വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന മനോരോഗി ജീർണ്ണലിസ്റ്റുകളുടെ മാധ്യമലോകം

106
Milash CN
പൗരത്വനിയമം കേരളത്തിലും നടപ്പിലാക്കിത്തുടങ്ങി എന്ന മാതൃഭൂമി ബ്രേക്കിങ്ങിനെപ്പറ്റി കേട്ടാണ് അവരുടെ എഫ്ബി പേജിൽ പോയി വാർത്ത കണ്ടത്.
വാർത്തയിൽ കാണിച്ചിട്ടുള്ള അപേക്ഷ നോക്കി. ‘Application for registration as a citizen of India under section 5 (1) (f) of the Citizenship Act , 2005 made by a person who or either of the parents was a Citizen of India’ എന്നാണ് എഴുതിയിട്ടുള്ളത്. വാർത്തയിൽ പറയുന്നത് പാകിസ്ഥാൻ പൗരന്മാരുടെ മകനായ വ്യക്തിക്ക് ഇന്ത്യൻ പൗരത്വം നേടാനുള്ള അപേക്ഷയാണ് സമർപ്പിച്ചതെന്നാണ്. അപേക്ഷകന്റെ പേര് മറച്ചു വെച്ചാണ് വാർത്ത നൽകിയത്. എന്നാൽ, അപേക്ഷകന്റെ മാതാവിന്റേതാകണം, അപേക്ഷയിൽ പതിച്ചിട്ടുള്ള ഫോട്ടോയിൽ നിന്ന് മതം ഏതെന്നും വ്യക്തമാകുന്നുണ്ട്.
അതായത്, മുസ്ലിമായ ഒരു പാകിസ്ഥാൻ പൗരന്റെ ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷ വെച്ചാണ് കേരളത്തിലും സിഎഎ നടപടികൾ ആരംഭിച്ചെന്ന ഭീതി പരത്തുന്നത്. ഇതും സിഎഎയുമായി എന്ത് ബന്ധം. എന്താണ് സിഎഎ എന്നെങ്കിലും അറിഞ്ഞിട്ട് വേണ്ടെ ഇത്തരം റിപ്പോർട്ട് തയ്യാറാക്കാൻ. പിണറായി വിജയന്റെ വാക്ക് വെറും രാഷ്ട്രീയ സ്റ്റണ്ടാണെന്ന് വരുത്താനാണ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ കണ്ണൂരെ ആ മനോരോഗി റിപ്പോർട്ടർ സഞ്ചരിച്ചതെന്നോർക്കണം.
കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി ഒരു പ്രഖ്യാപനം നടത്തിയിട്ട് മിണ്ടാതെയിരിക്കുകയല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 131 നൽകുന്ന അവകാശം വിനിയോഗിച്ച് പൗരത്വനിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. അതായത്, പാർലമെന്റ് പാസാക്കിയ നിയമത്തെ തടയാനുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭരണഘടനാവിരുദ്ധമാണോ അല്ലേയെന്ന് കോടതി പരിശോധിച്ചു കൊണ്ടിരിക്കുന്ന പൗരത്വനിയമത്തിന്റെ തുടർനടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ച് അപേക്ഷകളിലെ ഫോമുകളിലോ എന്തെങ്കിലും രേഖപ്പെടുത്തിയെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. കേരള സർക്കാർ മാത്രമല്ല, റിട്ട് ഹർജി വഴി പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത ഓരോരുത്തരും അത് കോടതിയിൽ ചോദിക്കും. മറുപടി പറയേണ്ടത് കേന്ദ്രസർക്കാരാണ്. ചോദിക്കേണ്ടത് അവിടെയാണ്.
