ദേവന്മാർക്ക് ബലാത്‌സംഗം ആകാം

104

Thomas Mathai Kayyanickal

ഗ്രീക്ക് പുരാണങ്ങളിലെ മെഡൂസയുടെ കഥ കേൾക്കൂ. അഥീനയുടെ ക്ഷേത്രത്തിലെ ഒരു സാധു സ്ത്രീ ആയിരുന്നത്രെ മെഡൂസ. അവിടെ വച്ച് പോസിഡോൺ എന്ന കടലിന്റെ ദേവൻ അവരെ വശീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട്, അവരെ റേപ്പ് ചെയ്യുന്നു. തന്റെ ക്ഷേത്രത്തിൽ വച്ച് റേപ്പ് ചെയ്യപ്പെട്ടു എന്ന കാരണത്താൽ, അഥീന ദേവി കുപിതയായി മെഡൂസയെ ശപിക്കുന്നു. ശാപമേറ്റ മെഡൂസ തല നിറയെ പാമ്പുകൾ ഉളള, ആര് നോക്കിയാലും നോക്കിയവൻ കല്ലായി പോവുന്ന റേഞ്ചിലുള്ള ഭീകര സത്വം ആയി മാറുന്നു.

The gorgon Medusa - Ancient World Magazineപിന്നീട്, പേഴ്‌സ്യൂസ് എന്ന സ്യൂസ് ദേവന്റെ മകൻ, ഒരു കണ്ണാടിയുള്ള പരിചയൊക്കെ ആയി വന്ന് മെഡൂസയെ തന്നെ കല്ലാക്കി, അവരുടെ തല വെട്ടി മാറ്റുന്നു. എന്നിട്ട് ആ തല അഥീന ദേവിക്ക് കാഴ്‌ച വെയ്ക്കുന്നു, അവർ അതവരുടെ പടച്ചട്ടയിൽ ഒരു മെഡൽ പോലെ ചാർത്തുന്നു. എന്തൊരു ഹീറോയിസം ല്ലേ, ദേവന്മാരെല്ലാം വൻ ഹാപ്പി! ഇതിന്റെ ഒരു സെല്ലിനി പെയിന്റിങ് ഉണ്ട്, പേഴ്‌സ്യൂസ് എന്ന ഗ്രീക്ക് സൂപ്പർ ഹീറോ, മെഡൂസയുടെ വെട്ടിമാറ്റിയ തല കയ്യിൽ പിടിച്ച് സ്റ്റൈലിൽ നിൽക്കുന്ന പടം.

PERSEUS , ZEUS WOULD BE PROUD - ROCK BAND , GORGON SLAYERS, READY TO TAKE  THEIR PLACE IN THE KINGDOM OF HADES — Steemitകഥയൊക്കെ കിടിലം. ഞാനിത് ചെറുപ്പത്തിൽ ഗ്രീക്ക് പുരാണ കഥകളിൽ വായിച്ചത് ഓർക്കുന്നു. പക്ഷേ, ചെറിയൊരു കുഴപ്പമുണ്ട്. നിങ്ങൾക്കും തോന്നിയോ എന്നറിയില്ലാ. റേപ്പ് ചെയ്തത് പോസിഡോൺ, പക്ഷേ ശപിക്കപ്പെട്ടതും സത്വമായതും റേപ്പ് ചെയ്യപ്പെട്ടവൾ. പണ്ടേ യൂണിവേഴ്‌സലി ഇങ്ങനാണ് എന്നാണോ, രാത്രി ഇറങ്ങി നടന്നോണ്ടല്ലേ, മൂടി പുതച്ച് നടക്കാത്തോണ്ടല്ലേ ആണുങ്ങൾ റേപ്പ് ചെയ്ത് പോവുന്നത് എന്നൊരു ലൈൻ. ആൺകുട്ടികളായാൽ ചിലപ്പോ റേപ്പ് ചെയ്തെന്നിരിക്കും, പെണ്ണുങ്ങൾ സൂക്ഷിക്കണം എന്ന് പറയുന്ന പോലെ. അതോ ദേവന്മാർ റേപ്പ് ചെയ്താൽ, അത് പെണ്ണിന്റെ കുറ്റമാണെന്നോ. റേപ്പ് ചെയ്തവനും, അതിന് കൂട്ട് നിന്നവനും സൂപ്പർ ഹീറോകളും, റേപ്പ് ചെയ്യപ്പെട്ടവൾ മോൺസ്റ്ററും അല്ലേ.

Film review – Clash of the Titans (2010) | The Kim Newman Web Siteഓ വന്ന് വന്ന് നിങ്ങൾ പുരാണങ്ങളിലും political correctness നോക്കി തുടങ്ങിയോ എന്ന് ചിലർക്ക് തോന്നിയേക്കാം. സോറി, ഇത് പുരാണങ്ങളെ കുറിച്ചേ അല്ലാ. ഇന്നും തുടരുന്ന ഒരു വ്യവസ്ഥിതിയെ കുറിച്ചാണ്, ചിന്താഗതിയെ കുറിച്ചാണ്. അതിനോടുള്ള പ്രതിഷേധമാണ് ഈ പെയിന്റിങ്. പേഴ്‌സ്യൂസിന്റെ തല കയ്യിൽ പിടിച്ച് നിൽക്കുന്ന മെഡൂസ. കാളിയെ പോലെ. Art by Luciano Garbati.