിയാകെ ഊരി ഉലച്ച നേരം …”ഇനി മല്ലിക വിവാഹം ഒന്നും വേറെ ആലോചിക്കണ്ട …ഞാൻ മല്ലികയെ വിവാഹം കഴിച്ചോളാം …എന്നെ ഇഷ്ടമാണോ …പക്ഷെ എനിക്ക് രണ്ട വർഷത്തെ സമയം നൽകണം .ഞാൻ ഇപ്പോൾ ഒരു ഫ്രീ ലാൻസറാണ് “.എനിക്കെന്തോ ആദ്യം ഒരു തമാശയായി തോന്നി .കാരണം ഞങ്ങളുടെ വ്യത്യസ്തതകൾതന്നെയായിരുന്നു .

Image may contain: 6 people, people smilingപ്രായം,മതം വളർന്നുവന്ന സാഹചര്യങ്ങൾ ,സാമ്പത്തിക അവസ്ഥകൾ ,ജൻഡർ എന്നീവയെപറ്റി ഓർത്ത് ഞാൻ വല്ലാതെ വാചാലയായി .എന്തോ എന്നെ വിവാഹം ചെയ്യുമ്പോൾ ജാഷിമിന്റെ സോഷ്യൽ സ്പേസ് നഷ്ടപ്പെട്ട്പോകുമോ എന്നുഞാൻ ഭയപ്പെട്ടു .അദ്ദേഹം പറഞ്ഞു ,ഞാൻ മല്ലികയെ വിവാഹം കഴിക്കുന്നത് മതം മാറ്റുവാനോ “എനിക്ക്മതം മാറുവാനോ അല്ല .ഞാൻ സ്നേഹിച്ചത് മല്ലികയുടെ വ്യക്തിത്വത്തെയാണ് “.പ്രതികൂല സാഹചര്യങ്ങളിലൂടെ സ്വന്തം വഴികൾ തന്നെ വെട്ടി നടന്നതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചുഞാൻ ഏറെ അദ്ദേഹത്തെ മനസ്സിലാക്കി .പുഴയിൽ കടൽ ചിറകടിക്കുന്ന നിർവൃത്തിപോലെ ജാഷിമെന്നിലേക്ക് നിറയുന്നത് ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു . സത്യമാണ് ഞാൻ വസന്തസേനൻ എന്നുപേരുള്ള ഒരാളെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു .ജീവിതത്തിലേക്ക് ഒരാൾ വന്നില്ല എങ്കിൽ ,ജനറൽ നഴ്സിംഗ് കോഴ്സ് പാസ്സായി ,അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടത്തെ പൗരത്വം സ്വീകരിച്ചു അവിടെ ഒരു സാധാരണ ജീവിതം നയിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു .ആ ഇടെയാണ് ഞാനും ജാഷിമും തമ്മിലുള്ള സൗഹൃദം പ്രണയമായി പൂക്കുന്നത് .എന്നെ വീട്ടിൽ വന്നു വനിതാ പോലീസ് സ്റ്റഷനിലെ ജോയ്ലിക്ക് കൊണ്ടുപോകുമായിരുന്നു .തിരിച്ചു അവിടെ നിന്ന് വീട്ടിലേക്കും കൊണ്ടുപോകുമായിരുന്നു .ചിലപ്പോൾ കാപ്പി കുടിക്കാൻ പൂങ്കുന്നത്തെ പുതിയതായി ആരംഭിച്ച കഫെയിൽ പോകും ചിലപ്പോൾ ഇതുവരെ സിനിമ കാണാത്ത എന്നെകൊണ്ടുപോയി സിനിമകാണിക്കും.ആണവണ്ടിയിൽ നിന്നും ഞങ്ങളുടെ യാത്രകൾ ഇരുചക്ര വാഹനത്തിലേക്കായി .വര്ഷങ്ങള്ക്കു മുമ്പേ വേണ്ടെന്ന് വെച്ച ട്രെയിൻ യാത്രകൾ പുനരാരംഭിച്ചു. സമൂഹവും കുടംബവും മത്സരിച്ചുനൽകിയ മുറിവുകൾ പക്ഷെ പിന്നെ പിന്നെ എന്നെ വേദനിപ്പിക്കാതെയായി .എന്നാൽ എന്റെ സഹപ്രവർത്തകരിൽ ആരോ ഒരാൾക്ക് ഞങ്ങളുടെ ബന്ധം എന്തോ അത്ര ദഹിച്ചില്ല .ഞങ്ങളുടെ സംഗമങ്ങൾ എല്ലാം നിറം ചേർത്തവർ ജാഷിമിന്റെ വീട്ടിലേക്ക് എത്തിച്ചു .പലക്കുറിയായപ്പോൾ കുടുംബം ജാഷിമിനെ വിലക്കി .ഞാൻ ഒരു ഹിജഡയാണെന്നും ജാഷിമിനെ ഞാൻ പ്രേഷറൈസ് ചെയ്ത് എന്റെ കൂടെ നിർത്തിയിരിക്കുകയാണെന്നും എന്റെ ശാരീരികമായ ആവശ്യങ്ങൾക്ക് വേണ്ടിയും സാമ്പത്തികമായ ലാഭത്തിനും വേണ്ടിയാണ് എന്നും അവരോട് ആരെക്കെയോ പറഞ്ഞു പഠിപ്പിച്ചു .എന്നാൽ ഇതെല്ലം ഇങ്ങനെയൊക്കെ വീട്ടുക്കാർ പറയുന്നു എന്ന ജാഷിം എന്നെ അറിയിച്ചപ്പോൾ എങ്കിൽ പിന്നെ ഉമ്മയും കുടുംബവും പറയുന്നപോലെ ജീവിക്കു എന്ന് ഞാൻ പലകുറി പറഞ്ഞുനോക്കി .പക്ഷെ ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു .

