പതിനെട്ടാം നൂറ്റാണ്ടിൽ സ്വിറ്റ്സർലൻഡിൽ സാമുവൽ അഗസ്റ്റെ ടിസോട്ട് (Samuel-Auguste Tissot) എന്ന വളരെ പ്രഗല്ഭനായ ഒരു ഡോക്ടർ ഉണ്ടായിരുന്നു. വളരെ പ്രഗല്ഭനായ ന്യൂറോളജിസ്റ്റും പ്രൊഫസറും ഒക്കെയായിരുന്ന അദ്ദേഹം വത്തിക്കാന്റെ ഒരു പ്രധാന ഉപദേശകൻ കൂടിയായിരുന്നു. പല പല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പഠന മേഖലയും പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ വിഷയവും മനുഷ്യന്റെ സ്വയംഭോഗ സ്വഭാവമായിരുന്നു. 1760 – ൽ അദ്ദേഹത്തിന്റെ പുസ്തകം ദ മാസ്റ്റർബേഷൻ (The Masterbation) പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ അദ്ദേഹം സ്വയംഭോഗം എന്നത് മാനവരാശി നേരിടുന്ന ഒരു വലിയ വിപത്താണെന്ന് കാര്യകാരണസഹിതം സ്ഥാപിക്കാൻ ശ്രമിച്ചു.

മനുഷ്യരിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം |  Boolokamഅദ്ദേഹം ചികിത്സിച്ചിട്ടുള്ള മാനസിക രോഗികളായ ചില യുവാക്കളുടെ സൂക്ഷ്മമായ നിരീക്ഷണത്തിൽ നിന്നും അദ്ദേഹം സ്വാംശീകരിച്ച ആശയം ഇതാണ് :-ശുക്ലം എന്നത് മനുഷ്യ ശരീരത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള ദ്രാവകമാണ്. അത് ഒരു പ്രത്യേക അളവിൽ കവിഞ്ഞ് ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നത് ശരീരത്തിന്റെ ശക്തി ക്ഷയത്തിന് കാരണമാകും. അത് ഓർമ്മയെയും യുക്തി ചിന്തയും സാരമായി ബാധിക്കും. പലതരത്തിലുള്ള ന്യൂറൽ തകരാറുകൾ അതുണ്ടാക്കും. കാഴ്ചയെ പലതരത്തിൽ ബാധിക്കുന്ന സ്വയംഭോഗ പ്രക്രിയ വളരെ കൂടുതലാവുകയാണെങ്കിൽ അത് ആത്യന്തികമായി അന്ധതയിലേക്ക് നയിക്കും’.

ഇതായിരുന്നു സാമുവൽ ടിസോട്ടിന്റെ സ്വയംഭോഗത്തെ സംബന്ധിക്കുന്ന ആശയങ്ങളുടെ പ്രധാന ഭാഗം. ലോകം ടിസ്സോട്ടിന്റെ അഭിപ്രായങ്ങളെ മനുഷ്യരാശിക്ക് മുന്നിൽ ലഭിച്ച ഏറ്റവും വലിയ വെളിപാടുകൾ ആയിട്ടാണ് കണ്ടത്. അക്കാലത്ത് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫിസിയോളജി ലോകത്ത് ഒരിടത്തും വികസിച്ചിട്ടുണ്ടായിരുന്നില്ല. ഏകപക്ഷീയമായി ടിസ്സോട്ട് പറഞ്ഞത് ലോകത്തിന്റെ വേദവാക്കാകാൻ തുടങ്ങുകയായിരുന്നു. ‘Avis au peuple sur Sante’ എന്ന വ്യാഖ്യാതമായ മെഡിക്കൽ ഗ്രന്ഥം ടിസ്റ്റോട്ട് പ്രസിദ്ധീകരിച്ചത് 1761 – ലാണ്. അതൊരു വലിയ best seller ആയിത്തീർന്നു. അതോടെ ആഗോളതലത്തിൽ തന്നെ സാമുവൽ അഗസ്‌റ്റെ ടിസ്സോട്ട് ഒരു വലിയ ബിംബമായി. അദ്ദേഹത്തിന്റെ വാക്കുകൾ എതിർക്കപ്പെടാൻ ആകാത്ത സത്യങ്ങളായി. നെപ്പോളിയൻ ബോണോപ്പാർട്ട് തന്റെ ജീവിതത്തിന്റെ സമയം ബഹുഭൂരിപക്ഷവും മനുഷ്യ സമൂഹത്തെ രക്ഷിക്കാനായി ഉപയോഗപ്പെടുത്തിയതിനുള്ള ബഹുമാനം അറിയിച്ചുകൊണ്ട് ടിസ്സോട്ടിനെ അനുമോദിച്ച് മംഗള പത്രം നൽകി.

