ചൊവ്വയിലെ വിന്റർ വണ്ടർലാൻഡ്

Vidya Vishwambharan

ചൊവ്വയില്‍ വലിയ മാറ്റങ്ങളാണ് മഞ്ഞുകാലം വരുത്തുന്നത്. ഭൂമിയിലെ മഞ്ഞു പോലെയല്ല ചൊവ്വയിലെ മഞ്ഞ്. രണ്ട് രൂപത്തിലാണ് ചൊവ്വയില്‍ മഞ്ഞുണ്ടാവുന്നത്. വെള്ളത്തിന്റെ മഞ്ഞും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ചേര്‍ന്നുള്ളതും ഡ്രൈ ഐസും. ആദ്യത്തേത് ചൊവ്വയുടെ പ്രതലത്തിലെത്തും മുൻപേ ചിതറി തെറിച്ചു പോവും. എന്നാല്‍ ഡ്രൈ ഐസ് ചൊവ്വയുടെ പ്രതലത്തിലേക്കെത്തുകയും ചെയ്യും. മൈനസ് 120 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടും തണുപ്പുള്ള ചൊവ്വയിലെ മഞ്ഞുകാലത്തിന്റെ ചില ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയെ മനുഷ്യകോളനിയാക്കാനുള്ള ശ്രമങ്ങളെന്നാല്‍ ഈ കൊടും തണുപ്പിനെ എങ്ങനെ പ്രതിരോധിക്കുമെന്നതിന്റെ ഉത്തരങ്ങള്‍ കൂടിയാണ്.

ഭൂമിയിലെ മഞ്ഞു പരലുകള്‍ക്ക് ആറ് ഭാഗങ്ങളാണുണ്ടാവുകയെങ്കില്‍ ചൊവ്വയില്‍ അതിന് നാല് ഭാഗങ്ങളാണുണ്ടാവുക. അതുകൊണ്ടുതന്നെ ചൊവ്വയിലെ മഞ്ഞു പരലുകള്‍ ക്യൂബ് ആകൃതിയിലായിരിക്കും ഉണ്ടാവുകയെന്നും നാസ പറയുന്നു. മനുഷ്യന്റെ തലമുടിയേക്കാളും ചെറുതായിരിക്കും ചൊവ്വയിലെ ഈ മഞ്ഞു പരലുകള്‍. ചൊവ്വയുടെ പ്രതലത്തില്‍ മനോഹരമായ പല രൂപങ്ങളും സൃഷ്ടിച്ച ശേഷമാണ് മഞ്ഞുകാലം വിടവാങ്ങുക. ഇതിന്റെ ആകാശ ദൃശ്യമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. മഞ്ഞുകാലം അവസാനിക്കുന്നതോടെ മഞ്ഞില്‍ സൂര്യപ്രകാശം തട്ടുകയും ഉള്ളിലുള്ള വാതകങ്ങള്‍ക്ക് ചൂടുപിടിക്കും. ഇത് പരിധിയിലും അധികമാവുമ്പോള്‍ വാതകങ്ങള്‍ പുറത്തേക്ക് വരികയും ചെയ്യും. ചൊവ്വയിലെ ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.പതിനാറ് വര്‍ഷങ്ങള്‍ ചൊവ്വയെ ചുറ്റിയ മാഴ്‌സ് റിക്കണൈയ്‌സന്‍സ് ഓര്‍ബിറ്റര്‍ 436 ടെറാബിറ്റ് വിവരങ്ങളാണ് ഭൂമിയിലേക്ക് അയച്ചു തന്നിട്ടുള്ളത്.

Leave a Reply
You May Also Like

ഫൊറൻസിക് ഫൊട്ടോഗ്രാഫർ അഥവാ പൊലീസ് ഫൊട്ടോഗ്രാഫറിന്റെ ജോലി എന്താണ് ?

പടമെടുക്കാൻ നല്ല പ്രഫഷനൽ ഫൊട്ടോഗ്രഫറെ വിളിച്ചാൽ പോരേ എന്തിനാണു പൊലീസ് ഫൊട്ടോഗ്രഫർ എന്നു ചോദിക്കുന്നവരുണ്ട്.

വരുന്നു…”ആർട്ടിഫിഷ്യൽ ഇന്റെലിജിൻസ്‌ ഷൂ”

വരുന്നു…”ആർട്ടിഫിഷ്യൽ ഇന്റെലിജിൻസ്‌ ഷൂ” Anoop Nair  യുഎസ് ആസ്ഥാനമായുള്ള ഷിഫ്റ്റ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ…

ജീവിതകാലം മുഴുവൻ ഒരേ ഒരു ഇണയെ സ്നേഹിക്കുന്ന വാകവരാൽ

ശുദ്ധജല മത്സ്യങ്ങളില്‍ കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു മത്സ്യമാണ് വാകവരാല്‍. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും…

100 വര്‍ഷം പഴക്കമുള്ള കാടുകളെ പോലും വെറും പത്തുവര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന മിയാവാക്കി രീതി എന്താണ് ?

മിയാവാക്കി എന്നു പറയുന്നത് ജാപ്പനീസ് മാതൃകയിലുള്ള ഒരു പ്ലാന്റിങ് രീതിയാണ്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ…