വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി

അറിവ് തേടുന്ന പാവം പ്രവാസി

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളിയാണ് നമീറ പള്ളി.അറഫ സംഗമത്തിനെ ത്തിയ പ്രവാചകൻ മുഹമ്മദ് നബി നമസ്‌കരി ക്കുകയും , പ്രഭാഷണം നടത്തുകയും ചെയ്ത സ്ഥലത്ത് നിർമ്മിച്ചിട്ടു ള്ളതാണ് അൽ നമീറ മസ്ജിദ്. മസ്ജിന്റെ ആദ്യ പകുതി അറഫയുടെ പുറത്തും പിൻവശം അറഫയുടെ പരിധിയിലു മായാണ് പണിതിട്ടുള്ളത്.

ഹജിനോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചടങ്ങ് അറഫ സംഗമമാണ്. മക്കയിലെ അൽ ഹറം മസ്ജിദിൽ നിന്ന് 22 കിലോമീറ്ററും , ഹജിന്റെ മറ്റു പ്രധാന കർമഭൂമിയായ മിന തമ്പു നഗരിയിൽ നിന്ന് 10 കിലോ മീറ്ററും അകലെ യാണ് അറഫ മൈതാനം സ്ഥിതി ചെയ്യുന്നത്. മസ്ജിദിനകത്തു മാത്രം മൂന്നര ലക്ഷം പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കാം. മസ്ജിന്റെ പരിസരങ്ങളിലും , അറഫ മൈതാനത്തുമായി ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും അനുബന്ധ സേവനങ്ങൾക്കെത്തിയവരും നമസ്‌കരിക്കും. ഒരു ഹജ്ജ് കഴിഞ്ഞാൽ പിന്നീട് അടുത്ത തവണ ഹജ്ജിന് മാത്രമേ ഇത് തുറക്കാറുള്ളു.

You May Also Like

ന്യൂജേഴ്‌സിയിലെ BAPS സ്വാമിനാരായണ അക്ഷരധാം മന്ദിർ ഒരു മഹാത്ഭുതം തന്നെയാണ്

ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിൽ BAPS സ്വാമിനാരായണൻ സൻസ്ത നിർമ്മിച്ച ഒരു ഹിന്ദു മന്ദിർ ( ക്ഷേത്രം )…

എന്താണ് നകാരം ?

അറിവ് തേടുന്ന പാവം പ്രവാസി പണ്ട് കാലത്ത് മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി…

ഇൻഡ്യയിലെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര പള്ളി എവിടെയാണ് ?

പള്ളിയുടെ പൗരാണിക തനിമ നിലനിർത്തി 5,000 പേർക്ക് നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കാൻ ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ട് നിലകളിലാ യാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്

ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ഇന്ത്യയിലെ ക്ഷേത്രം ഏത് ?

ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ഇന്ത്യയിലെ ക്ഷേത്രം ഏത് ? അറിവ് തേടുന്ന പാവം പ്രവാസി…