സിഎഎ, എൻപിആർ, എൻ ആർ സി തുടങ്ങിയ പേരുകൾ നാട്ടിലെ ഒരു വിഭാഗത്തിലുണ്ടാക്കുന്ന ഭയവും ആശങ്കയും വാക്കുകൾക്കതീതമാണ്. അത് സൃഷ്ടിച്ചത് ഈ പേരുകളെയൊക്കെ കൂട്ടിക്കെട്ടി പ്രസ്താവനകൾ നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെയാണ്. ആ ആശങ്കൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തപൂർണ്ണമായ നടപടികളാണ് കേരളം സ്വീകരിച്ചത്. എൻ ആർ സി തയ്യാറാക്കുന്നതിനുള്ള പ്രാരംഭനടപടിയാണ് എൻപിആർ എന്ന ആശങ്ക ഉയർന്നപ്പോൾ തന്നെ കേരളത്തിൽ എൻപിആർ വിവരശേഖരണം സെൻസസ് പ്രക്രിയക്കൊപ്പം നടത്തില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. സർക്കാർ ഉത്തരവ് വ്യക്തമായി ഇറക്കുകയും അത് പാലിക്കാതെ നിരുത്തവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി കൈക്കൊള്ളണമെന്ന് ജില്ലാതല സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകി.
സാധാരണഗതിയിൽ അതിൽ തീരേണ്ടതാണ് ഇത് സംബന്ധിച്ച പുകിലുകൾ. സെൻസസ് എന്യൂമറേഷന് അധ്യാപകരെ വിട്ട് നൽകാൻ നൽകിയ കത്തുകളിൽ എൻപിആർ എന്നു കൂടി പരാമർശിച്ചു പോയത് പൊക്കിപ്പിടിച്ചായി അടുത്ത ബഹളം. ഇപ്പോഴിതാ, സിഎഎയുമായി ഒരു ബന്ധവുമില്ലാത്ത അപേക്ഷയുമായി ബന്ധിപ്പിച്ച് കേരളത്തിലും സിഎഎ നടപ്പിലായേ എന്നുള്ള ബ്രേക്കിങ്ങ്. ഉത്തരവാദിത്തമില്ലാതെ ഇത്തരം ബോധക്കേടുകൾ വിളിച്ചു പറയുന്നവരെ നിയമപരമായി നേരിടാൻ കൂടി സർക്കാർ തയ്യാറാകണം. ഒരു വിഭാഗം ജനതയെ ഭീതിയിൽ നിർത്താനുള്ള ഗൂഡമായ അജണ്ട ഈ വാർത്താ സൃഷ്ടിപ്പുകൾക്ക് പിന്നിലുണ്ട്. ലക്ഷ്യം വ്യത്യസ്തമാണെങ്കിലും അജണ്ട ഒന്ന് തന്നെയാണ്. ഗവർണറെ നിലക്ക് നിർത്താമെങ്കിൽ നാലാം തൂണുകളെ നിലക്ക് നിർത്താനാണോ പാട്. അതിനുള്ള മനസുണ്ടാകണമെന്ന് മാത്രം.
Edit : ഈ പോസ്റ്റ് ചെയ്യുമ്പോൾ കരുതിയത് കേന്ദ്രസർക്കാർ പുതിയ പൗരത്വഭേദഗതി പ്രകാരം പൗരത്വ അപേക്ഷയിൽ മാറ്റം വരുത്തി എന്ന് തന്നെയാണ്. യഹിയയുടെ പോസ്റ്റ് വന്നപ്പോഴാണ് സികെ വിജയൻ ചെയ്ത വാർത്ത പൂർണ്ണമായും ഫേയ്കാണെന്ന് ബോധ്യം വന്നത്. വാർത്തയിൽ പറയും പ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാൻ മൈനോറിറ്റീസിൽ പെട്ടതാണോ എന്ന ചോദ്യം ഉൾപ്പെടുത്തിയത് ഇപ്പോഴല്ല. 2018ലാണ്. പൗരത്വത്തിനായി ഇവർ അപേക്ഷിച്ചാൽ രജിസ്ട്രേഷൻ തുകയിൽ ഇളവ് നൽകാനാണ് ഈ ഭാഗം ഉൾപ്പെടുത്തിയത്. ഇതിനാവശ്യമായ ചട്ടങ്ങളിലെ ഭേദഗതി പാർലമെന്റിൽ വരാതിരുന്നതിനാൽ ആരും അറിഞ്ഞില്ലെന്ന് മാത്രം. അടിമുടി വ്യാജവാർത്ത നൽകിയ മാതൃഭൂമി ഖേദം പ്രകടിപ്പിച്ച് വാർത്ത പിൻവലിക്കുമോ എന്നതാണ് ഇനി കാണേണ്ട കാര്യം. ഈ സി.കെ. വിജയനെക്കുറിച്ചൊരു പാഠം ജേർണലിസം കോഴ്സുകളിൽ ഉൾപ്പെടുത്തണം. ഒരു ജേർണലിസ്റ്റ് എങ്ങനെ ആകരുത് എന്ന് പഠിക്കാൻ.
യഹിയയുടെ പോസ്റ്റ്

