മീര മിനിക്കാർ…. ടാറ്റ നാനോയുടെ പൂർവ്വികൻ !

Sreekala Prasad

ഓട്ടോമൊബൈൽ വ്യവസായം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഭാഗമായി മാറിയിരിക്കുന്നു. പക്ഷേ, രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച നാളുകളിൽ, ഈ വ്യവസായം ആരംഭിച്ചിട്ട് പോലുമില്ലായിരുന്നു. പിന്നീട് നിരവധി കാർ നിർമ്മാതാക്കൾ ഇന്ത്യൻ ഉപഭോക്താക്കളിൽ അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിച്ചു. ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു. അത്തരം പരാജയ കഥകളിൽ ഒന്ന് …..

   ടാറ്റ നാനോ കാർ അവതരിപ്പിച്ചപ്പോൾ അത് ആഗോളവിപണിയിൽ തന്നെ പുതിയൊരു അനുഭവം ആയിരുന്നു. 1 ലക്ഷം രൂപയ്ക്ക് ഹാച്ച്ബാക്ക് ഉൾപ്പടെ ഞെട്ടിപ്പിക്കുന്ന ലോഞ്ച് പ്രൈസ് ടാഗോടെ വിപണിയിൽപുതിയൊരു അനുഭവം തന്നെ ആയിരുന്നു . പക്ഷേ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ടാറ്റ നാനോ പരാജയപ്പെട്ടു എന്ന് പറയാം. എന്നാൽ ടാറ്റ നാനോയുടെ ആരംഭത്തിന് വളരെ മുമ്പുതന്നെ, ഇന്ത്യയിൽ നിന്ന് ഒരു മിനി കാർഉണ്ടായിരുന്നു, മീര ഓട്ടോമൊബൈൽ ആൻഡ് എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ മീര മിനികാർ. മഹാരാഷ്ട്ര ആസ്ഥാനമായിരുന്നു ഈ കമ്പനി.

ടാറ്റ നാനോയുടെ പൂർവ്വികനായി കരുതാം മീര മിനികാർ.ശങ്കർറാവു കുൽക്കർണി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ എഞ്ചിനീയറിംഗിലെ വൈദഗ്ദ്ധ്യം കൊണ്ട് പ്രശസ്തനായിരുന്നു .

1945 ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഒരു ജനകീയ കാർ നിർമ്മിക്കാനുള്ള ആശയം അവതരിപ്പിച്ചു. 1949 ആയപ്പോഴേക്കും അദ്ദേഹം രണ്ട് സീറ്റർ പ്രോട്ടോടൈപ്പ് മോഡൽ നിർമ്മിച്ചു. അക്കാലത്ത് ₹12,000 ആയിരുന്നു വിപണി വില. കുൽക്കർണി മുംബൈയിൽ ആ കാറുമായി ചുറ്റി സഞ്ചരിച്ചിരുന്നു. അക്കാലത്ത് സാധാരണ കാറുകളേക്കാൾ വ്യത്യസ്തമായതിനാൽ മിനി കാർ പെട്ടെന്ന് തന്നെ വളരെയധികം ശ്രദ്ധ ആകർഷിച്ചു. MHK 1906 എന്ന രജിസ്ട്രേഷൻ നമ്പറിൽ കാർ RTO യിൽ രജിസ്റ്റർ ചെയ്തു. 1951 -ൽ, അദ്ദേഹം മറ്റൊരു പ്രോട്ടോടൈപ്പുമായി വന്നു, അതിൽ മൂന്ന് സീറ്റുകൾ ഉണ്ടായിരുന്നു, തുടർന്ന് 1960 ൽ മറ്റൊരു പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ അത് മെച്ചപ്പെടുത്തി. 1975 ൽ മീര മിനി കാറിന്റെ 5 മോഡലുകൾ തയ്യാറായിക്കഴിഞ്ഞു. 5 മോഡലുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്.

മീരകാറിന് ധാരാളം നൂതന സവിശേഷതകൾ ഉണ്ടായിരുന്നു. 4000 ആർപിഎമ്മിൽ 19 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സമാന്തര ട്വിൻ 4 സ്ട്രോക്ക് എയർ-കൂൾഡ് എഞ്ചിനാണ് മീര മിനി കാറിന് കരുത്തേകിയത്. ഒരു ലിറ്റർ ഇന്ധനത്തിൽ 19-20 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ കാറിന് കഴിയുമായിരുന്നു. എഞ്ചിൻ 4 ഫോർവേഡും ഒരു റിവേഴ്സ് ഗിയറുമുള്ള ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡ്രൈവർ വശത്ത് ഒരു വാതിലും മറുവശത്ത് രണ്ട് വാതിലുകളുമുള്ള മൂന്ന് വാതിലുള്ള കാറായിരുന്നു ഈ 4 സീറ്റർ. , ഭാരം കുറഞ്ഞതും ഓൾ-റബ്ബർ സസ്പെൻഷൻ പോലുള്ള ചിലവ് ലാഭിക്കുന്ന ഭാഗങ്ങളും ഉണ്ടായിരുന്നു. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസും മാറ്റാം. കുറഞ്ഞത് 6 ഇഞ്ചും പരമാവധി 11 ഇഞ്ചും ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരുന്നു. (1951 മോഡൽ പരമാവധി 21 കിമീ/ലിറ്റർ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്തിരുന്നു. 1975-ൽ കാറിൽ വാട്ടർ-കൂൾഡ് വി-ട്വിൻ എഞ്ചിൻ ചേർത്ത് 14 ബിഎച്ച്പി ഉത്പാദിപ്പിക്കുകയും 4 സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുകയും ചെയ്തു. നാല് സീറ്റുകൾ, മുൻവശത്ത് ഒരു ചെറിയ trunk , ഏകദേശം 21 കിമീ/ലിറ്റർ നല്ല ഇന്ധനക്ഷമത എന്നിവ ഉണ്ടായിരുന്നു. )