രണ്ടുവർഷം കഴിഞ്ഞു ഞാൻ മല്ലിക യെ വിവാഹം കഴിക്കും എന്ന് പറഞ്ഞു പ്രിയൻ എന്നെ മാറോട് ചേർത്ത് നിർത്തി പൊട്ടിക്കരയുകയായിരുന്നു .പലരും ചോദിച്ചിട്ടും ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോപോലും ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല .അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടപെട്ടവർക്കോ ഞാൻ നിമിത്തം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു .സ്വന്തം ജീവിതം തീരുമാനിച്ചു തിരഞ്ഞെടുത്തതിന് കുടുംബവും സമൂഹവും ഏല്പിച്ച മാരക മുറിവുകൾ ഇതുവരെ ഉണങ്ങാത്ത ഒരു വ്യക്തിയാണ് ഞാൻ .പിന്നെ പിന്നെ ഞങ്ങളുടെ സംഗമങ്ങൾ വിരളമാകാൻ ഞാൻ ശ്രമിച്ചു .കാണാതെ ഇരുന്നു പലപ്പോഴും ….പക്ഷെ കാണാതെ ഇരിക്കാൻ വയ്യാതെയായി .അപ്പോഴും എന്റെ കവിതകൾ പല പ്രസിദ്ധീകരണങ്ങളിലും മലയാളികൾ ആഘോഷിക്കുന്നുണ്ടായിരുന്നു .അങ്ങനെ ആൺനദിയുടെ പ്രകാശനമായി .അന്നുണ്ടായതൊക്കെ ജാഷിം എഴുതിരുന്നല്ലോ .എഴുതിയതിലും ഭീകരമായി ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് .പക്ഷെ ഞങ്ങൾ അതൊക്കെ പൊറുക്കുന്നു .