മനുഷ്യരിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം |  Boolokamസ്വയംഭോഗത്തെ സംബന്ധിക്കുന്ന മനുഷ്യരാശിയുടെ ബോധത്തെ നൂറ്റാണ്ടുകളിലൂടെ സ്വാധീനിക്കാൻ കഴിഞ്ഞ ഒരാശയമായിരുന്നു ടിസ്സോട്ട് തന്റെ സ്വയംഭോഗത്തെ കുറിച്ചുള്ള പുസ്തകത്തിലൂടെ മുന്നോട്ടുവച്ചത്. ലൈംഗികതയെ പാപത്തോട് കൂട്ടിയിണക്കി ചിന്തിക്കാൻ മനുഷ്യരാശിയെ പരിശീലിപ്പിച്ചു പോന്ന കത്തോലിക്ക തത്വചിന്തയുടെ സ്വാഭാവികമായ വികസനം ആയിരുന്നു ഫിസിയോളജിയുടെ പിൻബലത്തോടെ സ്വയംഭോഗം നമ്മുടെ ശരീരത്തെ ദുരിത പൂർണമായ മരണത്തിലേക്ക് വരെ തള്ളിവിടും എന്ന ഭീഷണി.

സ്വയംഭോഗം കേവലം പാപം മാത്രമല്ല മറിച്ച് അത് മരണകാരണം കൂടിയാകുന്ന ഒന്നാണെന്ന് ബോധം ലോകത്തിന് മുന്നിൽ വളരെ ആധികാരികമായി അവതരിക്കപ്പെടുകയായിരുന്നു ടിസോട്ടിന്റെ പുസ്തകത്തോടെ. ടിസോട്ടിനു ശേഷം പാശ്ചാത്യലോകം മുഴുവനും സ്വയംഭോഗം എന്ന വലിയ വിപത്തിനെതിരെ അതിശക്തമായ രീതിയിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. മനുഷ്യരാശിയെ ഈ വലിയ വിപത്തിൽ നിന്നും രക്ഷിക്കണം എന്ന് തീർച്ചപ്പെടുത്തി ഒരുപാട് ഭൗതികന്മാർ സ്വന്തം സമയം നീക്കിവെച്ചു. അമേരിക്കൻ പീഡിയാട്രിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം ജേക്കബി 1876 – ൽ കുട്ടികളിൽ കാണപ്പെടുന്ന തളർവാതത്തിന് കാരണം സ്വയംഭോഗമാണെന്ന് സമർത്ഥിച്ചു.

തുടർന്നും ഒട്ടനേകം ഡോക്ടർമാർ തങ്ങൾക്ക് മുന്നിലെത്തുന്ന പല പ്രധാന രോഗങ്ങളുടെയും കാരണം സ്വയംഭോഗമാണെന്ന് തിയറികൾ ചമക്കാൻ തുടങ്ങി. ലൈംഗികതയെ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന ശാസ്ത്ര ശാഖ എന്ന തരത്തിൽ സെക്സോളജി എന്ന ശാഖയെ കുറിച്ച് ആദ്യം പരാമർശിച്ചത് എലിസബെത്ത് ഒസ് ഗുഡ് വില്ലാർദ് (Elizabeth Osgood Willard) എന്ന വനിത ഡോക്ടറാണ്. അവർ തന്റെ ലൈംഗിക ശാസ്ത്ര പഠനങ്ങൾ ‘Sexology as the Philosophy of Life’ എന്ന 1867 – ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ എഴുതിവെച്ചു. സ്വയംഭോഗത്തെയും ലൈംഗികതയെ മൊത്തമായും സംബന്ധിക്കുന്ന കൂടുതൽ ഭീതിജനകമായ കാര്യങ്ങളിൽ സമഗ്രമായി ജീവിത തത്വചിന്തയുടെ വെളിച്ചത്തിൽ വിവരിക്കാൻ ആയിരുന്നു അവർ ആ പുസ്തകത്തിൽ ശ്രമിച്ചത്.’വില്ലാർദ്’ തന്റെ പുസ്തകത്തിൽ എഴുതി;

