മസാക്ക കിഡ്സ് ആഫ്രിക്കാന

0
108

മസാക്ക കിഡ്സ് ആഫ്രിക്കാന

ഏതാണ്ട് ഒരുവർഷം മുമ്പ് ഒരു സുഹൃത്ത് നൽകിയ ലിങ്കിൽ കൂടിയാണ് മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ ഒരു പെർഫോമൻസ് ആദ്യമായി കാണുന്നത്. വളരെ ചടുലമായി നൃത്തച്ചുവട് വയ്ക്കുന്ന ആഫ്രിക്കൻസായ കുറച്ചുകുട്ടികൾ, അവർക്കൊപ്പം അതേ ചുവടുവയ്പുക ളുമായി ഒരു അമേരിക്കൻ നർത്തകി. ഈ വീഡിയൊ ഒരു വൈറൽ ഹിറ്റാവുകയും പല വേർഷൻസിൽ പല പാട്ടുകൾ റീമിക്സ് ചെയ്ത് അന്ന് പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വീഡിയോയെ കുറിച്ച് കൂടുതൽ തിരക്കിയറിഞ്ഞു. തനത് ആഫ്രിക്കൻ രാഗങ്ങളും ഒപ്പം ഉർജ്ജസ്വലമായ നൃത്തചലനങ്ങളുമായി പ്രേക്ഷകരുടെ ഹൃദയങ്ങൾ കവരുന്ന ഒരു ബാൻ്റാണ് മസക്ക കിഡ്സ് ആഫ്രിക്കാന

Masaka Kids Africana Dancing Joy Of Togetherness ft 3wash_hip_hop ...മിക്കവാറും എല്ലാ പ്രകടനങ്ങളും ഒരു ഇടിമുഴക്കത്തോടെയാണ് അവസാനിക്കാറുള്ളത്. എല്ലാ ശ്രോതാക്കൾക്കും സംഗീതം നൽകുന്ന പ്രചോദനമാണ് അതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനാവട്ടെ ഒരു പ്രത്യേക കാരണവുമുണ്ട്. എയ്ഡ്‌സ് പകർച്ചവ്യാധി, കടുത്ത ദാരിദ്ര്യം, പതിറ്റാണ്ടുകളുടെ ആഭ്യന്തര കലഹങ്ങൾ എന്നിവ കാരണം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോകത്തെവിടെയും ഉള്ളതിനേക്കാൾ കൂടുതൽ അനാഥരുണ്ട്. ഏതാണ്ട്- 2.4 ദശലക്ഷത്തിലധികം കുട്ടികൾ. “ഞങ്ങൾക്ക് കഴിയുന്നത്ര ചെറുപ്പക്കാരെ സഹായിക്കാൻ ഞങ്ങൾ ഉഗാണ്ടയിലാണ്…” ഇതാണ് ഉഗാണ്ട മിഷനിൽ മസക്കാനയുടെ ആപ്തവാക്യം. ഞങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ പാർപ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യ പരിചരണം എന്നിവ നൽകുന്നതി നായി പരിശ്രമിക്കുന്നു. ഞങ്ങളിലൂടെ, കുട്ടികൾ‌ വിദ്യാഭ്യാസവും ഭാവി വിജയത്തിനായി ആവശ്യമായ ജീവിത നൈപുണ്യവും നേടുന്നു. അവരുടെ ജീവിതം പരിപൂർണ്ണമായും രൂപാന്തരപ്പെടുന്നു.

Masaka Kids Africana Dancing Serebu By Eddy Kenzo - YouTubeനൃത്തത്തിലൂടെയും പാട്ടിലൂടെയും ഉഗാണ്ടയോടുള്ള അവരുടെ സ്നേഹം പങ്കിടുന്നതിലൂടെയും ഈ കുട്ടികൾ ഈ കുഞ്ഞു നാടിനെ ലോകവുമായി ബന്ധിപ്പിക്കുന്നു. രണ്ടുവയസും അതിൽ കൂടുതലുമുള്ള ആഫ്രിക്കൻ കുട്ടികളാണ് മസാക്ക കിഡ്‌സ് ആഫ്രിക്കാന. യുദ്ധം, ക്ഷാമം, രോഗം എന്നിവയുടെ നാശത്തിലൂടെ പലർക്കും മാതാപിതാക്കളെ നഷ്ടപ്പെട്ടുണ്ട്‌. വെറുമൊരു ശബ്ദമല്ല ദാരിദ്ര്യത്തിലാണ്ട ഒരു ഭൂഖണ്ഡത്തിലെ എല്ലാ കുട്ടികളെയും അവർ പ്രതിനിധീകരിക്കുന്നുണ്ട്, ആഫ്രിക്കൻ കുട്ടികൾക്ക് അവരുടെ ദേശത്ത് മികച്ച ഭാവിക്കായി അവർ മിഷൻ ഇന്നും തുടരുന്നു.

Pin on African Dancesചെറുപ്പകാലത്തെ ദുരന്തങ്ങൾക്കിടയിലും, കുട്ടികളിലെ പ്രത്യാശയോടെ തിളങ്ങുന്ന പ്രതീക്ഷയാണ് അവരുടെ സംഗീതം. “ഞങ്ങൾക്ക് ഞങ്ങളുടെ എല്ലാ കുട്ടികളെയും പഠിപ്പിക്കാനും ഭക്ഷണം നൽകാനും വസ്ത്രം ധരിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയണം. ഞങ്ങളുടെ പ്രകടനത്തിൽ നിന്ന് ഞങ്ങൾ ലാഭിക്കുന്ന ഓരോ ഡോളറും ഞങ്ങളുടെ കുട്ടികളുടെ തുടർപരിചരണത്തിനായി സമ്പാദിച്ചവയാണ് എന്നു നിങ്ങൾ ലോകത്തോട് വിളിച്ചു പറയുക…” ഏഴ് വയസ്സുകാരി നമീബിറു നാബിറയുടെ വാക്കുകൾ. ഇവർ എല്ലാവരും ഇന്ന് വിദ്യാഭ്യാസം നേടുന്നുണ്ട് അതിനാൽ സംഗീത, നൃത്ത ട്രൂപ്പ് കുട്ടികൾ അവരുടെ സ്കൂൾ കാലാവധി ഇടവേളകളിലും തിരഞ്ഞെടുത്ത വാരാന്ത്യങ്ങളിലും പരിശീലനം ആരംഭിക്കാറുള്ളത്.

NB : നൃത്തരംഗത്തുള്ള വെള്ളക്കാരി അമേരിക്കൻ നർത്തകിയും മോട്ടോ ഡാൻസേഴ്സ് അഫ്രോ ബീറ്റ്സിൻ്റെ കോഫൗണ്ടറുമായ കരീന പൽമിറയാണ്