നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. ഷോ കഴിഞ്ഞ ശേഷം നടിയായും അവതാരകയായും മീനാക്ഷി സജീവമായി. ഉടന്‍ പണം 3.0 ഷോയിലൂടെയാണ് നിലവില്‍ മീനാക്ഷി എത്തുന്നത്‌. ഡെയിന്‍ ഡേവിസിനും സുഹൈദ് കുക്കുവിനും ഒപ്പമാണ് മീനാക്ഷി പരിപാടി അവതരിപ്പിക്കുന്നത്. അതേസമയം മാലിക്കാണ് മീനാക്ഷിയുടെ പുതിയ സിനിമ. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാന്‍ മാലിക്കിന്‌റെ മകളായ റംലത്തായാണ് നടി എത്തുന്നത്.

വളരെ കുറച്ച് സമയമേ ഉളളൂവെങ്കിലും മീനാക്ഷിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ഫഹദിനൊപ്പമുളള സീനിലെ ആ രഹസ്യം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി. ഓഡീഷനിലൂടെയാണ് മാലിക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മീനാക്ഷി പറയുന്നു. ഓഡീഷന് പോവുമ്പോള്‍ ഇന്നതാണ് സിനിമ, ഇന്നതാണ് ക്യാരക്ടറ് എന്നൊന്നും അറിയില്ലായിരുന്നു.

മഹേഷ് സാര്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് വരെ അദ്ദേഹം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. 12 മണിക്ക് തുടങ്ങിയ ഓഡീഷന്‍ വൈകീട്ട് അഞ്ച് മണിക്കാണ് കഴിഞ്ഞത്. കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ചെയ്തത് ഇഷ്ടമാകാത്തത് കൊണ്ടാണോ കൂടുതല്‍ ചെയ്യിപ്പിച്ചതെന്ന് തോന്നി. എന്നാല്‍ നന്നായിട്ട് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അത് കഴിഞ്ഞ് അസോസിയേറ്റായ ശാലിനിയാണ് പറഞ്ഞത് ഫഹദിന്‌റെ മകളായിട്ടാണ് റോളെന്ന്. അപ്പോ ഞാന്‍ എക്‌സൈറ്റഡായി. കുറച്ചുകൂടി നന്നാക്കി ചെയ്യാമെന്ന് അപ്പോ മനസില്‍ വന്നു. ഈ സിനിമ എന്തായാലും ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു എന്നും നടി പറഞ്ഞു. മറ്റു സിനിമകളുണ്ടെങ്കിലും ഈ സിനിമ വിടില്ലെന്ന് തീരുമാനിച്ചു. മാലിക്കിലെ ഫഹദിനൊപ്പമുളള ആ സീന്‍ ശരിക്കും എന്റെ ഒരു ശീലം കാണിക്കുന്നതാണ് എന്ന് മീനാക്ഷി പറയുന്നു.

ഉപ്പ കൈയ്യില്‍ എഴുതി വെക്കുന്ന ആളുകളുടെ പരാതികളൊക്കെ ഞാനാണ് ഡയറിയിലേക്ക് പകര്‍ത്തി എഴുതാറുളളത്. ഉപ്പ ഹജ്ജി്‌ന് പോകുന്നതിന് മുന്‍പ് പരാതി പറയാന്‍ വരുന്നവരുണ്ട്. അവിടെ അന്ന് എത്തിയവരെല്ലാം ഉപ്പയെ പ്രതീക്ഷിച്ച് വന്നതാണ്. അപ്പോ അദ്ദേഹത്തോട് അവര് കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതൊക്കെ ഉപ്പ കൈയ്യിലാണ് എഴുതിവെക്കുന്നത്. അദ്ദേഹത്തിന് അങ്ങനെയൊരു ശീലമുണ്ട്.

മാലിക് ഇറങ്ങിയ ശേഷം ഇതേകുറിച്ച് കുറെ പേര്‍ ചോദിച്ചിട്ടുണ്ട്. കൂടാതെ ട്രോളുകളും വന്നു എന്ന് മീനാക്ഷി പറഞ്ഞു. മാലിക്കിന്‌റെ പിന്‍ഗാമി റംലത്ത് ആയിരിക്കുമെന്ന എഴുത്തുകളുണ്ട് എന്ന് അവതാരക പറഞ്ഞപ്പോള്‍; സെക്കന്‍ഡ് പാര്‍ട്ട് ആരെലും എടുക്കുവാണെങ്കില്‍ നോക്കാം എന്നാണ് ചിരിയോടെ മീനാക്ഷിയുടെ മറുപടി. നിമിഷ സജയനൊപ്പമുളള അനുഭവവും നടി പങ്കുവെച്ചു. നിമിഷയൊക്കെ റിയലിസ്റ്റിക് നടിയാണ്. അപ്പോ ശരിക്കും തല്ലുമോ എന്ന പേടിയുണ്ടായിരുന്നു.

ഞാന്‍ നിമിഷയോട് ചോദിച്ചു ശരിക്കും തല്ലുമോ എന്ന്. അപ്പോ ശരിക്കും തല്ലുട്ടോ എന്ന് നിമിഷ തമാശയായി പറഞ്ഞു. തല്ലി എങ്കിലും അങ്ങനെ വേദനിപ്പിച്ചൊന്നും അല്ല തല്ലിയത്. പന്ത്രണ്ട് മിനിറ്റ് സീനിന് റിഹേഴ്‌സലുണ്ടായിരുന്നു എന്നും മീനാക്ഷി പറഞ്ഞു. സംവിധായകന്‌റെ ടീമും ക്യാമറാമാന്റെ ടീമും ഏറെ ബുദ്ധിമുട്ടി എടുത്ത സീനാണ്.

 

You May Also Like

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഒന്നിച്ചു ജീവിക്കുന്നു, മലയാളം സീരിയൽ കഥയല്ലേ

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഇരുവരും ജീവിക്കുന്നത് ഒന്നിച്ച്, മകൾ അമ്മയുടെ വിശ്വസ്ഥ പക്ഷെ അമ്മ മകളുടെ ശത്രു.ശത്രുത എന്തിന് വേണ്ടി ആണെന്ന് ചോദിച്ചാൽ

യുക്തിവാദത്തെ സാധുകരിച്ചു ക്രിക്കറ്റ്‌ ‘ദൈവം’

ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

വെള്ളിക്കൊലുസ്സിന്റെ ചിരി…

ആറാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലേക്ക് അന്നത്തെ അവസാന ട്രെയിനും ചൂളം വിളിച്ച് വന്നു നിന്നു. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് മുഖമുയര്‍ത്തി അയാള്‍ തന്റെ കയ്യിലെ വാച്ചില്‍ നോക്കി. നേരമേറെ ആയിരിക്കുന്നു. പ്‌ളാറ്റ്‌ഫോമിലെ ബഞ്ചില്‍ നിന്ന് അയാള്‍ എഴുന്നേറ്റ് പോക്കറ്റില്‍ ടിക്കറ്റിനായി പരതി. കോച്ചും ബര്‍ത്തും ഒന്നുകൂടെ ഉറപ്പു വരുത്തി അയാള്‍ ലക് ഷ്യ സ്ഥാനത്തേക്കു നടന്നു.

ഒരു ചന്ദ്രലേഖാനുഭവം…ഒരു ഫ്ളാഷ്ബാക്ക്

1997 സെപ്തംബർ മാസത്തിലെ അഞ്ചാം തിയ്യതി,ഒരു വാഹന പണിമുടക്ക് ദിവസം, അന്നൊരു സിനിമ കേരളത്തിൽ റിലീസ് ആയി,മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങൾ