ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ചാർളി ഹിറ്റാക്കിയ മല

അറിവ് തേടുന്ന പാവം പ്രവാസി

കയ്യെത്തുംദൂരത്ത് കിടക്കുന്ന മേഘക്കൂട്ടങ്ങൾ… കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പ്… ഭൂമിയിലെ ഒരു സ്വർഗ്ഗം ചൂണ്ടിക്കാണിക്കുവാൻ പറഞ്ഞാൽ ഒരു സംശയവുമില്ലാതെ ഈ നാടിനെ കാണിക്കാം. സാഹസികരയുടെ സ്വപ്ന ഭൂമി എന്നറിയപ്പെടുന്ന മീശപ്പുലിമല. മഞ്ഞുപെയ്യുന്ന മലമടക്കും, സൂര്യൻ എത്തിനോക്കുന്ന ആകാശവും ഒക്കെയുള്ള മീശപ്പുലിമല നമ്മുടെ സ്വന്തം ഇടമാണെങ്കിലും അറിയുവാൻ ഒരുപാടുണ്ട് ഈ മലയെക്കുറിച്ച്… ഇതാ മീശപ്പുലിമലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളിലേയ്ക്ക്…മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായി ഇറങ്ങിയ ചാർളി എന്ന സിനിമയിലൂടെയാണ് മീശപ്പുലിമല പ്രശസ്തമാകുന്നത്. മീശപ്പുലിമലിലെ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യം യുവാക്കൾ ഏറ്റെടുത്തതോടെ അടുത്ത സാഹസിക കേന്ദ്രമായി ഇവിടം മാറി. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള മല,ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയോട് ചേർന്നാണ് മീശപ്പുലിമലയുള്ളത്.ഉയരത്തിന്റെ കാര്യത്തിലാണെങ്കിൽ ആനമുടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം മീശപ്പുലിമലയ്ക്കാണുള്ളത്. 2,640 metres അഥവാ 8,661 അടിയാണ് ഇതിന്റെ ഉയരം.മീശപ്പുലിമലയ്ക്ക് എങ്ങനെയാണ് ആ പേരു കിട്ടയതെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ കാണില്ല. ഒരു മീശയുടെ രൂപത്തിൽ പർവ്വത നിരകൾ കാണപ്പെടുന്നതിനാലാണത്രെ ഇത് മീശപ്പുലിമല എന്നറിയപ്പെടുന്നത്. എട്ടു മലകൾ ചേരുമ്പോഴുള്ള ആകൃതിയാണ് മീശയ്ക്ക് സമാനമായിട്ടുള്ളത്.

പശ്ചിമഘട്ടത്തിൽ മലയറിപ്പോയി കാണുവാൻ സാധിക്കുന്ന ഇടങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അതിൽ ഏറ്റവും മനോഹരമായ ഇടം മീശപ്പുലിമല തന്നെയാണ് എന്നതിൽ സഞ്ചാരികൾക്ക് മറ്റൊരു അഭിപ്രായമില്ല. മൂന്നാറിൽ നിന്നും ഇവിടേക്കുള്ള യാത്രയും, രാത്രിയിലെ ടെന്‍റിലെ താമസവും പിന്നീടുള്ള ട്രക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ ഏറ്റവും മനോഹരമാ കാര്യങ്ങള്‍.മീശപ്പുലിമല കയറാനെത്തുന്നവർക്ക് മൂന്നു തരത്തിലുള്ള താമസ സൗകര്യങ്ങളാണ് കെഎഫ് ഡിസി ഒരുക്കിയിരിക്കുന്നത്

ഒന്നാമത്തേത് താഴെ ബേസ് ക്യാംപിലാണ് ഒരുക്കിയിരിക്കുന്നത്. ടെന്റുകളിലാണ് ഇവിടെ താമസം. ഒരു ടെന്റിന് ഭക്ഷണം ഉൾപ്പെടെ രണ്ടു പേർക്ക് 4000 രൂപയാണ് ചാർജ്. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ട്രക്ക് ചെയ്യാം. രണ്ടാമത്തേത് സ്കൈ കോട്ടേജ് എന്നു പേരുളള ഹണിമൂൺ കോട്ടേജാണ്. 9000 രൂപയാണ് ഇവിടുത്തെ ചാർജ്ജ്. മൂന്നാമത്തേത് റോഡോ മാൻഷൻ എന്നു പേരായ കോട്ടേജാണ്. ആറായിരം രൂപയാണ് ചാർജ്ജ്. രണ്ടു പേര്‍ക്ക് വീതം താമസിക്കാവുന്ന ആറു റൂമുകളും മൂന്നു പേര്‍ക്ക് വീതം താമസിക്കാവുന്ന രണ്ടു കോട്ടേജുകളുമാണ് ഇവിടെയുള്ളത്. ഇവിടെ എവിടെ താമസിക്കുവാനാണെങ്കിലും മുൻകൂട്ടി കെഎഫ് ഡിസിയുടെ സൈറ്റിൽ ബുക്ക് ചെയ്തിരിക്കണം
.
തേയിലത്തോട്ടത്തിലൂടെയുള്ള സാഹസിക ജീപ്പ് യാത്രയ്ക്ക് ശേഷം ബാക്കി ദൂരം കാൽനടയായി ട്രക്ക് ചെയ്ത് പോകേണ്ടതാണ്. മൂന്ന് കിലോമീറ്റർ ദൂരം നടന്ന് മീശപ്പുലിമലയുടെ താഴെയത്തിയാൽ പിന്നെ മലകയറ്റമാണ്.ഒരു വശം കേരളവും ,മറു വശം തമിഴ്നാടും നിറഞ്ഞു നിൽക്കുന്ന മനോഹരമാ കാഴ്ചകൾ.കൊടൈക്കനാലിന്റെയും, കുറുങ്ങിണിയുടെയും, സൂര്യനെല്ലിയുടെയും,തേനിയുടെയും അതിമനോഹരമായ കാഴ്ചകൾ ഇവിടെ നിന്നും ആസ്വദിക്കാം. മൂന്നാറിൻറെ കാലാവസ്ഥ തന്നെയാണ് ഇവിടെയും അനുഭവപ്പെടുന്നത്. മാറിമാറി വരുന്ന വെയിലും, കൊടമഞ്ഞും ഇവിടെ ചിലവഴിക്കുന്ന സമയത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.സഞ്ചാരികൾ ചാർത്തി നല്കിയ ഒട്ടേറെ വിശേഷണങ്ങൾ മീശപ്പുലിമലയ്ക്ക് സ്വന്തമായുണ്ട്.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസ സ്ഥലം ഇവിടെയാണുള്ളത്.നവംബർ മുതൽ മേയ് വരെയാണ് ഇവിടെ താമസിക്കുവാൻ ഏറ്റവും യോജിച്ച സമയം.

You May Also Like

എന്താണ് സെഗ് വേ പി ടി?

ഒരു ആധുനിക ഇരുചക്ര വാഹനമാണ് സെഗ് വേ പി ടി. സ്വയം ബാലൻസു ചെയ്യുന്ന ഒരിനം വൈദ്യുത വാഹനമാണിത്

ജംഗിള്‍ സഫാരി പാര്‍ക്കിലെ മൃഗങ്ങള്‍ എന്തുകൊണ്ടാണ് ആ വാഹനത്തിലെ ആളുകളെ ആക്രമിക്കാത്തത് ? അതിനു പിന്നിൽ രസകരമായ ഒരു സത്യമുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി ജംഗിള്‍ സഫാരി പാര്‍ക്കിലെ മൃഗങ്ങള്‍ എന്തുകൊണ്ടാണ് ആ വാഹനത്തിലെ ആളുകളെ…

എന്താണ് ആറ്റംബോംബും ഹൈഡ്രജൻബോംബും ന്യൂട്രോൺ ബോംബും തമ്മിലുള്ള വ്യത്യാസം ?

Sabu Jose ഗ്രൗണ്ട് സീറോ അണുവിഘടനമോ അണുസംയോജനമോ കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളെയാണ് ആണവായുധം അല്ലെങ്കിൽ…

അരോണയെ “കള്ളനെ പിടിക്കുന്ന മത്സ്യം” എന്നു വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട് ?

അളവാർന്ന സമ്പൽസമൃദ്ധിയുടെ പര്യായമായി ഈ മത്സ്യത്തെ ചൈനക്കാർ കണക്കാക്കുന്നു. ലൈംഗികപക്വത കൈവരിക്കുന്നതുവരെ ആൺ-പെൺ മത്സ്യങ്ങളെ തിരിച്ചറിയാൻ എളുപ്പമല്ല