വിവാഹ റാഗിംഗ് നടത്തുന്ന ടോക്സിക് ആയ ഫ്രണ്ട്ഷിപ്പുകൾ ഉപേക്ഷിക്കുക

0
87

ടോക്സിക് ആയ റിലേഷൻഷിപ്പ് പോലെ തന്നെ അലമ്പായി തോന്നിയ ഒരു കാര്യമാണ് ടോക്സിക് ആയ ഫ്രണ്ട്ഷിപ്പുകൾ. അതിന്റെ പരിധിയിൽ വരുന്ന ഏറ്റവും മോശപ്പെട്ട കാര്യമായി തോന്നിയ സംഗതികളാണ് കല്യാണത്തിലെ റാഗിംഗ് എന്ന കലാരൂപവും ബർത്തടേയുടെ പേരിൽ ഫ്രണ്ട്സ് തന്നെ ചെയ്യുന്ന അലമ്പുകളും.തമാശ എന്ന രീതിയിൽ കാണിച്ചു കൂട്ടുന്ന പല സംഗതികളും വളരെ ക്രൂരം ആയിട്ട് തോന്നാറുണ്ട്. കല്യാണദിവസം വെയിലിൽ നടത്തിക്കുക. രാത്രി ഗുണ്ട് പൊട്ടിക്കുക മുതൽ ചൊറിയുന്ന പൊടി കട്ടിലിൽ വിതറുന്ന ലെവൽ ഭീകര തമാശകൾ, ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങീ നിരവധി റാഗിംഗ് പരിപാടികള്‍ പലപ്പോഴും പരിധിയുടെ സീമകളും കടക്കുന്നു. ഈ പറയുന്ന സുഹൃത്തുക്കൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്ത് ചെയ്താലും സഹിച്ചേക്കണം കാരണം ഫ്രണ്ട്സ് ആണ് എന്ന രീതിയിൽ ഇതിന് ഒക്കെ ഒരു ടോക്സിസിറ്റി ഉണ്ട്.

Kalyana Sora: Kerala police take awareness classes after arrestsകല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിര്‍ത്തി റോഡില്‍ നടത്തുക, നടക്കുബോള്‍ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകള്‍ നല്കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന എന്തും ഏതും ചെയ്യാന്‍ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യ തട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

kasargode wedding ragging ever - YouTubeഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാണ്ട് പലരുടെയും സ്വഭാവം മാറുകയും ചെയ്യും എന്നത് കൊണ്ട് ആരും പ്രതികരിക്കാറും ഇല്ല.പണ്ട് ബോയ്സ് സർക്കിളിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം കലാരൂപം ഇപ്പൊ എല്ലാരും അനുകരിക്കുന്നത് കണ്ടിട്ടുണ്ട്. ഈ സംഗതി നല്ല രീതിയിൽ ആളുകൾക്ക് കൊള്ളുന്ന രീതിയിൽ പറഞ്ഞ സിനിമയാണ് മലബാർ വെഡ്‌ഡിങ്. അവസാനം സംഭവത്തെ വേറെ ഇഷ്യൂ ആയി കണക്റ്റ് ചെയ്ത് നോർമലൈസ് ചെയ്തത് ഒഴിച്ചു ഇതിന്റെ ഭീകരത മനസിലാക്കാൻ സിനിമ കാണുന്നവർക്ക് സാധിക്കും. ഇതേ പോലെ തന്നെ മറ്റൊന്നാണ് ബർത്ത്ഡേ പ്രമാണിച്ചു നടക്കുന്ന റാഗിംഗ്. ഒഴിവാക്കേണ്ട തെമ്മാടിത്തരങ്ങൾ.

Can you tell us what is wrong with this Kerala wedding prank video?ഇത്തരത്തിൽ കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് കേരള പൊലീസ് ഇപ്പോള്‍ കല്യാണദിനത്തിലെ ഈ ആചാരമായി മാറിയ യുവതലമുറയുടെ തമാശകള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാഹ റാഗിങ്ങിന്‍റെ പേരില്‍ കാന്താരിമുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍ ആയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വരനും വധുവിനും ദേഹആസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹശേഷം ഭക്ഷണത്തിന് മുന്നോടിയായാണ് ഇരുവരെയും വരന്‍റെ സുഹൃത്തുക്കള്‍ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പൊലീസ് കേസ് എടുത്തില്ല. ഈ പ്രദേശങ്ങളില്‍ വിവാഹത്തിന്‍റെ ഭാഗമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വലിയതോതില്‍ സംഘര്‍ഷത്തിലേക്ക് നയിക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിവാഹ വീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്‍റുകള്‍ പറയുക, പടക്കം പൊട്ടിക്കുക തുടങ്ങിയ സംഭവങ്ങള്‍ കൂടിവരുകയാണ്.

ഇത്തരം ചെയ്തികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. അതിരുകടക്കുന്ന വിവാഹ റാഗിംഗ് എന്ന തലക്കെട്ടോടെയാണ് എഫ്ബി പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

അതിരുകടക്കുന്ന വിവാഹ’റാഗിംഗ്’ :

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ”ആഘോഷങ്ങളും” ‘റാഗിംഗു’മെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹിക പ്രശ്‌നമാകുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങള്‍’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാള്‍ മുന്‍പ് കൂട്ടുകാരന്റെ വിവാഹ ദിനത്തില്‍ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍കരിനിഴല്‍ വീഴ്ത്തരുത്..