ആദ്യം മമ്മൂട്ടിക്കൊപ്പവും അവസാനം മോഹൻലാലിനൊപ്പവും അഭിനയിച്ചു മേള രഘു വിടവാങ്ങി

27

എഴുതിയത് ബിജു

പ്രാർത്ഥനകൾ വിഫലം, നടൻ മേള രഘു ജീവിതത്തിൽ നിന്നും വിട പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.15 ന് എറണാകുളത്തെ അമ്യതാ ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ ശില്പയാണ് മരണ വിവരം രാത്രി ഒരു മണിയോടെ വാട്സപ്പിൽ അറിയിച്ചത്. ആദ്യം മമ്മൂട്ടിയോടൊപ്പവും (മേള)അവസാനം മോഹൻലാലിനോടൊപ്പവും (ദൃശ്യം) അഭിനയിക്കാൻ കഴിഞ്ഞു.ഏപ്രിൽ 16 ന് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ആദ്യം ചേർത്തലയിലെ ആശുപത്രിയിലും, പിന്നീട് അമ്യതയിൽ ഐ.സി യു വിലായിരുന്നു. ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഏപ്രിൽ 25 ന് ഏക മകൾ ശില്പയുടെ വിവാഹമായിരുന്നു. മേള രഘു ചികിൽസയിൽ ആയിരുന്നതിനാൽ വിവാഹം മാറ്റി വെച്ചു. മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി ഓടി നടന്ന മേള രഘു അത് കാണാൻ വിധി തുണച്ചില്ല. മേള രഘുവിനെ കഴിഞ്ഞ സെപ്തംബറിൽ വീട്ടിൽ പോയി ഇന്റർവ്യം ചെയ്തിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരുന്ന മേള രഘുവിന്റെ ജീവൻ രക്ഷിക്കാൻ ചികിൽസാ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടിക്കും മോഹൻലാലിനും തുറന്ന കത്ത് FB യിൽ എഴുതിയിരുന്നു.
മേള രഘുവിന്റെ മരണം ചില ജീവിത സന്ദേശങ്ങൾ നമ്മെ പഠിപ്പിക്കുന്നു

Mela Raghu Top Must Watch Movies of All Time Online Streamingഒരൊറ്റ സിനിമയിൽ നക്ഷത്രമായി ഉദിച്ചു ഉയർന്നു താരമായിരുന്നു മേള രഘു .കെ.ജി.ജോർജ്ജിന്റെ വിഖ്യാത ചിത്രം മേളയിലെ നായകൻ.ഏഷ്യയിൽ ആദ്യമായി ഒരു കുഞ്ഞൻ നായകനായ ചിത്രം .മമ്മുട്ടി സഹനടൻ. സ്ക്രീനിൽ ആദ്യം തെളിയുന്ന പേർ രഘു വിന്റേത്. മമ്മുട്ടിയുടെ പേര് നാലാമത് .

മേളയിലെ മമ്മൂട്ടിയുടെ നായകൻ ഇവിടുണ്ട് | Mammoottyചെങ്ങന്നൂർ രാധാകൃഷ്ണസദനത്തിൽ രാമകൃഷ്ണപിള്ളയുടെയും, സരസ്വതി അമ്മയുടെയും മകൻ ശശിധരൻ കെ.ജി.ജോർജ്ജിന്റെ മേളയിൽ വന്നപ്പോൾ ആണ് രഘു ആയത് ചിത്രം റിലീസ് ആയപ്പോൾ മേള രഘുവായി അറിയപ്പെട്ടു. കഴിഞ്ഞ 25 വർഷമായി ചേർത്തല കെ.വി.എംആശുപത്രിക്ക് സമീപം താമസിക്കുന്ന വാടക വീട്ടിലായിരുന്നു താമസം. സ്ക്കൂൾ കാലം തൊട്ട് കലയുടെ വഴികളിലുടെയുള്ള നടത്തം . കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു .പഠനം പാതിവഴിയിൽ നിലച്ചു. പിന്നെ സർക്കസിലേക്ക് … കുഞ്ഞു ശരീരം കൊണ്ട് വലിയ വരെ ചിരിപ്പിച്ചു. 1980 .. കെ.ജി.ജോർജ്ജ് പുതിയ ചിത്രത്തിലേക്ക് കുഞ്ഞൻ നായകനെ തേടുന്നു സമയം .