ഒരു നുണവാര്‍ത്ത എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമാണ് ഇന്നത്തെ മാതൃഭൂമി വാര്‍ത്ത. രാവിലെ പത്ത് മണി മുതല്‍ മാതൃഭൂമി നല്‍കിയ വാര്‍ത്ത നോക്കൂ, “കേരളം സിഎഎ നടപ്പാക്കി തുടങ്ങി , കണ്ണൂരില്‍ ഇതിനുള്ള അപേക്ഷ നല്‍കി. ” ഇതായിരുന്നു വാര്‍ത്ത. വാര്‍ത്ത നല്‍കിയ ആള്‍ ( പാര്‍ട്ടി ഓഫീസില്‍ പോസ്റ്റര്‍ ഒട്ടിച്ച് സ്വയം വാര്‍ത്ത നല്‍കിയ അതേ ആൾ തന്നെ ) ഇത്രയും കൂടി പറഞ്ഞു വച്ചു, “ഇതൊന്നും നടപ്പാക്കില്ല എന്ന പ്രഖ്യാപനം വെറും വാക്കാണ്, നടപ്പാക്കാന്‍ തുടങ്ങി കഴിഞ്ഞു എന്ന് .”
ഇതിന്റെ ആദ്യഭാഗത്തിലേക്ക് വരാം.

പാക്കിസ്ഥാന്‍ മലയാളികളായ മൂന്നു പേര്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നു. അതിന്റെ പ്രിന്റ് എടുത്ത് കലക്ട്രേറ്റില്‍ നല്‍കുന്നു. കലക്ട്രേറ്റിലെ അപേക്ഷകള്‍ സ്വീകരിക്കുന്ന വിഭാഗം അപേക്ഷ വാങ്ങി വച്ചു അക്നോളജ്മെന്റ് നല്‍കി. ഇതാണ് കേരള സര്‍ക്കാര്‍ സിഎഎ നടപ്പാക്കാന്‍ തുടങ്ങി എന്ന് വാര്‍ത്തയില്‍ പറയുന്ന ഭാഗം.

ആ അപേക്ഷയിന്മേല്‍ ഒരു നടപടിയും കലക്ടര്‍ ആരംഭിച്ചിട്ടില്ല എന്നതാണ് സത്യം.സിഎഎ ഭേഗദതിയുടെ ചട്ടങ്ങള്‍ തയ്യാറാക്കാത്തെടുത്തോളം കാലം പൗരത്വത്തിനുള്ള അപേക്ഷ നിരസിക്കാനോ വേണ്ടെന്നു വെക്കാനോ കലക്ടറേറ്റിലെ അപേക്ഷ സ്വീകരിക്കുന്ന ആ ഉദ്യോഗസ്ഥന് കഴിയില്ലല്ലോ.. അപ്പോള്‍ ഒന്നാമത്തെ വാദം തന്നെ തെറ്റ്.