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത്  ഇങ്ങനെ | Boolokamകരുത്തുറ്റ ഒരു ശരീരവും അതിൽ ആരോഗ്യപൂർണമായ ഒരു മനസ്സും ഉണ്ടായിരിക്കണമെങ്കിൽ നമ്മൾ നമ്മുടെ ലൈംഗിക അവയവങ്ങളിലൂടെ ഊർജ്ജം നശിപ്പിക്കുന്നത് നിർത്തണം. ലൈംഗികമായി നശിപ്പിച്ചു കളയുന്ന ഊർജ്ജം നമ്മുടെ ശരീരത്തെ ഒരിക്കലും കരകയറാൻ ആകാത്ത ദുരിതത്തിലേക്ക് തള്ളിവിടും. ഒരു ദിവസം മുഴുവൻ പണിയെടുക്കാൻ വേണ്ടുന്ന ഊർജ്ജമാണ് നമ്മൾ ഒരുതവണ രതിമൂർച്ചയിലൂടെ നശിപ്പിക്കുന്നത് എന്നോർക്കണം. ഇത്തരത്തിലുള്ള അനേകം എഴുത്തുകൾ പാശ്ചാത്യലോകം മുഴുവനും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ ഉയർന്നു വന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സ്വയംഭോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പ്രചരിക്കപ്പെട്ടു. കുട്ടികൾ ഉറങ്ങുമ്പോൾ അവരുടെ കൈകൾ ജനനേന്ദ്രിയത്തിലേക്ക് വഴുതി പോകാതിരിക്കാനുള്ള സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നു. കുട്ടികൾ സ്വയംഭോഗം ചെയ്യാതിരിക്കാനായി അവർക്ക് ധരിക്കാവുന്ന പ്രത്യേക തരം ബെൽറ്റുകൾ തന്നെ വികസിപ്പിക്കപ്പെട്ടു. രക്ഷിതാക്കൾ കുട്ടികളെ അത്തരം ബെൽറ്റുകൾ നിർബന്ധിച്ച് അണിയിപ്പിക്കാൻ തുടങ്ങി.

സ്വയംഭോഗത്തിനെതിരെയുള്ള ഈ ഭൂതാവേശം മൂത്ത് മൂത്ത് ഒടുവിൽ ലോകത്ത് ഏറ്റവും പ്രമുഖമായ മെഡിക്കൽ ജേർണലു കളിൽ ഒന്നായ ‘The Lancet’ ആൺകുട്ടികളുടെ സ്വയംഭോഗ ശീലം നിയന്ത്രിക്കാനായി ലിംഗാഗ്രത്തിലെ ചർമം മുറിച്ചു കളയൽ നടത്താവുന്നതാണ് എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ചു. അങ്ങനെ സ്വയംഭോഗത്തെ നിർത്തിക്കാനായി സുന്നത്ത് നടത്തുമ്പോൾ ഒരിക്കലും കുട്ടിയെ മയക്കരുത് വേദന മുഴുവനും കുട്ടി അനുഭവിക്കണം ആ വേദനയുടെ ഭയത്തോടെ അവന്റെ സ്വയംഭോഗ ശീലം മാറിക്കിട്ടും എന്ന് എഴുതിയത് 1823 മുതൽ ആരംഭിച്ച ഇന്നും ലോകത്തെ ഏറ്റവും മൂല്യം കൽപ്പിക്കപ്പെടുന്ന മെഡിക്കൽ ജേർണലാണ്. മനുഷ്യ ശരീരത്തിൽ വന്നുകൂടുന്ന ഒട്ടുമിക്ക രോഗങ്ങളുടെയും കാരണം എന്താണെന്ന് കണ്ടെത്താൻ മനുഷ്യൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു ആ കുറ്റം മുഴുവനായും സ്വയംഭോഗ ശീലങ്ങൾക്ക് ചാർത്തി കിട്ടിയത്. ലോകം മുഴുവൻ ആ ചിന്ത വ്യാപകമാവുകയും ഇന്നും നമ്മുടെ സമൂഹത്തിന്റെ ഉപബോധത്തിൽ സ്വയംഭോഗത്തെ സംബന്ധിക്കുന്ന ഇത്തരം ഭയപ്പാടുകൾ കിടക്കുന്നത് നമുക്ക് കണ്ടെത്താനാകും.

പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാക്ടീരിയകളെ തിരിച്ചറിയുകയും ബാക്ടീരിയകളും മറ്റുള്ള അനേകം സൂക്ഷ്മജീവികളും മനുഷ്യനെ രോഗകാരികളാക്കും എന്ന കാര്യം മെഡിക്കൽ കാഴ്ചപ്പാടിൽ രൂപപ്പെടുകയും തിരിച്ചറിവ് വ്യാപകമാവുകയും ചെയ്തതോടെ പതിയെ പതിയെ ഒരു രോഗകാരണം എന്ന ദുഷ്ടയിൽ നിന്നും ശരീര ശാസ്ത്ര ചിന്തകളിൽ നിന്നും സ്വയംഭോഗം രക്ഷപ്പെട്ടു പോന്നു. എങ്കിലും പൊതുബോധത്തിന്റെ ആഴങ്ങളിൽ ഒളിച്ചിരുന്ന് മുകൾ പരപ്പിലൂടെ നീന്തിപ്പോകുന്ന മനുഷ്യനെ കീഴോട്ട് പിടിച്ചു വലിച്ചുകൊണ്ട് സ്വയംഭോഗം വളരെ വിചിത്രമായ ഭയമായി ഇന്നും നിലനിൽക്കുന്നു.
ഇപ്പറഞ്ഞ കാര്യങ്ങൾ മുഴുവനും ആണുങ്ങളുടെ സ്വയംഭോഗവുമായി ബന്ധപ്പെട്ട സംഗതികളാണ്. പെണ്ണുങ്ങളുടെ സ്വയംഭോഗത്തെ ചരിത്രത്തിലൂടെ മനുഷ്യസംസ്കാരങ്ങൾ എങ്ങനെയാണ് തിരിച്ചറിഞ്ഞതും സ്വീകരിച്ചതും എന്നത് ഇതിലും വിചിത്രമായ സംഗതിയാണ്.

ലൈംഗികതയെ സംബന്ധിക്കുന്ന ആധികാരിക പഠനങ്ങളുടെ സ്ഥിതി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യമേ പറഞ്ഞതൊക്കെയായിരുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ആൽഫ്രെഡ് കിൻസെ ലൈംഗികതയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. സ്വയം ഭോഗത്തെയും മറ്റും സംബന്ധിക്കുന്ന അന്ധവിശ്വാസ ജഡിലമായ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ വിമർശിച്ചു കൊണ്ടായിരുന്നു ആ ഗവേഷണ മേഖലയിലേക്ക് ഇറങ്ങിയത്. ലോകമെമ്പാടും ഉള്ള മനുഷ്യർ എങ്ങനെയാണ് ലൈംഗികത ആസ്വദിക്കുന്നത് എന്ന വിവരശേഖരണം ആയിരുന്നു കിൻസേയുടെ രീതി എന്നാൽ കിൻസെ ഒഴിവാക്കിയ ഒരു പ്രധാന ഭാഗമുണ്ട്. അത് ലൈംഗികതയുമായി ബന്ധപ്പെട്ട ശരീര ശാസ്ത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ലൈംഗികതയുടെ ശരീര ശാസ്ത്രത്തിൽ നിലനിന്നിരുന്ന അറിവില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ക്ലിറ്റോറിസ് വഴി സ്ത്രീക്ക് ലൈംഗിക ഉത്തേജനം സാധ്യമാകില്ല എന്ന ആശയത്തെ സംബന്ധിച്ച് നടന്ന സംവാദങ്ങൾ. സ്വയംഭോഗത്തെ സംബന്ധിച്ച് ടിസ്സോട്ടും വില്ലാ ർ ദും ഒക്കെ ചേർന്ന് നൂറ്റാണ്ടുകളായി രൂപപ്പെടുത്തിയ ആശയങ്ങളെ സംബന്ധിക്കുന്ന കൃത്യമായ ശരീരശാസ്ത്രപരമായ സത്യം എന്താണെന്നതിനെക്കുറിച്ച് അറിവുകൾ ഉത്പാദിപ്പിക്കേണ്ടത് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ ലൈംഗികതയുടെ ശരീര ശാസ്ത്ര സംബന്ധമായ രഹസ്യങ്ങൾ എന്താണെന്ന് സൂക്ഷ്മമായി പഠിക്കണം എന്ന് കരുതി ലൈംഗിക ഗവേഷണത്തിലേക്ക് തിരിഞ്ഞ ഒരു മെഡിക്കൽ വിദ്യാർഥിയാണ് വില്യം ഹോവൽ മാസ്റ്റേഴ്സ്. 1940 – കളുടെ അവസാനകാലത്ത് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിസിനിൽ വെച്ച് സ്ത്രീകളുടെ ലൈംഗിക ഹോർമോൺ ആയ ഈസ്ട്രജൻ പ്രായം ചെന്ന സ്ത്രീകളിൽ കുത്തിവച്ചാൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പഠിച്ചു കൊണ്ടാണ് വില്യം മാസ്റ്റേഴ്സ് ലൈംഗികതയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് കടക്കുന്നത്. ഈസ്ട്രജൻ ഉപയോഗപ്പെടുത്തി പ്രായമുള്ള സ്ത്രീകളുടെ ശാരീരിക സ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ സാധ്യമാകുന്നതിനെ കുറിച്ച് പ്രബന്ധങ്ങൾ മാസ്റ്റേഴ്സ് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന കാലത്താണ് ലോകം തലകുത്തനെ മാറിമറിയാൻ തുടങ്ങിയത്.

