പൊങ്കലിനു തമിഴ്നാട്ടിലെ വീടുകളിലെ പോലെ തന്നെ തിയേറ്ററുകളിലും ഉത്സവമാണ്.അവരുടെ വെള്ളിനക്ഷത്രങ്ങൾ എല്ലാം ഓരോ പടങ്ങളുമായി ആ സീസൺ കൊഴുപ്പിക്കാൻ ഏത്താറുണ്ട്. ഒരു മത്സരം പോലെ ആ സീസൺ വിന്നർ ആരാകുമെന്നൊക്കെ അതാത് സ്റ്റാർസിന്റെ ആരാധകർ പ്രതീക്ഷിക്കാറുണ്ട്. അങ്ങനെ ഒരു സീസൺ ഒരു പൊങ്കൽ ഇപ്പോഴത്തെ എഴുത്തു രീതിയിൽ പറഞ്ഞാൽ ‘തൂക്കിയടി’ നടത്തിയത് ഒരു തമിഴ് നടനായിരുന്നില്ല, അത് നമ്മുടെ മമ്മൂക്കയായിരുന്നു. ചിത്രം മറുമലർച്ചി.ആ ഒരു റെക്കോർഡ് ഇട്ട മറുമലർച്ചി ഇറങ്ങിയിട്ട് 25 വർഷം തികയുന്നു.രജനി, കമൽ ഒഴികെയുള്ള പ്രമുഖനടൻമാരുടെയെല്ലാം പടം അന്നേരം റിലീസ് ചെയ്തിരുന്നു.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പടമാണിത്. വിജയകാന്തിനുവേണ്ടി അണിയറക്കാർ ഒരുക്കിയ ചിത്രം, പക്ഷേ ആ രാസു പടയാച്ചി എന്ന കിടിലൻ റോൾ ചെയ്യാൻ സാധിച്ചത് മമ്മൂട്ടിക്കായിരുന്നു.ഗ്രാമത്തിന്റെ തലവനായ പടയാച്ചിയുടെ ഗ്രാമീണ സ്ലാങ് പ്രേക്ഷകർക്കിടയിൽ വലിയ ഇമ്പാക്ട് സൃഷ്ടിച്ചു.മമ്മൂക്കയുടെ ഭാഷാപ്രാവീണ്യവും ഡയലോഗ് ഡെലിവറിയൊക്കെ ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാമല്ലോ. യവനികയൊക്കെ നിർമിച്ച ഹെന്ററിയാണ് ഇതിന്റെ പ്രൊഡ്യൂസർ.ഭാരതി എന്നയാളാണ് ചിത്രം സംവിധാനം ചെയ്തത്.രഞ്ജിത്ത് എന്ന നടന്റെ ക്യാരിയർ മൈൽസ്റ്റോൺ റോളാണ് ഇതിലേത്. ദേവയാനി നായികയായി. കലാഭവൻ മണിചേട്ടന്റെ ആദ്യത്തെ തമിഴ് പടവും ഇതാണ്.മനോരമ, മൻസൂർ അലിഖാൻ എന്നിവരെല്ലാം പടത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.
തങ്കർ ബച്ചാനാണ് ക്യാമറ നിർവഹിച്ചത്. എസ് എ രാജ്കുമാർ സംഗീതവും ലെനിൻ-വിജയൻമാർ എഡിറ്റിങ്ങും കൈകാര്യം ചെയ്തു. ആ വർഷത്തെ മികച്ച ചിത്രം, മികച്ച സംഭാഷണം, മികച്ച വില്ലൻ (രഞ്ജിത്ത് ) എന്നീ വിഭാഗങ്ങളിൽ സ്റ്റേറ്റ് അവാർഡുകളും ഈ ചിത്രം കരസ്ഥമാക്കി. സൂരപ്പ(കന്നഡ ), സൂര്യടു (തെലുഗ് ), ഫൂൽ ഔർ ആഗ് (ഹിന്ദി ) എന്നീ സിനിമകൾ ഈ ചിത്രത്തിന്റെ റീമേക്കുകളായി വന്നു.
അനുബന്ധം
തമിഴില്‍ വേലു അവതരിപ്പിക്കാനിരുന്ന വേഷമായിരുന്നു മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ മണി അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്ന സമയത്ത് നിര്‍മ്മാതവ് ഹെന്‍ട്രിയുമായി മമ്മൂട്ടി സംസാരിച്ചാണ് മണിയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. അന്ന് ഷൂട്ടിങിനിടയില്‍ മണിക്ക് പരിക്കേറ്റിരുന്നു. ഡ്യൂപില്ലാതെ അഭിനയിച്ചതാണ് അപകടം സംഭവിക്കാന്‍ കാരണം.മറുമലര്‍ച്ചി എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ വേഷങ്ങളാണ് മണിയെ തേടിയെത്തിയത്.