സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
155 VIEWS

Gladwin Sharun Shaji

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു.മലബാർ സ്ലാങ് + കോമഡി റോൾ ഒന്നു പാളി കഴിഞ്ഞാ ബ്ലാക്ക് ക്യാറ്റ്, കിച്ചാമണി, ഹെയ്‌ലാസ പോലെ ട്രോൾ മെറ്റീരിയൽ ആകുമോ എന്നായിരുന്നു ഏറ്റവും പേടി. പക്ഷേ പ്രതീക്ഷിച്ചതിലും വിപരീതമായി പടത്തിലെ ഏറ്റവും പോസിറ്റീവ് ഫാക്ടർ ആയി എല്ലാരും പറയുന്നത് സുരേഷേട്ടന്റെ പെർഫോമൻസ്.

തെങ്കാശിപട്ടണം, സുന്ദരപുരുഷൻ ഒക്കെ കഴിഞ്ഞു പിന്നെ 20 വർഷത്തോളം ഒരു കോമഡി സിനിമയോ കഥാപാത്രമോ ചെയ്തു വിജയിപ്പിക്കാൻ സുരേഷേട്ടന് സാധിച്ചിട്ടില്ല. ചെയ്യുന്നത് മിക്കതും ആക്ഷൻ പടങ്ങളായത് കൊണ്ട് ആ കഥാപാത്രങ്ങളിൽ നിന്ന് പുറത്തിറങ്ങാനാവാത്തത് കൊണ്ടാണോ എന്നറിയില്ല മിന്നൽ പ്രതാപനും കള്ളൻ ഗോപിയും കണ്ണൻ മുതലാളിയും ആയി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച അതേ നടൻ കോമഡി ചെയ്ത് ഫലിപ്പിക്കാൻ നല്ലോണം കഷ്ടപ്പെടുന്നതാണ് പിന്നെ കണ്ടത്.

പക്ഷേ നഷ്ട്ടപ്പെട്ടെന്നു കരുതിയ സുരേഷ് ഗോപിയിലെ കോമഡി ഷെയ്ഡ് വരനിലെ മേജർ ഉണ്ണികൃഷ്ണനിലൂടെ അനൂപ് സത്യൻ പുറത്തു കൊണ്ട് വന്നു. ഒരു ബലം പിടുത്തവും ഇല്ലാതെ വളരെ ഫ്രീ ആയിട്ട് കോമഡി കൈകാര്യം ചെയ്ത മേജർ ഉണ്ണികൃഷ്ണനിലൂടെ ഇനിയും കോമഡി വേഷങ്ങൾ തനിക്ക് വഴങ്ങുമെന്ന് സുരേഷ് ഗോപി തെളിയിച്ചു.ഇപ്പൊ മൂസയിലേക്ക് എത്തിയപ്പോ കോമഡി ടൈമിംഗ് കൊണ്ട് SG എല്ലാരേയും ഞെട്ടിക്കുന്നുണ്ട്.

ചിരിപ്പിക്കുന്നതോടൊപ്പം മലബാർ സ്ലാങ് വെച്ച് ഇമോഷണൽ രംഗങ്ങളിലൂടെ പ്രേക്ഷകരെ കണ്ണ് നനയിപ്പിക്കുന്നുമുണ്ട്. ഇത് വരെ സുരേഷ് ഗോപിയെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കഥാപാത്രമായി അവതരിപ്പിച്ചു അതിനെ മികച്ചതാക്കിയ ജിബു ജേക്കബും കയ്യടി അർഹിക്കുന്നുണ്ട്. 👏
ഒരേ ടൈപ്പ് വേഷങ്ങളെ തനിക്ക് പറ്റൂ, കോമഡി വഴങ്ങില്ല എന്നൊക്കെയുള്ള വിമർശനങ്ങൾക്കുള്ള SGയുടെ മറുപടി ആണ് മേ ഹൂം മൂസയിലെ മൂസാക്ക.

പോസ്റ്റർ, ടീസർ ഒക്കെ കണ്ട് സീരിയസ് പടമാണെന്ന് വിചാരിച്ചു പടം കാണാൻ മടിച്ചു നിൽക്കുന്നവർക്ക് നഷ്ടമാവുന്നത് കുറേ നാളിന് ശേഷം മലയാളത്തിൽ വന്ന നല്ലൊരു ഫാമിലി കോമഡി എന്റർടൈനർ പടത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് ആണ്. കുടുംബസമേധം പോയാൽ ഒരു ബോറടിയും ഇല്ലാതെ മേം ഹൂം മൂസ രസിച്ചിരുന്നു കാണാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