1948 – ൽ കിൻഷയുടെ സെക്ഷ്വൽ ബിഹേവിയർ ഇൻ ദി ഹ്യൂമൻ മെയിൽ (Sexual (Behavior in the Human Male) കണ്ട് ലോകം ഞെട്ടി. ലോകത്ത് അങ്ങോളം ഇങ്ങോളം മനുഷ്യർ ഏറ്റവും കൂടുതലായി ലൈംഗിക ഉത്തേജനം നേടുന്ന ഏറ്റവും വിപുലമായ വഴി ശോഭമാണെന്ന് തന്റെ പുസ്തകത്തിൽ പ്രഖ്യാപിച്ചു. സ്വയംഭോഗം ചെയ്ത് ഇന്നുവരെ ആരും അന്തർ ആയിട്ടില്ലെന്നും അത്തരം ചിന്തകളെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും ലൈംഗികതയെ സംബന്ധിക്കുന്ന ശാസ്ത്രം എന്ന മട്ടിൽ ലോകത്ത് പ്രചരിക്കുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും ശുദ്ധ അന്ധവിശ്വാസങ്ങൾ മാത്രമാണെന്നും കിൻസെ ഉച്ചത്തിൽ ലോകത്തോട് ആ പുസ്തകത്തിലൂടെ വിളിച്ചുപറഞ്ഞു. 1953 – ൽ കിൻസേ ‘Sexual Behavior in the Human Female’ കൂടി ലോകത്തിന് മുന്നിൽ വെച്ചു. അതിലൂടെ സ്ത്രീ ലൈംഗികതയെ സംബന്ധിച്ച് സിഗ്മെന്റ് ഫ്രോയിഡ് അടക്കമുള്ള മഹാരഥന്മാർ ലോകത്തോട് പറഞ്ഞത് തെറ്റാണെന്ന് കിൻസേ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ചു. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ രതിമൂർച്ച അനുഭവിക്കുന്നത് യോനി നാളത്തിനുള്ള ഉത്തേജനത്തിലൂടെ അല്ല, മറിച്ച് ക്ലിറ്റോറിസിൽ സംഭവിക്കുന്ന ഉത്തേജനത്തിലൂടെയാണ് എന്ന് കിൻസേ പറഞ്ഞു. ക്ലിറ്റോറിസിൽ സംഭവിക്കുന്ന ഉത്തേജനം ഫ്രോയിഡ് പറഞ്ഞതുപോലെ ഒരു വ്യാജ ഉത്തേജനമോ പ്രായമാകാത്ത സ്ത്രീകൾക്ക് ഉണ്ടാകുന്ന മതി ഭ്രമമോ അല്ല, മറിച്ച് സ്ത്രീയുടെ ലൈംഗിക ഉത്തേജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ക്ലിറ്റോറിസ് വഴി ഉണ്ടാകുന്ന ലൈംഗിക ഉത്തേജനം.

