എന്താണ് ഫിലിം ഫ്രാഞ്ചൈസി ?
ജനപ്രിയ സിനിമകളുടെ വൻവിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന എന്ന കച്ചവടരീതിയാണ് ഫിലിം ഫ്രാഞ്ചൈസി. ഹോളിവുഡ് സിനിമ ആണ് ഈ രീതിയുടെ ഉത്ഭവകേന്ദ്രം .60 കളിൽ അന്നു വരെ ആരും അറിയാതിരുന്ന ബ്രാൻഡ് ആയിരുന്ന സ്മിർനോഫ് വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ സിഗ്നേച്ചർ ഡ്രിങ്ക് ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്.ഫിലിം ഫ്രാഞ്ചൈസി ഇന്ന് മില്യൺ കണക്കിനു ഡോളർ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. കാറുകൾ, വാച്ചുകൾ, മദ്യം, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ,വസ്ത്രങ്ങൾ എന്നിവയെല്ലാം ഇന്ന് ഈ രീതിയിൽ വിൽക്കപ്പെ ടുന്നുണ്ട്. വലിയ തോതിൽ പണം മുടക്കി സിനിമ നിർമ്മിക്കുന്ന കമ്പനികൾക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകുന്നതിലൂടെ നേടാൻ കഴിയുന്നു. കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടിയാണ് ഫിലിം ഫ്രാഞ്ചൈസി.