അറിവ് തേടുന്ന പാവം പ്രവാസി

ജർമനിയിലെ ഡെയിംലർ എജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഢംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെഴ്‌സിഡസ് ബെൻസ്. 1926 മെയ് 11 നാണ് മെഴ്‌സിഡസ് ബെൻസ് കമ്പനി രൂപം കൊണ്ടത്.ഡെയിംലർ കാറുകളുടെ കച്ചവടക്കാരനായിരുന്നു ആസ്ട്രിയക്കാരനായ എമില്‍ യെലെനിക്. കാറ് വാങ്ങി കാറോട്ട മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു അദ്ദേഹത്തിന്.

യെലെനികിന്‍റെ മൂത്തമകളുടെ ഓമനപ്പേരാ യിരുന്നു മെഴ്‌സിഡസ്. 1900 ാം ആണ്ടില്‍‍ മോട്ടോറെന്‍ ഗെസെല്‍ഷാഫ്റ്റ് മത്സരത്തിന് കാറിറക്കിയപ്പോള്‍ പ്രിയ മകളുടെ പേര് അതിനിടണമെന്ന് എമില്‍ അഭ്യര്‍ഥിച്ചു. മേഴ്‌സിഡസ് 35 പിഎസ്. അതായിരുന്നു അവളുടെ പേരിലിറങ്ങിയ ആദ്യ കാര്‍. 1901 മാര്‍ച്ച് 11 ലെ നൈസ് റെയ്‌സിങ് വീക്കില്‍ മെഴ്‌സഡീസ് സകലരുടെയും മനം കവര്‍ന്നു. അങ്ങനെ മെഴ്‌സിഡസ് കാറുകളുണ്ടായി.

1926ല്‍ ഡെയിംലറും ബെന്‍സും ലയിച്ചു. അങ്ങിനെ ലോകപ്രശസ്തമായ മറ്റൊരു ബ്രാന്‍ഡ് പിറവിയെടുത്തു. മെഴ്സിഡസ് ബെന്‍സ്.ലോകത്ത് പെണ്‍ പേരുള്ള ഒരേയൊരു ഓട്ടോമോട്ടീവ് ബ്രാന്‍ഡ്.കരുത്തിലും അഴകിലും ഉപയോക്താക്കളുടെ മനം കവര്‍ന്ന വാഹനം. മെഴ്‍സിഡസിന്‍റെ വളയത്തിനുള്ളിലെ ആ ത്രികോണ നക്ഷത്ര ത്തില്‍ നിന്ന് തന്നെ ആരും മെഴ്സിഡസ് ബെന്‍സിനെ തിരിച്ചറിയും. മെഴ്‍സിഡസിന്‍റെ സ്ഥാപകരില്‍ ഒരാളായ ഡെയ്മ്ളറാണ് മെഴ്സിഡസന്‍റെ ലോഗോ രൂപകല്‍പന ചെയ്തത്. ലോകത്തെ ആഢംബര കാര്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് മെഴ്സിഡസ് ബെന്‍സ്.

You May Also Like

പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനം ആയതിനാല്‍ ആവാം നമുക്ക് ഇവ പൗരുഷത്തിന്റെ പ്രതീകമായി പായുന്നത്

ഇന്ന് ലോകത്ത് അമ്പതു രാജ്യങ്ങളില്‍ ഇവയുടെ വില്‍പ്പന നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ആണ് റോയല്‍ എന്ഫീൽഡ് ബുള്ളറ്റ് ആവട്ടെ ഏറ്റവും അധികം കാലം നിര്‍മാണം തുടര്‍ന്ന മോഡല്‍ എന്ന റെക്കോഡും വഹിക്കുന്നു.

പുതിയ കാർ ഓടിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം ?

കാര്‍ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളില്‍ ചില കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ നമ്മുടെ കാറിന് ദീര്‍ഘായുസ് ലഭിക്കും.

പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരുന്നതും, ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം ജനപ്രീതി ആർജിച്ചതുമായ ഇന്ത്യയിലെ ഒരു ബൈക്കിന് ഉദാഹരണം പറയാമോ ?

പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരുന്നതും, ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം ജനപ്രീതി ആർജിച്ചതുമായ ഇന്ത്യയിലെ ഒരു…

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.