ഇനി രണ്ടാം ഭാഗം നോക്കൂ ,
“സിഎഎ ഭേദഗതി പ്രകാരമുള്ള ഫോം നിലവില്‍ വന്നു, അത് കേരളത്തിലും വന്നു എന്നതാണ് സത്യം മാതൃഭൂമി ലേഖകനും അഭിഭാഷകനും പറയുകയാണ്.”
വിഢിത്തമാണ് ഇത് എന്നു കരുതാന്‍ വയ്യ. ബോധപൂര്‍വ്വമായി കേരള സര്‍ക്കാരിനെതിരെ ഒരു കള്ളവാര്‍ത്ത നല്‍കുകയാണ് ചെയ്തത്. ഫോം ഉള്ളത് കേന്ദ്രആഭ്യന്തരവകുപ്പിന്റെ വെബ് സൈറ്റിലാണ്. കേരളമല്ല ഫോം രൂപപ്പെടുത്തുന്നത്. ഇനി ഫോമിന്റെ പിന്നിലെ സത്യം നോക്കൂ. 2018 ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ആ വിജ്ഞാപനം ഇങ്ങനെ പറയുന്നു,
in form (vi), in part 1 , for serial number 7A, and the entry relating thereto , the following shall be substituted namely
“7A . Do you belongs to one of the minority communities from Afganisthan, Bangladesh,and Pakisthan, namely , Hindus, Sikhs, Budhists, Jains, Parsis and Christains ..? Yes/ No
If yes , please specify ———– ,”

അതായത് 2018 ഡിസംബര്‍ മൂന്ന് മുതല്‍ പൗരത്വ അപേക്ഷയ്ക്കുള്ള ഫോറത്തില്‍ ഇത് ഉള്‍പ്പെട്ടിരുന്നു. പുതിയ ഒരു കാര്യമേ അല്ല. അക്കാര്യം മറച്ചു വെച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കാനുള്ള വ്യഗ്രത നമുക്ക് ഈ കള്ള റിപ്പോര്‍ട്ടില്‍ കാണാം. ഫോം 6 ല്‍ മാത്രമല്ല, ഫോം 2 to 8 വരെ ഈ എല്ലാ ഫോമിലും ഈ ചോദ്യം ഉള്‍പ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്.

Click to access E-gazette_2018_II.pdf


കുറച്ചു കൂടി പിന്നോട്ടു പോയാല്‍ ഒരു കാര്യം കൂടി കാണാം, 2016 ഡിസംബര്‍ 23 ന് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിലെ ചട്ടഭേദഗതിയില്‍ ഒരു വിജ്ഞാപനം ഇറക്കുന്നുണ്ട്.

Click to access E-gazette_2016.pdf


അതിലും കൃത്യമായി ഈ രാജ്യങ്ങളിലെ മൈനോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. രജിസ്ട്രേഷന്‍ നടപടികളില്‍ ഉള്‍പ്പെടെ ആ വിഭാഗത്തിന് minority communities from Afganisthan, Bangladesh,and Pakisthan, namely , Hindus, Sikhs, Budhists, Jains, Parsis and Christains ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റിനുമുള്ള തുക നൂറ് രൂപയാക്കി നിജപ്പെടുത്തി. അല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ വരെ ഈ വിജ്ഞാപന പ്രകാരം ഈ‍ടാക്കാന്‍ കഴിയും. ഇതൊന്നും നിയമഭേദഗതിയായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തില്ല എന്നത് വേറൊരു സത്യം. അതായത് അധികാരത്തില്‍ എത്തിയതു മുതല്‍ മോദി സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഈ വിഭാഗത്തെ ഉള്‍പ്പെടുത്തിയുള്ള മാറ്റത്തിനു ശ്രമിക്കുന്നുണ്ട് എന്ന് ചുരുക്കം .( സത്യത്തില്‍ ആ വാര്‍ത്തയിലെ വാര്‍ത്താ മൂല്യം ഇതിനേ ഉള്ളൂ എന്നു കാണാം)

മാപ്പിന്റെ ഹാംഗോവറിലാകും മാതൃഭൂമി ഇത്തരം കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്നത്. കേരളത്തിലെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കലാപം ഉണ്ടാക്കാന്‍ വലിയ ആഗ്രഹം ഉണ്ട് മാതൃഭൂമിയുടെ ഈ ലേഖകനും മാതൃഭൂമിയിലെ എഡിറ്റോറിയല്‍ വിഭാഗത്തിനും എന്ന് ചുരുക്കം. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ആ വാര്‍ത്ത പിന്‍വലിക്കുക എങ്കിലും ചെയ്യണം ആ തഴമ്പിന്റെ മഹത്വം എങ്കിലും ഓര്‍ത്ത്.


#FakeNews #Mathrubhumi #CAA #BoycottMathrubhumi