നടൻ ശ്രീനിവാസൻ സർക്കസ് കാണാൻ എത്തി .. കുഞ്ഞൻ രഘുവിനെ ബോധിച്ചു . സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് ചോദിച്ചു.കൂത്തുപറമ്പ് ,പാട്യം എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ടിങ് . ഒരു ഗ്രാമം ഒന്നാകെ ഷൂട്ടിങ് കാണുവാൻ എത്തി .
ബെൽ ബോട്ടൻപാന്റസും ,ബെൽട്ടും ചുണ്ടിലൊരുഫിൽട്ടർ സിഗരറ്റും ,കൈയ്യിൽ റേഡിയോയുമായി നടക്കുന്ന പുത്ത കാശ് കൈയ്യിലുള്ള ….13 വർഷത്തിന് ശേഷം സർക്കസ്സ് കൂടാരജീവിതത്തിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്ന മേളയിലെ ഗോവിന്ദൻ കുട്ടിയെ പ്രേക്ഷകർ എങ്ങനെ മറക്കും?

mela raghu – NavaKerala Newsശാരദ എന്ന നായിക കഥാപാത്രമായി തെലുങ്ക് നടി അഞ്ജലി നായിഡു .ഗോവിന്ദൻ കുട്ടിയുടെ അമ്മയായി നാടക നടി ഇരിങ്ങൽ നാരായണി. ബാലൻ എന്ന ചെറുപ്പക്കാരനായി ശ്രീനിവാസൻ .. സർക്കസ്സ് കൂടാരത്തിലെ ബൈക്ക് അഭ്യാസിയായി സാക്ഷാൽ മമ്മൂട്ടി .പത്ത് സീനിൽ മാത്രം സിനിമാ റിലീസായി ,കട ഉദ്ഘാടനങ്ങൾ ,സാംസ്ക്കാരിക സന്ധ്യകൾ ,കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിലെ മുഖ്യ അതിഥി .. സ്ക്രീനിലും ,നാട്ടിലും രഘു സ്റ്റാർ ആയി. 40 വർഷങ്ങൾ കടന്നു പോയി .. സഞ്ചാരി ,മുഖചിത്രം ,കാവടിയാട്ടം ,ഇരിക്കൂ എം.ഡി അകത്തുണ്ട് ,അപൂർവ്വ സഹോദരങ്ങൾ ,വിനയപൂർവ്വം വിദ്യാധരൻ ,ഇന്ത്യൻ പ്രണയകഥ ,ദൃശ്യം ,ആകെ തപ്പിയാൽ 25 സിനിമയിൽ താഴെ ,പിന്നെ വേലു മാലു സർക്കസ്സ് എന്ന സീരിയലും ,കെ.പി.എ.സിയുടെ ഇന്നലകളിലെ ആകാശം എന്ന നാടകത്തിലും അഭിനയിച്ചു .

ചില നക്ഷത്രങ്ങൾ ആകാശത്ത് ജ്വലിച്ച് ഉയരും. ചിലത് … താഴെക്ക് പതിയ്ക്കും…… അതൊരു തോന്നലാകാം …”മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു .”.. മുല്ലനേഴിയുടെ വരികൾക്ക് എം.ബി ശ്രീനിവാസന്റെ സംഗീതം യേശുദാസ് പാടുന്നു ..ചിത്രം ,മേള ..എവിടെ നിന്നോ റേഡിയോയിൽ അനൗൺസ്മെന്റ് മുഴങ്ങി.അന്ന് റോഡുവരെ യാത്രയാക്കാൻ ആ കുഞ്ഞു ശരീരമുള്ള ,വലിയ മനസ്സുള്ള മനുഷ്യൻ വന്നു..കൈകൾ കൂപ്പി യാത്രയയപ്പ് …പാവം!