സൃഷ്ടിച്ച രതി വിപ്ലവത്തിന്റെ അലകളിൽ പെട്ട ആണ് വില്യം മാസ്റ്റേഴ്സ് കൂടുതൽ സൂക്ഷ്മമായ ലൈംഗിക ഗവേഷണങ്ങളിലേക്ക് തിരിയുന്നത്. 1954 – ൽ മാസ്റ്റേഴ്സ് തന്റെ ഗവേഷണം ലൈംഗിക ഏർപ്പെടുന്നതിൽ സാരമായ പ്രയാസങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ പഠനങ്ങളിലൂടെ ആരംഭിച്ചു. 1956 ആയപ്പോഴേക്കും തന്റെ പഠനത്തിൽ തനിക്കൊപ്പം നിന്ന് പഠനവിധേയമാക്കുന്ന മനുഷ്യരുമായി കൂടുതൽ വിശ്വാസതയോടെ ആഴത്തിൽ അടുത്തിടപഴകി ഏറ്റവും സൂക്ഷ്മമായ വിവരങ്ങൾ വരെ ശേഖരിക്കാൻ പാകത്തിന് ഒരു സ്ത്രീയെ കൂടെ കൂട്ടണം എന്ന് തോന്നൽ അദ്ദേഹത്തിന് ഉണ്ടായി. വെർജീനിയ ജോൺസൺ മാസ്റ്റേഴ്സിന്റെ പഠനത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. ജോർജ് ജോൺസൺ എന്ന തന്റെ ഭർത്താവിന്റെ ഓർക്കസ്ട്രയിൽ പാട്ടുകാരി ആകുന്നതിനും മുമ്പ് കുറേക്കാലം സൈക്കോളജി പഠിച്ചിരുന്നു എന്നൊരു പരിചയ മാത്രമേ അക്കാലത്ത് വെർജിനിയക്ക് ഇത്തരം പഠന പരിപാടികളുമായി ഉണ്ടായിരുന്നുള്ളൂ. പഠനത്തിന്റെ ഭാഗമാകുന്ന സമയമായപ്പോഴേക്കും വിവാഹബന്ധം പേർപ്പെടുത്തി തന്റെ രണ്ടു മക്കളോടൊപ്പം ജീവിച്ചു പോരുകയായിരുന്നു വെർജീനിയ ജോൺസൺ.

മാസ്റ്റേർസും വെർജീനിയയും ചേർന്ന് ദീർഘകാലം അനേകം സ്ത്രീപുരുഷന്മാരുടെ ലൈംഗിക വേഴ്ചാ രീതികൾ വളരെ സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കി. 18 നും 89 നും ഇടയിൽ പ്രായമുള്ള 382 സ്ത്രീകളെയും 312 പുരുഷന്മാരെയും ഈ പഠനത്തിന്റെ ഭാഗമായി അവർ സൂക്ഷ്മ നിരീക്ഷണം നടത്തി ഇതിൽ 276 ദമ്പതികൾ ഉണ്ടായിരുന്നു. എല്ലാവരുടെയും ലൈംഗിക സൂക്ഷ്മതലങ്ങൾ വരെ കളർ വീഡിയോ ഫിലിമിൽ റെക്കോർഡ് ചെയ്തു ഒപ്പം ലൈംഗിക സമയത്ത് ആ മനുഷ്യരുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാൻ ഇലക്ട്രോ കാർഡിയോ ഗ്രാഫും (ECG) തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ സൂക്ഷ്മമായി പിന്തുടരാൻ ഇലക്ട്രോ എൻ സഫാലോ ഗ്രാഫും (EEG) രേഖപ്പെടുത്തിക്കോണ്ടിരുന്നു. വളരെ ചെറിയ ക്യാമറകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്ലാസ്റ്റിക് കൊണ്ടുള്ള പുരുഷലിംഗ രൂപത്തിൽ ആക്കി സ്ത്രീകളുടെ യോനിയിൽ കടത്തി യോനിക്കുള്ളിൽ ലൈംഗിക ഉത്തേജന സമയത്ത് എന്തെല്ലാം മാറ്റമാണ് സംഭവിക്കുന്നത് എന്ന് സൂക്ഷ്മമായ അന്വേഷണങ്ങൾക്ക് വിധേയമാക്കി. രതിമൂർച്ചയുടെ സാഹചര്യങ്ങളിൽ യോനിക്കകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ഇത് കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകാൻ സഹായകമായി. ലൈംഗിക വേഴ്ചയ്ക്കപ്പുറം വ്യത്യസ്ത രീതിയിലുള്ള ലൈംഗിക ഉത്തേജന രീതികൾ മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ വിശദമായ പഠനങ്ങൾ കൂടി അവർ നടത്തി. ദീർഘകാലത്തെ പഠനങ്ങൾക്ക് ശേഷം 1966 ൽ മാസ്റ്റേഴ്സും ജോൺസനും ചേർന്ന് തങ്ങളുടെ പഠനഫലങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറക്കി. ‘Human Sexual Response’ മനുഷ്യ ലൈംഗികതയുടെ ശരീരശാസ്ത്ര വിവരങ്ങൾ ഉൾക്കൊണ്ട് ഏറ്റവും ആധികാരികവും സമഗ്രവുമായ ആദ്യ പഠനമായിരുന്നു.