ചിലതുകൂടി ഓര്മിപ്പിക്കാനുണ്ട് .
ഞങ്ങൾക്ക് ഞങ്ങളുടെ ചിറകിൽ നല്ല വിശ്വാസമുണ്ട് .ജോലി ചെയ്തും അദ്വാനിച്ചുമേ ജീവിക്കു എന്നും തീരുമാനിച്ചുറപ്പിച്ചവരാണ് .
വർഗീയവാദികളോട് പറയട്ടെ-,ഞങ്ങൾ മതം മാറുന്നില്ല .ഒരു മതത്തെയും നിന്ദിക്കുന്നുമില്ല .എല്ലാവരോടും ഞങ്ങൾക്ക് സ്നേഹംമാത്രം
ഇത് വിവാഹം വരെ കൊണ്ടെത്തിച്ചു എല്ലാവരോടും നന്ദിയുണ്ട്.ഇടയ്ക്ക് ബാംഗ്ലൂർ യു ടി സി യിൽ ചേർന്ന് തിയോളജിപഠിക്കാൻ പോകാനിരുന്ന എന്നെ കല്യാണപെണ്ണോളം ഒരുക്കി എത്തിച്ചത് ഞങ്ങളുടെ ജീവിതത്തിലേക്ക് മണ്ണ് വാരി എറിഞ്ഞവർതന്നെയാണ് .അവരോട് ഹൃദയം നിറഞ്ഞ നന്ദി.
ആരെക്കെയോ ഫോൺ വിളിക്കുന്നുണ്ട്,ഐർഖാദിത്യം അറിയിക്കുന്നുണ്ട്.കൂടെ ഉണ്ടാക്കണം.എന്നെ പ്രണയിച്ചത്തിനു ജാഷിമിനെ കുറ്റപ്പെടുത്തരുത് .
ഞാൻ പ്രസവിക്കില്ല എന്നറിയുന്ന ആൾ തന്നെയാണ് ജാഷിം.ഞങ്ങൾക്കുറപ്പുണ്ട് ഞങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളർത്താനും ,പരിപാലിക്കാനും സമൂഹത്തിൽ നല്ല മനുഷ്യരായി വളർത്താനും ഈ പ്രകൃതി അവസരം നല്കുമെന്ന് .ജാഷിമോ ഞാനോ കുടുംബത്തെയോ വളർത്തി ആളാക്കിയവരെയോ മറന്നിട്ടില്ല .മറക്കാൻ ഞങ്ങൾക്ക് ആകുകയുമില്ല .ഞങ്ങളെ ചേർത്തുനിർത്തിയില്ല എങ്കിലും സാരമില്ല വെറുക്കരുത് .
നാളെ ഞങ്ങളുടെ വിവാഹ സത്കാരമാണ് .തൃശൂർ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസര കേന്ദ്രമാണ് വേദി .ചടങ്ങുക്കൽ ഒന്നുമില്ല .കൂടെ നിന്ന എല്ലാ സഖാക്കൾക്കും കൂട്ടുകാർക്കും നന്ദി .പരിമിതികൾ ഏറെയുണ്ട് .എത്തിച്ചേരാൻ ആകാത്തവർ നിങ്ങളുടെ ഓർമകളിൽ ഞങ്ങളെ കൂടി കൂട്ടിച്ചേർക്കണം .നിങ്ങളുടെ വസന്തസേനനും പ്രണയമല്ലികയും നിങ്ങൾക്കൊപ്പം നിങ്ങൾക്കിടയിൽത്തന്നെ ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്നു .

പിന്നെ ഒന്നുകൂടി -നോട്ടങ്ങൾകൊണ്ടെന്നെ തോൽപിക്കാൻ ശ്രമിച്ചവരെ …ജീവിതം നേടിയവയവൾ .പ്രണയിച്ച മനുഷ്യനെ സ്വന്തമാക്കിയവൾ ….

വസന്തസേനന്റെ പ്രണയരാജമല്ലിക

================

Jas Jashim എഴുതുന്നു 

പ്രിയപെട്ടവരെ ഞാൻ ജാഷിം. തൃശൂർ സ്വദേശിയാണ്. ഒരു ഫ്രീലാൻസ് സോഫ്റ്റ്‌വെയർ എഞ്ചിനിയർ. ഇങ്ങനെ ഒന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകണം എന്നില്ല.നിങ്ങൾ ഒരുപക്ഷെ വിജയരാജമല്ലികയുടെ എഴുതുകളിലൂടെയും പറച്ചിലുകളിലൂടെയും നിറയെ കേട്ടിട്ടുണ്ടാകും. അതെ ഞാൻ തന്നെയാണ് മല്ലികയുടെ വസന്തസേനൻ. ഞങ്ങൾ തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. അവൾ ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ സ്ത്രീ ആയവളാണെന്നും പരിചയപെടുമ്പോഴെ എനിക്ക് അറിയാമായിരുന്നു. പക്ഷെ അന്ന് ഒരു കവിയാണെന്നോ, സാമൂഹ്യ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് എന്നോ അറിയില്ലായിരുന്നു. എന്നാൽ പരസ്പരം അടുക്കുംതോറും ഞാൻ അവളെ, അവളുടെ നിഷ്കളങ്കതയെ ഇഷ്ടപെടുകയായിരുന്നു.