**

Sanuj Suseelan എഴുതിയത്

ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാൻ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളിൽ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഏച്ചു കെട്ടിയ തരം താണ തമാശ രംഗങ്ങളിൽ പ്രധാന താരത്തിന് തല്ലാനും കളിയാക്കാനുമൊക്കെയായി ചേർക്കുന്ന കഥാപാത്രങ്ങളായി അവരിൽ പലരും വന്നു പോയി. ഒരുപക്ഷെ അതിനാദ്യമായി ഒരു മാറ്റമുണ്ടാക്കിയത് ശ്രീ. കെ ജി ജോർജ് ആയിരിക്കും. തമ്പിലെ ജീവിതങ്ങളുടെ കഥ പറയുന്ന “മേള” എന്ന ചിത്രത്തിൽ അദ്ദേഹം സൃഷ്ടിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത് രഘു എന്ന കലാകാരനായിരുന്നു. കളിയാക്കലുകൾ മാത്രം കേട്ട് വളർന്ന, സർക്കസ്സിൽ ബഫൂൺ ആണെങ്കിലും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സങ്കീർണമായ ഒരു കഥാപാത്രത്തെയാണ് രഘു അത്യുജ്വലമായി അഭിനയിച്ചു ഫലിപ്പിച്ചത്. മമ്മൂട്ടിയുൾപ്പെടെ മറ്റനവധി അഭിനേതാക്കൾ അണിനിരന്ന ആ ചിത്രത്തിൽ അവരെയെല്ലാം കവച്ചു വയ്ക്കുന്ന രീതിയിൽ മനോഹരമായി ഗോവിന്ദൻ കുട്ടിയെ രഘു അവതരിപ്പിച്ചു.

40 വർഷങ്ങൾക്ക് മുൻപ് നായകനായ ചിത്രത്തിൽ സഹനടനായി മമ്മൂട്ടി; ഇന്ന്  ദൃശ്യത്തിലെ സപ്ലയർ- മേള രഘുവിന്റെ സിനിമാ യാത്ര -സിനിമയുടെ ക്ലൈമാക്സിൽ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഗോവിന്ദൻ കുട്ടിയെ കണ്ണീരോടു കൂടി മാത്രമേ കണ്ടിരിക്കാനാവൂ. സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു രഘു. കോളജിൽ പഠിക്കുമ്പോൾ സാക്ഷാൽ ശ്രീനിവാസനാണ് രഘുവിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ശ്രദ്ധിക്കപെടുകയും ചെയ്തു. എന്നാൽ വെട്ടൂർ പുരുഷനെ പോലെ സിനിമയിൽ നിന്ന് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് കുറച്ചു കൂടി സുരക്ഷിതത്വമുള്ള മറ്റൊരു ജോലി കണ്ടുപിടിക്കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല എന്ന് തോന്നുന്നു. ഈയിടെ ഇറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ചെറിയൊരു വേഷം ചെയ്തതുൾപ്പെടെ പത്തു മുപ്പത് സിനിമകളിലാണ് ഇത്രയും വർഷത്തിൽ അദ്ദേഹം അഭിനയിച്ചത്. അതിലൊന്നും ഓർമിക്കപ്പെടുന്ന വേഷങ്ങളൊന്നുമുണ്ടായില്ല താനും. സിനിമ അദ്ദേഹത്തെ ചതിച്ചു എന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഒരു ദിവസം പൊടുന്നനെ വീട്ടിൽ തളർന്നു വീണ രഘു ദിവസങ്ങളോളം അബോധാവസ്ഥയിൽ കിടന്നതിനു ശേഷം ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. അറുപതു വയസ്സായിരുന്നു അദ്ദേഹത്തിന്. നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച കലാകാരന് ആദരാജ്ഞലികൾ.