വില കുറവായിട്ട് പോലും ഒരിക്കലും കാർ വിൽക്കാൻ സാധിച്ചില്ല. . കമ്പനിക്ക് കാറുകൾ വിൽക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം അടയ്ക്കാത്ത എക്സൈസ് തീരുവയാണ്. കുൽക്കർണി ആസൂത്രണം ചെയ്തത് കമ്പനിക്ക് നേടാൻ കഴിയാതെ പോയതും മറ്റൊരു ചരിത്രം ശങ്കർറാവു ഒരു ഫാക്ടറി തുറക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാരിനെസമീപിക്കുകയും ഒരു നിർമ്മാണ ശാല സ്ഥാപിക്കാൻ സർക്കാരിൻ്റെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. കാറിനായി ഒരു പുതിയ ഫാക്ടറി സ്ഥാപിക്കാൻ കഴിയുന്ന ഒരു സൗജന്യ ഭൂമിക്ക് ജയ്സിംഗ്പൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് അദ്ദേഹത്തിന് ഒരു ഓഫർ ലഭിച്ചു. എന്നാൽ ചുവപ്പ് നാടയിലും ഉദ്യോഗസ്ഥ മേധാവിത്വത്തിലും കുരുങ്ങി അദേഹത്തിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. സര്ക്കാർ സുസുക്കിയെ സർക്കാരിന്റെ മാരുതിയുമായി ലയിപ്പിക്കാനുള്ള പദ്ധതികളോടെ മുന്നോട്ട് പോയി. താമസിയാതെ, മാരുതിസുസുക്കി 800 ഇന്ത്യൻ വിപണിയിൽ ഇറങ്ങിയപ്പോൾ മുഴുവൻ സാഹചര്യവും മാറി. സർക്കാർ ഈ ഇന്ത്യൻ ബ്രാൻഡിനെ പിന്തുണച്ചിരുന്നെങ്കിൽ, റോഡുകളിൽ ആദ്യത്തെ മിനി കാർ ഉരുണ്ടേനെ.

ശങ്കർറാവു ഇതിനകം ഗവേഷണത്തിനും വികസനത്തിനുമായി ഏകദേശം 50 ലക്ഷം രൂപ ചെലവഴിച്ചു. അങ്ങനെ അദേഹത്തിന് തന്റെ സ്വപ്നം ഉപേക്ഷിച്ച് MHE 192 എന്ന നമ്പർ പ്ലേറ്റിൽ രജിസ്റ്റർ ചെയ്ത അവസാന കാറിൽ ഒതുങ്ങേണ്ടി വന്നു. അരവിന്ദ് ഓട്ടോമൊബൈൽസിനുശേഷം മറ്റൊരു ഓട്ടോമോട്ടീവ് കമ്പനി കൂടി ചരിത്ര താളിൽ ഒതുങ്ങി. അല്ലായിരുന്നെങ്കിൽ,ടാറ്റ നാനോയ്ക്ക് ഒരു പൂർവ്വികൻ കൂടി ഉണ്ടാകുമായിരുന്നു, ഇന്ത്യയിലെ മിനി കാറിന്റെ കഥ വളരെ വ്യത്യസ്തമായേനെ., ടാറ്റ നാനോയ്ക്കും മീര മിനിക്കാറിനും പൊതുവായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്, രണ്ടു കാറിനും സിംഗിൾ വൈപ്പർ, റിയർ മൗണ്ടഡ് എഞ്ചിൻ, സമാനമായ മൈലേജ്, സീറ്റിംഗ് കപ്പാസിറ്റി എന്നിവ ഉണ്ടായിരുന്നു. മീരകാർ മാരുതി 800 ന് കടുത്ത മത്സരം നൽകുമായിരുന്നു.

Pic courtesy

You May Also Like

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

ഹൈദരാബാദ് സംക്ഷിപ്ത ചരിത്രം. ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, സൗത്ത് ഇന്ത്യ. ക്രോഡീകരണം: – റാഫി എം.എസ്.എം മുഹമ്മദ്,…

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം

✍️ Sreekala Prasad സഹസ്രലിംഗത്തിന്റെ ആയിരം പ്രതിഷ്ഠകൾ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം.…

ജനങ്ങളെ ഇത്രയേറെ തെറ്റിദ്ധരിച്ച ഒരു വസ്തു വേറെ ഇല്ല എന്ന വേണമെങ്കിൽ പറയാം

ഓജോ ബോർഡ് ( Ouija Board ) Antos Maman 1800 കളിൽ രൂപപ്പെട്ട ഒരു…

20ലക്ഷം മനുഷ്യരെ കൊന്ന് തളളിയ ലോകത്തെ ഏറ്റവും വലിയ കൊള്ളസംഘം, ഇന്ത്യയിലെ തഗ്ഗുകൾ

തസ്കര വീരൻമാരായ റോബിൻഹുഡിനേയും, കായംകുളം കൊച്ചുണ്ണിയേയും നായക പരിവേഷം നൽകി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ സമാനതകളില്ലാത്ത