മസാബുമി ഹോസോനോ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ‘ ഹതഭാഗ്യൻ’

Sreekala Prasad

2023 , ഏപ്രിൽ 15 ന് ടൈറ്റാനിക്ക് ദുരന്തം നടന്നിട്ട് 111 വർഷം തികയുകയുന്നു. ഈ വേളയിൽ കപ്പലിലെ ഏക ജാപ്പനീസ് യാത്രക്കാരനും അപകടത്തിൽ നിന്ന് രക്ഷപെട്ടയാളായ മസാബുമി ഹോസോനോ എന്ന ഹതഭാഗ്യനെ കുറിച്ച് അറിയാം. . സാധാരണ ഇത്തരം വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരെ ഭാഗ്യവാൻ എന്ന് വിശേഷിപ്പിക്കാറുണ്ട് എന്നാൽ ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ഹതഭാഗ്യന്റെ അവസ്ഥയുടെ തുടക്കമായിരുന്നു ജീവൻ തിരികെ കിട്ടിയത് എന്ന് പറയാം.

മസാബുമി ഹൊസോനോ (42) ടോക്കിയോയിൽ നിന്നുള്ള സിവിൽ ഉദ്യോഗസ്ഥനായിരുന്നു. 1910-ൽ, ഗതാഗത മന്ത്രാലയത്തിന്റെ റെയിൽവേ ഡയറക്ടറായി ഹോസോനോ പ്രവർത്തിച്ചു വരികെ റഷ്യൻ ഭാഷയിലുള്ള പ്രാവീണ്യം കാരണം, റഷ്യൻ സ്റ്റേറ്റ് റെയിൽവേ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ജപ്പാൻ ഗവൺമെൻ്റ് ഹോസോനോയെ റഷ്യയിലേക്ക് അയച്ചു. റഷ്യയിൽ രണ്ട് വർഷം താമസിച്ച ശേഷം, ഹോസോനോ ലണ്ടനിലേക്കും തുടർന്ന് സൗതാംപ്ടണിലേക്കും പോയി, അവിടെ നിന്ന് 1912 ഏപ്രിൽ 10 ന് രണ്ടാം ക്ലാസ് യാത്രക്കാരനായി ടൈറ്റാനിക്കിൽ യാത്ര തിരിച്ചു. .

ദാരുണമായ ആ രാത്രിയിൽ, കപ്പൽ മഞ്ഞുമലയിൽ ഇടിക്കുമ്പോൾ ഹോസോനോ ഉറങ്ങുകയായിരുന്നു. ക്യാബിൻ വാതിലിൽ ഉറക്കെ മുട്ടുന്നത് കേട്ടാണ് അദ്ദേഹം ഉണർന്നത്. അദ്ദേഹം വേഗം പുറത്തേക്ക് ഓടി. കപ്പൽ ജീവനക്കാർ ഒരു വിദേശി എന്ന നിലയിൽ ഹോസോനോയോട് ലൈഫ് ബോട്ടുകളിൽ നിന്ന് കുറച്ച് അകലെയുള്ള കപ്പലിന്റെ താഴത്തെ ഡെക്കുകളിലേക്ക് മാറാൻ നിർദ്ദേശിച്ചു. ലൈഫ് ബോട്ടുകളിൽ രക്ഷ്പെടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ആയിരുന്നു മുൻഗണന കൊടുത്തത്.

അദ്ദേഹം കണ്ട കാഴ്ചയെ ഇങ്ങനെയാണ്പി വിവരിക്കുന്നത്. “അടിയന്തര ഘട്ടത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ വായുവിലേക്ക് ഇടതടവില്ലാതെ വെടിയുതിർക്കുകയായിരുന്നു, ഒപ്പം ഭയങ്കരമായ നീല മിന്നലുകളും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും . മനസ്സിനെ കീഴ്പ്പെടുത്തിയ ഏകാന്തതയും ഭയവും അതിൽ നിന്നും പുറത്ത് വരാൻ എനിക്ക് കഴിഞ്ഞില്ല.”

മുകളിലത്തെ ഡെക്കിലേക്ക് മടങ്ങിയ അദ്ദേഹം ‘ജപ്പാൻകാരൻ എന്ന നിലയിൽ അപകീർത്തികരമായ യാതൊന്നും പ്രവർത്തിക്കരുത് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട്, വികാരക്ഷോഭങ്ങളെ അടക്കി അവസാന നിമിഷത്തിനായി സ്വയം തയ്യാറെടുക്കാൻ ശ്രമിച്ചു. എന്നാലും അതിജീവനത്തിന് സാധ്യമായ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്തു.

ലൈഫ് ബോട്ട് No.10 ൽ ആളെ കയറ്റുന്നത് നോക്കിനിൽക്കെ , ഒരു ഉദ്യോഗസ്ഥൻ ‘രണ്ടുപേർക്ക് കൂടി കയറാം ‘ എന്ന് ആക്രോശിച്ചതോടെ പ്രിയപ്പെട്ട ഭാര്യയെയും കുട്ടികളെയും ഇനി കാണാൻ കഴിയില്ലെന്ന വിജനമായ ചിന്തയിൽ ഈ അവസാന അവസരം ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുന്നിൽ കയറിയ ഒരാളുടെ പുറകെ അദ്ദേഹവും സുരക്ഷിതമായി ബോട്ടിൽ കയറി. ഭാഗ്യവശാൽ,ലൈഫ് ബോട്ടിൻ്റെ ചുമതലയുള്ള പുരുഷന്മാർ , കൂടുതൽ ശ്രദ്ധിച്ചില്ല. കൂടാതെ, ഇരുട്ടായിരുന്നു, അതിനാൽ കയറിയത് പുരുഷനാണോ സ്ത്രീയാണോ എന്നൊന്നും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

ഏപ്രിൽ 15 ന് രാവിലെ 8 മണിയോടെ ലൈഫ് ബോട്ടിലെ യാത്രക്കാരെ ആർഎംഎസ് കാർപാത്തിയ രക്ഷപ്പെടുത്തി . ടൈറ്റാനിക്കിന്റെ ലെറ്റർഹെഡുള്ള സ്‌റ്റേഷനറിയുടെ ഒരു കറ്റ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിൽ അപ്പോഴും ഉണ്ടായിരുന്നു, അതിൽ ഭാര്യക്ക് ഇംഗ്ലീഷിൽ ഒരു കത്ത് എഴുതി തുടങ്ങി. ന്യൂയോർക്കിലേക്കുള്ള കാർപാത്തിയയുടെ യാത്രയ്ക്കിടെ ജാപ്പനീസ് ഭാഷയിൽ തന്റെ അനുഭവങ്ങൾ എഴുതാനും അദ്ദേഹം ആ പേപ്പർ ഉപയോഗിച്ചു .

ടൈറ്റാനിക്കിൽ നിന്ന് അവസാനമായി പുറപ്പെട്ടത് തന്റെ ലൈഫ് ബോട്ടാണെന്നും താൻ തന്നെയാണ് ലൈഫ് ബോട്ടിൽ അവസാനമായി കയറിയതെന്നും ഹോസോനോ അവകാശപ്പെട്ടു. , കാർപാത്തിയ അവസാനമായി രക്ഷപ്പെടുത്തിയത് തന്റെ ലൈഫ് ബോട്ടാണെന്നും അദ്ദേഹം രേഖപ്പെടുത്തി :

ഹോസോനോയുടെ കഥ ആദ്യം ശ്രദ്ധ ആകർഷിച്ചു. തന്നെ വീട്ടിലെത്തിക്കാൻ സുഹൃത്തുക്കളോട് സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹം ന്യൂയോർക്കിലെ മിറ്റ്സുയിയുടെ ഓഫീസുകളിൽ പോയി. അവിടെ നിന്ന് ജപ്പാനിലേക്കുള്ള ഒരു കപ്പൽ കണ്ടെത്താൻ അദ്ദേഹം സാൻ ഫ്രാൻസിസ്കോയിലേക്ക് പോയി. ഒരു പ്രാദേശിക പത്രം അദ്ദേഹത്തിന്റെ കഥ കേട്ട് അവനെ “ഭാഗ്യവാനായ ജാപ്പനീസ് ബോയ്” എന്ന് വിശേഷിപ്പിച്ചു. ഹോസോനോ ടോക്കിയോയിൽ തിരിച്ചെത്തി, യോമിയുരി ഷിംബൺ ദിനപത്രം ഉൾപ്പെടെ .ജപ്പാനിലെ നിരവധി പത്രങ്ങൾക്കായി അദ്ദേഹം പ്രസ്താവനകളും അഭിമുഖങ്ങളും കുടുംബ ഫോട്ടോകളും നൽകി, ഇത് അദ്ദേഹത്തിന് പ്രശസ്തിയുടെ ഒരു തലം നൽകി.
എന്നാൽ കാര്യങ്ങൾ വേഗത്തിൽ തിരിഞ്ഞു മറിഞ്ഞ്. ഹൊസോനോ പൊതു അപലപനത്തിന് ഇരയായി. ഒരു ഫസ്റ്റ് ക്ലാസ് യാത്രക്കാരനും ടൈറ്റാനിക്കിനെ അതിജീവിച്ചമറ്റൊരു യാത്രക്കാരനും കപ്പൽ ദുരന്തത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു വിവരണം എഴുതിയ ആളുമായ ആർക്കിബാൾഡ് ഗ്രേസി നടത്തിയ കടുത്ത അപലപനം അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും ജീവിതം മാറ്റി മറിച്ചു. അദ്ദേഹത്തെ ലൈഫ് ബോട്ട് 10-ലെ “സ്റ്റോവ്വേ” stowaway”(കപ്പലില്‍ രഹസ്യമായി കടന്നുകൂടിയ ആള്‍) എന്ന് ആർക്കിബാൾഡ് വിശേഷിപ്പിച്ചു, ബോട്ടിന്റെ ചുമതലയുള്ള നാവികനായ ഏബിൾ സീമാൻ എഡ്വേർഡ് ബുലിയും യുഎസ് സെനറ്റ് അന്വേഷണത്തോട് , ഹോസോനോയും മറ്റുള്ളവരും കപ്പൽ കയറാൻ സ്ത്രീ വേഷം ധരിച്ചിരിക്കാം എന്നു പറഞ്ഞു. . ജാപ്പനീസ് പത്രങ്ങൾ ഹൊസോനോയെ പരസ്യമായി വിമർശിക്കുകയും പ്രവൃത്തിയെ കുറ്റപ്പെടുത്തുകയും ചെയ്തു. അനേകം പേർ അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തിയിലൂടെ ജപ്പാനെ ലോകത്തിന് മുന്നിൽ നാണംകെടുത്തിയെന്ന് കുറ്റപ്പെടുത്തി.