എന്നാൽ നിങ്ങളുട മുമ്പിൽ നിന്നും അവൾ എന്റെ മുഖം മറച്ചുപിടിക്കുയായിരുന്നു. അതിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു എന്നും പറയണം. അവൾ തീ തിന്നുവളർന്നവളാണെന്ന് എനിക്ക് ബോധ്യമായി വന്നിരുന്നു. എല്ലാവരും ഉണ്ടായിട്ടും സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങൾക്ക്‌ ഇരയായി ജീവിക്കുന്നതിനൊപ്പംതന്നെ പ്രതിസന്ധികളെ ലാഘവത്തോടെ നേരിടുന്നത് കാണുമ്പോൾ സത്യം പറയാമല്ലോ അത്ഭുതം തോന്നിയിട്ടുണ്ട്. എന്തുകിട്ടിയാലും മറ്റുള്ളവർക്ക് അതിന്റ പകുതി കൊടുക്കുന്ന മല്ലിക എന്റെ ഫോട്ടോയൊ മറ്റുവിവരങ്ങളോ ഇതുവരെ സാമൂഹ്യ മാധ്യമങ്ങിൽ ഇടാതിരുനത് എന്റെ വീട്ടുകാർക്കൊ കുടുംബസുഹൃത്തുക്കൾക്കൊ, ബന്ധു മിത്രങ്ങൾക്കൊ ഞാൻ കാരണം ഒരു പ്രയാസം ഉണ്ടാകരുത് എന്ന് മല്ലിക ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ്. തമ്മിൽ മനസ്സിലാക്കിയും തിരിച്ചറിഞ്ഞും ഒരുമിച് പോയിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് മല്ലികയുടെ സഹപ്രവർത്തകരിൽ ഒരാൾ മണ്ണ് വാരി എറിയുന്നകാര്യം ഞങ്ങൾ പക്ഷെ രണ്ട് മാസം മുൻപ് മാത്രമാണ് അറിയുന്നത്. “ആണും പെണ്ണും കേട്ട ഹിജഡയുമായി നഗരത്തിൽ ചുറ്റിനടക്കുന്നു “, “ഇതൊക്കെ വീട്ടിൽ അറിഞ്ഞിട്ടാണോ “എന്നൊക്കെ ചോദിചെന്റെ വീട്ടിൽ വലിയ ഭൂകമ്പം ഒക്കെ ഉണ്ടാക്കി. അതെ തുടരർന്ന് മല്ലികയുടെ നിർബന്ധപ്രകാരം രണ്ട് മാസം അതികമൊന്നും ഞങ്ങൾ മിണ്ടാതെ തമ്മിൽ കാണാതെ വിയർപ്പ് മുട്ടുകയായിരുന്നു.എന്റെ ഉമ്മയോട് കൃത്യമായി അവൾ അവളുടെ നിലപാട് തുറന്നുപറയുകയും ചെയ്തതാണ്. ആണും പെണ്ണും കെട്ട അവളെ മറക്കാൻ വീട്ടുകാർ പറയുമ്പോൾ ഒക്കെ ഞാൻ ഉള്ളുകൊണ്ട് നീറുമായിരുന്നു.

Image may contain: 2 people, people standingദ ഇന്നലെ 30/8/2019ന് മല്ലികയുടെ “ആൺനദി”യുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ അവൾക്കൊപ്പം തിരൂർ ചെന്ന എന്നെ എന്റെ വീട്ടുകാരും അയൽവാസിയും ചേർന്ന് ബലമായി എന്റെ തൃശൂറുള്ള വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയുണ്ടായി. ആ സമയം അവരുടെ കൂടെ പോയില്ല എങ്കിൽ പുസ്തകപ്രകാശന ചടങ്ങ് അവർ കുളമാക്കും എന്ന് ഭീഷണിപെടുത്തി. തുടർന്നവർ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ഞാൻ അവർക്കൊപ്പം വീട്ടിലെക്ക് പോയി. പക്ഷെ വീട്ടിൽ ചെന്ന എന്നെ വീട്ടിൽ പൂട്ടി ഇടാനായിരുന്നു അവരുടെ ഉദ്ദേശമെന്ന് മനസിലായ ഞാൻ വീട്ടിൽ നിന്നും സ്വമേദയ ഇറങ്ങിപൊരുകയായിരുന്നു. എന്നാൽ തിരൂർ വെച്ച് എന്നെ ഭീഷണിപെടുത്തി കടത്തികൊണ്ടുവന്നതിന്റെ പേരിൽ മല്ലിക തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. അത് സ്വാഭാവികം. അത്ര മോശമായിപോയി എന്റെ വീട്ടുകാരുടെ ചെയ്തി. മല്ലിക ഏറെ ആഗ്രഹിച്ച ചടങ്ങായിരുന്നു അത്. അവൾ അവളുടെ മനസാൽ എഴുതിയ വരികൾ പ്രകാശനം ചെയുമ്പോൾ ഞാൻ അരികിൽ ഇല്ലാതിരുന്ന വിഷമം എത്രമാത്രം രൂക്ഷമാണെന്ന് നിങ്ങൾക്കും അറിയാമല്ലോ !