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത്  ഇങ്ങനെ | Boolokamസ്ത്രീയുടെ ലൈംഗിക ഉത്തേജനത്തിന്റെ കേന്ദ്രം ക്ലിറ്റോറിസ് ആണെന്ന് കിൻസേയുടെ അഭിപ്രായത്തെ പൂർണ്ണമായ ശരീരശാസ്ത്രപരമായ തെളിവുകൾ കൊണ്ട് വിശദീകരിക്കാനും ആ പുസ്തകത്തിലൂടെ മാസ്റ്റേഴ്സിനും ജോൺസനും സാധിച്ചു. ക്ലിറ്റോറിസ് എന്നത് സ്ത്രീയുടെ ശരീരത്തിൽ ഏറ്റവും അധികം ന്യൂറോണുകൾ കേന്ദ്രീകരിച്ചിരിക്കുന്ന അവയവമാണ്. ആണുങ്ങളുടെ ലിംഗാഗ്രത്തിന് തുല്യമാണ് അവയുടെ നൂറൽ സാന്ദ്രത. ആ തീവ്ര സാന്ദ്രതയാണ് ചെറിയ സ്പർശങ്ങൾ തന്നെ വളരെ സൂക്ഷ്മമായ ഉത്തേജനങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നത്. പുറമേ കാണുന്ന വളരെ ചെറിയ തണർപ്പ് പോലെയുള്ള ഘടനയ്ക്കപ്പുറം ക്ലിറ്റോറിസിന് വളരെ സങ്കീർണമായ ഘടന അകത്തേക്ക് വളർന്നു കിടക്കുന്നുണ്ട്. യോനീ നാളത്തിന്റെ ഇരുപുറവുമായി വകഞ്ഞു നിൽക്കുന്ന രണ്ട് കാലുകൾ പോലുള്ള ഘടന സ്ത്രീയുടെ ലൈംഗിക അവയവങ്ങളുടെ സങ്കീർണതയെ വ്യക്തമാക്കുന്നതാണ്. Human Sexual Response ക്ലിറ്റോറൽ അനാട്ടമിയുടെ അന്വേഷണങ്ങൾക്കുള്ള ഒരു പ്രാഥമിക പടിയായിരുന്നു. ഇന്നും ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

