സ്ത്രീകളെ വേണ്ടാത്ത ഈ നിർഗുണയെ നമ്മുടെ പണം കൊടുത്തു ഇനിയും ചുമക്കണോ ?

0
257

“ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?”
“ഉണ്ട്”
“അമ്മായിയമ്മ?”
“ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..”
“എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല”
“ഞാൻ.. ആരെയും അറിയിച്ചില്ലായിരുന്നു. ”
“ആ.. എന്നാ അനുഭവിച്ചോ”

പരാതി അറിയിക്കാൻ വിളിച്ച ഒരു സ്ത്രീയുമായി കേരള വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ ഒരു സംഭാഷണമാണിത്! ഒരു സ്ത്രീയുടെ പരാതി കേൾക്കാൻ പോലും ക്ഷമയില്ലാത്ത, സഹാനുഭൂതി പ്രകടിപ്പിക്കാത്ത ഇവർക്ക് ആ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യതയുണ്ടോ?

Victims need to approach appropriate forums: Kerala Women's Commission |  Thiruvananthapuram News - Times of Indiaവനിതാ കമ്മീഷൻ അദ്ധ്യക്ഷയെ അടിയന്തിരമായി മാറ്റുക. സ്ത്രീകളെ മനസ്സിലാക്കാനും പ്രശ്നങ്ങളിൽ ഇടപെടാനും കഴിയുന്ന ബോധവും യുക്തിയും മനസ്സലിവുള്ള ആരെയെങ്കിലും നിയമിക്കുക. ഈ ഗവൺമെന്റിന് ഇന്നാട്ടിലെ സ്ത്രീകളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ഒരു കാര്യം വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ എത്രയും പെട്ടെന്ന് ആ സ്ഥാനത്തു നിന്ന് ഒഴിവാക്കുക എന്നതാണ്.

അവർക്കു തീരെ ഇഷ്ടമല്ലാത്ത ഉത്തരവാദിത്വം ആണെന്ന് ഒരു സാധു സ്ത്രീയോട് സംസാരിക്കുമ്പോൾ കാണിക്കുന്ന അക്ഷമയിൽ നിന്ന് മനസിലായി. ദയവായി ആ മുൾക്കിരീടം അവരിൽ നിന്നും മാറ്റി അവരെ സ്വതന്ത്രയാക്കൂ. മിനിമം സഹാനുഭൂതിയും, കാരുണ്യവും, വിവേകവും ക്ഷമയും ഉള്ള ആരെയെങ്കിലും ആ സ്ഥാനത്തു ഇരുത്തൂ. അപേക്ഷയാണ്

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക്‌ പോലീസിനെയും ” നല്ല” വക്കീൽ വഴി കോടതികളെയും സമീപിക്കാൻ ആണെങ്കിൽ ഇവരെ പൊതുഖജനാവിൽ നിന്ന് ഇത്രയധികം പണവും ചിലവാക്കി ഇരുത്തുന്നത്‌ എന്തിനു?
ജോസഫൈൻ കടക്ക്‌ പുറത്ത്.

ഭർത്താവും അമ്മായിഅമ്മയും പീഡിപ്പിക്കുന്നു എന്ന്‌ പറയാൻ വേണ്ടി വിളിക്കുന്ന ഒരു സ്‌ത്രീയോട്‌, “ആരോടെങ്കിലും പരാതിപ്പെട്ടോ? ഇല്ലെങ്കിൽ ‘അനുഭവിച്ചോ’…” എന്ന്‌ പറയാനൊരു വനിത കമ്മീഷൻ അദ്ധ്യക്ഷ എന്തിനാണ്‌ ഇവിടെ?
ആ കോൾ തുടങ്ങുമ്പോൾ മുതൽ എം.സി.ജോസഫൈന്‌ ചൊറിച്ചിലാണ്‌. ‘പറ, കേൾക്കുന്നില്ല’ എന്നൊക്കെ പറയുന്നത്‌ കേട്ടാൽ അറപ്പും ഈർഷ്യയുമല്ലാതെ മറ്റൊന്നും തോന്നുന്നില്ല. ഇത്രക്ക്‌ സ്‌ത്രീവിരുദ്ധയായ ഒരുവളെ ആ കസേരയിൽ നിന്ന്‌ തൂക്കിയെടുത്ത്‌ ദൂരെക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്ണിനെ മനസ്സിലാക്കാൻ പോയിട്ട്‌ മനുഷ്യത്വം പോലും ആ മുഖത്തെ ഒരു രോമകൂപത്തിൽ പോലും കാണാനില്ല.
ഒരാവശ്യത്തിന്‌ പോലീസ് സ്‌റ്റേഷനെ സമീപിച്ചാൽ ”അഡ്ജസ്‌റ്റ്‌ ചെയ്യ്‌ മോളേ, ശര്യാവും കുട്ടീ.. കുട്ടികളുടെ അച്‌ഛനല്ലേ”ന്ന്‌ പറയും. വനിത കമ്മീഷനോട്‌ പറയാന്ന്‌ വെച്ചാൽ “എന്നാൽ പിന്നെ അനുഭവിച്ചോട്ടോ” എന്ന്‌ പറയും, പരാതിപ്പെടുന്നതിനെ പോലും നിരുത്സാഹപ്പെടുത്തലും, രേഖ മുക്കലും, ആൺ സ്വാധീനങ്ങളും ആൺലോകവും…
പെണ്ണിന്‌ നീതി കിട്ടിയത്‌ തന്നെ !!

‘വനിതാകമ്മീഷൻ അദ്ധ്യക്ഷയോട്‌ വിശദീകരണം തേടുക’ എന്ന അവർ പാടേ തകർന്ന്‌ പോയേക്കാവുന്ന വൻശിക്ഷ വിധിക്കാതെ, ക്യാമറ മുന്നിലുണ്ടായിട്ട്‌ പോലും ഇജ്ജാതി പെർഫോമൻസ്‌ കാഴ്‌ച വെച്ച എം.സി.ജോസഫൈനെ തൽസ്‌ഥാനത്ത്‌ നിന്ന്‌ നീക്കിയെങ്കിലും സ്‌ത്രീപക്ഷത്തോടൊപ്പം നിന്ന്‌ സർക്കാർ മാതൃക കാണിക്കണമെന്ന്‌ അപേക്ഷിക്കുന്നു. വനിതകളുടെ തലൈവി പോലും. എന്താണോ, എന്തിനാണോ !!

അഡ്വ ഹരീഷ് വാസുദേവന്റെ പ്രതികരണം

ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ല. CPM കാരേ, നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്. ഭരണഘടന പറയുന്ന പണി എടുക്കാൻ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളിൽ വെയ്ക്കാൻ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താൻ പറ്റുന്നില്ലെങ്കിൽ ഇനി മേലാൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ മൈക്കിന് മുന്നിൽ പൊതുജനങ്ങളുടെ ചെലവിൽ സമയം ചെലവാക്കരുത്. മേഴ്‌സിക്കുട്ടിയമ്മയെ പോലെ, CS സുജാതയെപ്പോലെ, സുജ സൂസൻ ജോർജിനെപ്പോലെ, എത്ര കഴിവുള്ളവർ ഉണ്ട് ആ പാർട്ടിയിൽ. വനിതാ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ എന്താണ് ഇനിയും താമസം?