ഏതായാലും വീട്ടിൽ നിന്നും ഇറങ്ങിയ എന്നെ തിരൂർ പോലീസ് സ്റ്റേഷനിൽനിന്നും വിളിച്ചു. വീട്ടുകാരുടെ ഭാഗത്ത്‌ ഉപദ്രവമോ പ്രയാസമോ ഉണ്ടായോ എന്ന് തിരക്കുകയും നാളെ അതായത് ഇന്ന് അവിടെ ഹാജരാകാനും നിർദ്ദേശിച്ചു. അതിനിടയിൽ എന്റെ വീട്ടുകാർ എന്നെ കാണാൻ ഇല്ല എന്നും പറഞ്ഞു എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനെ സമീപിച്ചു. എന്തായി എന്ന് എനിക്ക് അറിയില്ല. പക്ഷെ പ്രായപൂർത്തിയായ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ ഏതു നിയമം ആണ് പ്രശ്നം ആകുന്നത് എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല. മല്ലികയെ നിങ്ങൾക്ക് അറിയാം. എന്നെക്കാൾ നന്നായി. അവൾ ഇനിയും എന്നെ എന്റെ കുടുംബത്തോട് ഒപ്പം ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു. പക്ഷെ അവളുടെ ഈ വലിയ മനസ് ഞാൻ ഇന്ന് കാണാതെ പോയാൽ ഈമാനുള്ള മനുഷ്യനാണ് എന്ന് പറയാൻ നാണം തോന്നണ്ടെ. ഞാൻ ഒരു ഇസ്ലാം വിശ്വസിയാണ്. പക്ഷെ സുഹൃത്തുക്കളെ ഞങ്ങൾ മതം മാറാനോ മതത്തെ നിന്ദചെയാനോ ഉദ്ദേശിക്കുന്നില്ല. പരസ്പരം ഇഷ്ടപെട്ടു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പല രീതിയിൽ ഞങ്ങൾക്ക് ഭീഷണികൾ വരുന്നുണ്ട്. പക്ഷെ ഈ സമൂഹത്തിൽ പണിഎടുത്തു അധ്വാനിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചതിൽ തെറ്റുണ്ടൊ?

Image may contain: 2 people, people smilingഞങ്ങളെ ജീവിക്കാൻ അനുവദിക്കുക. മല്ലിക ഞാൻ ഉള്ള അത്രയും കാലം സുരക്ഷിതയായിരിക്കും.എന്റെ സഹോദരങ്ങൾക്കൊ ബന്ധുക്കൾക്കൊ ഞാനൊ എന്റെ പെണ്ണോ ഒരു ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇന്നും അറിയില്ല, മല്ലിക പറയുന്നു എന്റെ കുഞ്ഞിനെ അവൾക്ക് താലോലിക്കണം എന്ന്.

സമൂഹമെ നിങ്ങൾക്ക് രണ്ട് കാഴ്ച്ചപാടുകൾ ഉണ്ടാകും. പക്ഷെ അവസാന ശ്വാസം വരെയും മല്ലിക എനിക്കൊപ്പം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് നിയമപ്രകാരം വിവാഹം ചെയ്യണം. നിങ്ങൾകൊപ്പം ഇവിടെ ഈ ഭൂമിയിൽ ജീവിക്കണം. കൂടെ ഉണ്ടാകണം