മനസാക്ഷി മരവിക്കാതെ ഈ കാഴ്ച്ചകളിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ല

129

K Jennifer

The more you know about the past , the better prepared you for the future ~ Theodore Roosevelt
മാനവ സംസ്കൃതിയുടെ മുന്നോട്ടുള്ള പ്രവാഹത്തെ തിരിഞ്ഞ് നോക്കലാണ് ചരിത്രം ,പൂർവികന്മാരുടെ അനുഭവങ്ങളെ മൂലധനമാക്കിയാണ് നാം ജീവിതയാത്ര മുന്നോട്ടു പോകുന്നത് .. ചരിത്രബോധം സർവാത്മനാ ഒരുവനിൽ ഉരുത്തിരിയേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇനി വിഷയത്തിലേക്ക് കടക്കാം , ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായ ഹിറ്റ്ലർ സ്വയം ജീവൻ അപഹരിച്ചിട്ട് ഇന്നേക്ക് 75 ആണ്ട് ഹിറ്റ്‌ലറിന്റെ വംശീയ യഥാസ്ഥിതികത്വവും സ്വേച്ഛാധിപത്യപരവും രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷോപലക്ഷം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാരും ലക്ഷക്കണക്കിന് ജിപ്സികളും സ്വവർഗരതിക്കാരും കമ്മ്യൂണിസ്റ്റുകളും ബുദ്ധി വെല്ലുവിളി നേരിടുന്ന വരുംപെടും .പട്ടിണിക്കിട്ട് മെലിയിച്ചുണക്കിക്കി ഗ്യാസ് ചേംബറിലിട്ട് ശ്വാസംമുട്ടിച്ചും ഇല്ലാതാക്കി .ഒരു ഭരണാധികാരി എങ്ങനെയായിരിക്കരുത് എന്നുള്ള ആശയം പ്രകടമാക്കുന്നത് ആണ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം വഹിച്ച് ലോക മനസാക്ഷിയെ മരവിപ്പിച്ച ഹിറ്റ്ലറുടെ ജീവിതം !

നാസികളുടെ ആദ്യ കോൺസട്രേഷൻ ക്യാംപാണ് ദഹാവു (Dachau camp ) ,അവിടം സന്ദർശിച്ച യാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ശ്രദ്ധിക്കൂ “പുലർച്ച 5 മണിക്ക് പട്ടാളക്കാരൻ വിളിച്ചുണർത്തി ആരംഭിക്കുന്ന ദുരിത ദിനം , മറയിലാതെ തുറന്ന കക്കൂസിൽ അനേകം പേരുടെ കൂടെ പ്രഭാതകൃത്യം . പ്രഭാത ഭക്ഷണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു കഷ്ണം ബ്രഡും സൂപ്പെന്ന് പറയാൻ സാധിക്കാത്ത ദ്രാവകവും ,കൂടാതെ അത് മുഴുവൻ കൊടുക്കാതിരിക്കാനുള്ള ശ്രമവും പട്ടാളക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു .അതിനു ശേഷം പരേഡ് ഗ്രൗണ്ടിലേക്ക് ആനയിക്കും ,അവിടെ നിന്നാണ് അനുസരണക്കേടിന് ശിക്ഷ കൊടുക്കുന്നത് .പീഡനങ്ങളുടെയും രോഗങ്ങളുടെയും തത്ഫലമായി മരിച്ചു വീഴുന്നവരെ ഗ്രൗഡിലേക്ക് കൊണ്ട് വരേണ്ട ബാധ്യതയും തടവുകാർക്ക് ,അവരെ താങ്ങി ഗ്രൗണ്ടിൽ നിർത്തിയില്ലെങ്കിൽ മരണശിക്ഷ.

ഇനി രോഗവസ്ഥരായവരോ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവരേയോ ഫിൽട്ടർ ചെയ്യുമായിരുന്നു ,ഗ്യാസ് ചേബറിലേക്ക് കൊണ്ടുപോകാൻ .ഒരു ദിവസം പോലും അവധി കൊടുക്കാതെ മൂന്ന് ഷിഫ്റ്റ്കളായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ചേമ്പറിന്റെ പ്രവർത്തനം ഇങ്ങനെയായിരുന്നു ,അംഗങ്ങളെ ചേമ്പറിൽ കയറ്റി എല്ലാ വാതിലുകളുമടച്ച് ഗ്യാസ് പുറത്ത് വിടും , മരണവെപ്രാളത്തോടെ സ്ത്രീയും പുരുഷനും നെരിഞ്ഞമർന്ന് ഭീകര അന്തരീക്ഷം .ശേഷം അടുത്ത ഷിഫ്റ്റിനെ കയറ്റും.ഇതു കൂടാതെ പരീക്ഷണങ്ങൾ നിരവധി നടത്തുമായിരുന്നു ജീവനുള്ള കൈ ഛേദിച്ച് മറ്റൊരാളുടെ കൈ ചേർത്ത് വെച്ചാൽ ,മെഡിക്കൽ സയൻസിൽ സാധ്യത ഉണ്ടോ എന്ന് പരീക്ഷിക്കുമായിരുന്നു .എത്ര ശതമാനം ആസിഡ് വീണാൽ ഒരു മനുഷ്യൻ മരിക്കുമെന്ന പരീക്ഷണം .മനസാക്ഷി മരവിക്കാതെ ആ കാഴ്ച്ചയിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ല”

കോൺസൻട്രേഷൻ ക്യാപിലെ ദുരിത കാഴ്ച്ചകളൊക്കെ വ്യക്തമാക്കിയ ഒരു ഡോക്യുമെന്ററിയാണ് ആൽഫ്രഡ് ഹിച്ച്ഹോക്കിന്റെ “Memories of The camp” ,യഥാർത്ഥ ഫൂട്ടേജുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ഡോക്യൂമെന്ററി എല്ലാ സ്ക്കൂളുകളിലും പ്രദർശിപ്പിക്കണമെന്നതാണ് എന്റെ അഭിപ്രായം .ഹോളോകോസ്റ്റ് നടന്നിട്ടില്ല എന്ന് വാദിക്കുന്ന ഒരു ജനത ഇപ്പോഴുമുണ്ട് എന്നുള്ളതാണ് അത്ഭുതാവഹം.ഹിറ്റ്ലർ ഒരോർമ്മപ്പെടുത്തലാണ് , മാനവികത ഉയർത്തിപ്പിടിക്കുന്ന ഈ സമൂഹത്തിൽ വംശീയതയുടെ വേരുകൾ ഊട്ടിയുറപ്പിക്കരുത് എന്ന് ബോധ്യപ്പെടുത്തുന്ന ചരിത്രം !

PS : YouTube link of the documentry “memory of the camp” is in the first comment