തുടർന്ന് ഹോസോനോയുടെ ജോലി നഷ്‌ടപ്പെടുകയും ജാപ്പനീസ് പത്രങ്ങൾ അദ്ദേഹത്തെ ഭീരുവെന്ന് വിധിക്കുകയും ചെയ്തു. സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ അവരുടെ ആൺകുട്ടികൾ ആകാൻ പാടില്ലാത്ത ഒരു “അമാന്യനായ മനുഷ്യൻ” എന്നതിന്റെ ഉദാഹരണമായി അദ്ദേഹത്തിന്റെ കഥ നൽകിയിരുന്നു , ഒരു നീതിശാസ്ത്ര പ്രൊഫസർ അദ്ദേഹത്തെ അധാർമ്മികനെന്ന് അപലപിച്ചു..സമുറായി മനോഭാവത്തെ ഒറ്റിക്കൊടുത്ത അദ്ദേഹത്തോട് ആത്മഹത്യ മാത്രമാണ് ശരിയായ പ്രതിവിധി എന്ന് പോലും അവകാശപ്പെട്ടു. “സ്ത്രീകളും കുട്ടികളും ആദ്യം” എന്ന പ്രോട്ടോക്കോൾ പാലിക്കാതെ മാധ്യമങ്ങളുടെ ആക്രമണം നിമിത്തം, ഹൊസോനോ ജാപ്പനീസ് സമൂഹത്തിൽ ഒരു പരിഹാസ്യനായി മാറി.

1913 മെയ് മാസത്തിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ, ജപ്പാൻ ഗവൺമെന്റിന് ഇത്രയും പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധനെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല, വിദേശത്ത് ഗവൺമെന്റ് സ്‌പോൺസർ ചെയ്‌ത പഠനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ താമസിയാതെ (ജൂൺ 1913) ആദ്യം കരാർ അടിസ്ഥാനത്തിലാണെങ്കിലും വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചു. 1939-ൽ മരണം വരെ അദ്ദേഹം ജോലിയിൽ തുടർന്നു. 1939-ൽ 68-ആം വയസ്സിൽ ഉറക്കത്തിൽ അദ്ദേഹം മരിച്ചു.

ഹോസോനോയുടെ കഥ പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കുടുംബത്തിന് നാണക്കേടായി തുടർന്നു. 1990-കളുടെ അവസാനത്തിൽ, ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിന്റെ പശ്ചാത്തലത്തിൽ ഹോസോനോ കുടുംബം അദ്ദേഹം എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു .1997-ൽ ജെയിംസ് കാമറൂണിന്റെ സിനിമ വേണ്ടിവന്നു ഹൊസോനോയോടുള്ള ബഹുമാനം പുനഃസ്ഥാപിച്ചു കിട്ടാൻ. അദ്ദേഹത്തെ കുറിച്ച് അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയ്ക്ക് സാധിച്ചു. ഹൊസോനോയുടെ കത്ത് 80 വർഷം അജ്ഞാതമായി തുടർന്നു. (അത് മുമ്പ് ജാപ്പനീസ് പത്രങ്ങളിൽ പൂർണ്ണമായി പ്രസിദ്ധീകരിച്ചിരുന്നു.

You May Also Like

പരീക്ഷണശാലയിൽ നിന്ന് പുറത്തേയ്ക്ക് നടന്നു പോന്ന ഒരു ട്യൂബുണ്ട്, അതാണ്‌ ക്രൂക്സ് ട്യൂബ്

പരീക്ഷണ ശാല എന്നു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് ടെസ്റ്റ് ട്യൂബും കോണിക്കൽ ഫ്കാസ്കുമൊക്കെ ആയിരിക്കും.…

സൂരി ട്രൈബ്: ഈ പെൺകുട്ടികൾ അവരുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നു !

ഗോത്ര ആചാരങ്ങൾ വ്യത്യസ്തമാണ്. അപകടകരമായ ചില ജോലികളും അവർ താൽപ്പര്യത്തോടെ ചെയ്യുന്നു.  വിവാഹം കഴിക്കാനും എല്ലാവരേക്കാളും…

ആരാണ് യഹോവ സാക്ഷികൾ ?

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ…

തിരമാലകൾ പതയുന്നത് എന്തുകൊണ്ട് ?

തിരമാലകൾ പതയുന്നത് എന്തുകൊണ്ട് ? കടലിൽ തിരമാലകൾ ഉണ്ടാകുന്നത് കാറ്റടിക്കുന്നത് കൊണ്ടാണ്. തിരയടിച്ചു കരയിലേക്ക് വരുമ്പോൾ…