എന്താണ് സംയോജിത സ്വയംഭോഗം ? | Boolokamസ്ത്രൈണ ലൈംഗികതയെ സംബന്ധിച്ച് രൂപപ്പെട്ട ഇത്തരം അറിവുകൾ ഒരു സെക്കൻഡ് വേവ് ഫെമിനിസം ആയി രൂപപ്പെടുന്ന തരത്തിൽ സാംസ്കാരിക സ്വാധീനം ചെലുത്തുന്നതായിരുന്നു. എന്തായാലും മനുഷ്യ ലൈംഗികതയെ സംബന്ധിച്ച കാഴ്ചപ്പാടുകളിൽ വിപ്ലകരമായ പരിഷ്കാരങ്ങൾക്ക് കാരണമാകുന്നതായിരുന്നു Human Sexual Response ലൂടെ മാസ്റ്റേഴ്സും ജോൺസനും ചേർന്ന് മാനവരാശിക്ക് മുന്നിൽ അവതരിപ്പിച്ച അറിവുകൾ. സ്വയംഭോഗം ചെയ്താൽ അന്ധരായിത്തീരും എന്ന ‘ശാസ്ത്രീയ’ വിവരത്തിന്റെ അടിത്തറയിൽ വളർന്ന ജനസമൂഹത്തിന്റെ ഉപബോധത്തിലേക്ക് ലൈംഗിക ഉത്തേജനത്തിന്റെ പാപപങ്കില ചിന്തകൾ പൂർണമായും മുക്തമായ അറിവുകളുടെ കുത്തൊഴുക്ക് രൂപപ്പെടാനുള്ള വഴിയൊരുക്കുന്നത് ആയിരുന്നു അവർ നടത്തിയ ശ്രമങ്ങൾ. ഇതിനും അപ്പുറം മനുഷ്യ ലൈംഗികതയെ സംബന്ധിച്ച സത്യസന്ധമായ അനേകം അറിവുകളെ സൂക്ഷ്മമായി നിർമ്മിച്ചെടുക്കുന്നതിനും മാസ്റ്റേഴ്സും ജോൺസിനും ചേർന്ന് നടത്തിയ ശ്രമങ്ങൾ വഴിയൊരുക്കി. Human Sexual Response ന്റെ പ്രസാദനത്തിനു ശേഷവും അവരുടെ ഗവേഷണങ്ങൾ ലൈംഗികതയുടെ മറ്റനേകം വഴികളെ തിരഞ്ഞ് മുന്നേറിക്കൊണ്ടിരുന്നു.

1970 – ൽ മാസ്റ്റേഴ്സും ജോൺസിനും ചേർന്ന് ഒരു പോപ്പുലർ മാസികയിൽ എഴുതിയ ലേഖനത്തിൽ ലൈംഗികതയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു:
‘രതിക്രിയ എന്നത് ആണ് പെണ്ണിനുമേൽ ചെയ്യുന്ന എന്തോ കാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, മറിച്ച് ലൈംഗിക പങ്കാളികൾ തമ്മിലുള്ള രതി സമ്പർക്കങ്ങളാണ് യഥാർത്ഥത്തിൽ നടക്കുന്നത്. ഏത് തരത്തിലുള്ള ലൈംഗിക പ്രകാശനമാണ് വ്യക്തികൾ നടത്തുന്നത് എങ്കിലും അതെല്ലാം അവരുടെ വ്യക്തിത്വത്തിന്റെ തന്നെ പ്രകാശനമാണ് എന്ന് നമുക്ക് കാണാൻ കഴിയും. സ്ത്രീക്ക് രതിമൂർച്ച അനുഭവിക്കാനുള്ള തുല്യ അവകാശം ഉണ്ട് എന്നല്ല പറയേണ്ടത്, മറിച്ച് ലൈംഗികവേഴ്ചയിലൂടെ രതിമൂർച്ച അനുഭവിക്കാനുള്ള തുല്യ കടമ സ്ത്രീക്കുണ്ട് എന്നാണ് പറയേണ്ടത്’.

You May Also Like

സ്നേഹം യഥാർത്ഥമാകണമെങ്കിൽ എല്ലാ അർത്ഥത്തിലും അതിർവരമ്പുകൾ ഇല്ലാത്തതാകണം

യഥാർത്ഥസ്നേഹം എന്നും നിലനിൽക്കും. പക്ഷേ അത് യഥാർത്ഥമെന്ന് തോന്നണമെങ്കിൽ പങ്കാളികൾ തമ്മിലുള്ള പരസ്പര സ്നേഹം എല്ലാ…

“ഭർത്താക്കന്മാർ ഫോർപ്ലേ ചെയ്യുന്നില്ല”

shanmubeena ഈയിടെ കൺസൽട്ടിങ്ങിനു വന്ന കപ്പിൾസിൽ 4-5 ഭാര്യമാർ പറഞ്ഞ ഒരു പരാതിയാണ് ഭർത്താക്കന്മാർ ഫോർപ്ലേ…

ഇറോട്ടിക് സെക്സിലൂടെ രതിമൂ‍ർച്ഛയിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം

ശാരീരികവും മാനസികവുമായ ആനന്ദത്തെയാണ് രതി ലക്ഷ്യമിടുന്നത്. ലൈംഗികതയ്ക്കു വേണ്ടി ഏറ്റവും കൊതിക്കുകയും അതിലെ വൈവിദ്ധ്യത്തിനു വേണ്ടി…

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…