മലയാളി മറക്കാത്ത വില്ലന്റെ മകൻ, ‘ആക്ഷൻ ഹീറോ ബിജു’വിന് ശേഷം ‘കൂമനി’ലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
403 VIEWS

മലയാള സിനിമയുടെ തുടക്കകാലത്ത് മലയാളി സിനിമ സമൂഹത്തെ പിടിച്ചു വില്ലനായ ബാലൻ കെ നായരുടെ മകനാണ് ഇദ്ദേഹം! തൻറെ അച്ഛനെ പോലെ തന്നെ തൻറെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ വില്ലനായി ആണ് ഇദ്ദേഹം തിളങ്ങിയത്! പിന്നീട് ഇദ്ദേഹം മലയാള മലയാളസിനിമയെ പിടിച്ചു കുലുക്കിയ വില്ലന്മാരിൽ ഒരാളായി .ചെന്നൈ ആശാൻ മമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം.

കോയമ്പത്തൂരിൽ നിന്നും ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കഴിഞ്ഞു. അച്ഛൻ ബാലൻ കെ നായർ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദൻ,1983-ൽ പ്രശസ്ത സംവിധായകൻ പി എൻ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ൽ ഐ വി ശശിയുടെ ഉയരങ്ങളിൽ, 1986-ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്നീ സിനിമകളിൽ അഭിനയിച്ചു.

പിന്നീട് 1993-ൽ ചെങ്കോൽ, ഭൂമിഗീതം എന്നീ സിനിമകളിൽ അഭിനയിച്ചു. മേഘനാദൻ അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1996-ൽ കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയിൽ മേഘനാദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ൽ റിലീസ് ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. തന്റെ സിനിമ ജീവിതത്തിൽ തന്നെ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു ആ ചിത്രത്തിൽ അദ്ദേഹം ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചത്. മേഘനാഥൻ ചെയ്ത് അച്ഛൻ കഥാപാത്രം മലയാള സിനിമ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി!

ഇതോടെ ആക്ഷൻ രംഗങ്ങൾക്കും അപ്പുറം നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിവുള്ള ഒരു മികച്ച നടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു! ജിത്തു ജോസഫ് ഒരുക്കുന്ന കൂമൻ എന്ന് ത്രില്ലർ ചിത്രത്തിലും ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്! ആക്ഷൻ ഹീറോ ബിജുവിനു ശേഷം മേഘനാഥ് അഭിനയിക്കുന്ന ഒരു പോലീസ് ചിത്രമാണ് കൂമൻ എന്നുള്ള സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്! കൂമനിൽ പോലീസ് റോളിൽ എത്തുന്ന ഇദ്ദേഹം വീണ്ടും മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെ എന്ന് കരുതുന്നു!

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച