ഇന്നത്തെ തലമുറ ലൈംഗികതയോട് കൂടുതല്‍ പൊരുത്തപ്പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സെക്‍സ് സംബന്ധമായ അറിവുകള്‍ ശേഖരിക്കാനും പരീക്ഷിക്കാനും വെമ്പല്‍ കൊള്ളുന്ന സമൂഹമാണിത്. സ്വയംഭോഗവും സ്‌ത്രീ ശരീരത്തെക്കുറിച്ചുള്ള ആകാംക്ഷയുമാണ് യുവാക്കളെ ഹരം കൊള്ളിക്കുന്നത്. എന്നാല്‍ സ്‌ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകകള്‍ പറയുന്നത്.
സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്.സ്വയംഭോഗം സ്‌ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍‌സറിനുള്ള സാധ്യത ഇല്ലാതാക്കുകയുക് ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയം‌ഭോഗം സ്‌ത്രീകളെ സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.

പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം.

സ്വന്തം ശരീരത്തെ സ്വയം ഉണര്‍ത്തി ലൈംഗിക സുഖം നേടാനുള്ള വഴിയാണ് സ്വയംഭോഗം.പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാതെ തന്നെ ലൈംഗികസുഖം അനുഭവിക്കുന്ന രീതി. സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവര്‍ത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക- മാനസിക വളര്‍ച്ചയുടെ സൂചകവുമാണിത്. തീര്‍ത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാന്‍ ഇതുവഴി സാധിക്കും. അതിനാല്‍ തന്നെ സ്വയംഭോഗത്തെ പാപമായോ മോശപ്പെട്ട കാര്യമായോ കാണേണ്ട കാര്യമില്ല.
കൗമാരപ്രായത്തില്‍ തന്നെ ആണും പെണ്ണും സ്വയംഭോഗം തുടങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുരുഷന്മാര്‍ മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂവെന്നും സ്ത്രീകള്‍ക്ക് ഇതുപാടില്ലെന്നുമുള്ള ചിന്തയുള്ള ഏറെപ്പേരുണ്ട്. കപടസദാചാരബോധത്തിലൂന്നിയ അനാരോഗ്യകരമായ ചിന്താഗതിയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം. അതേസമയം അമിത സ്വയംഭോഗത്തിന് അടിമപ്പെടുന്ന അവസ്ഥയും ഉണ്ടാകരുത്.

ഗുണങ്ങള്‍

ലൈംഗിക വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഗര്‍ഭാശയഗളത്തിനെ ബാധിക്കുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
സ്വയംഭോഗസമയത്ത് യോനിയില്‍ നിന്ന് പുറത്തേക്ക് വരുന്ന അസിഡിക് ഗുണമുള്ള ദ്രാവകം അവിടെയുള്ള ബാക്ടീരിയകളെയും പൂപ്പലുകളെയും നശിപ്പിക്കുന്നു.
ഗര്‍ഭാശയമുഖത്ത് നിന്ന് കൂടുതല്‍ ദ്രാവകം യോനിയിലേക്ക് ഒഴുകും.ഇത് ഗര്‍ഭാശയത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
യോനിയില്‍ കൂടുതല്‍ വഴുവഴുപ്പുണ്ടാകും.
സാധാരണ ലൈംഗികബന്ധത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിനും എന്‍ഡോര്‍ഫിനും സ്വയംഭോഗശേഷവും ഉണ്ടാകുന്നു.
ഇടുപ്പിലെ പേശികളെ ചലനാത്മകമാക്കുന്നു.
രക്തസമ്മര്‍ദ്ദം, പേശീവികാസം, ശ്വസോച്ഛ്വാസ നിരക്ക്, ശരീരത്തിലെ രക്ഷമൊഴുക്ക് എന്നിവ കൂട്ടും.
ലൈംഗികത ആരോഗ്യകരമാകുന്നു.
മാനസിക സംഘര്‍ഷം മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പരിഹരിക്കാനാകും.
ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സിമിറ്ററിന്റെ അളവ് കൂട്ടുന്നു. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുന്നു.
സ്വന്തം ശരീരത്തോടുള്ള ഇഷ്ടവും മതിപ്പും വര്‍ധിക്കുന്നു.
ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇടയില്ല.

You May Also Like

ലിംഗത്തിൽ വദനസുരതം ചെയുമ്പോൾ സ്ഖലനം നടക്കാതിരിക്കാൻ ചെയ്യേണ്ടതിങ്ങനെ…

പണ്ടുകാലത്ത് വദനസുരതം ചെയ്തിരുന്നത് കൗമാരക്കാരും യുവദമ്പതികളുമായിരുന്നു. അതും വിരലിലെണ്ണാവുന്നതുവര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കാലം മാറി,…

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…

സ്വകാര്യ ഭാഗത്തെ അണുബാധകൾ

shanmubeena സാധാരണയായി കണ്ടുവരുന്ന സ്വകാര്യ ഭാഗത്തെ അണുബാധകളെ കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്‌… ഞാൻ ഇടുന്ന പോസ്റ്റുകൾ…

തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം

ലൈംഗികതയുടെ നീലാകാശം ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്…