ഭർത്താവിന്റെ ബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ സംവിധാനം വേണം

82

വൈവാഹിക പീഡനത്തിലൂടെ അല്ലെങ്കിൽ ഭർത്താവിന്റെ ബലാത്സംഗത്തിലൂടെ ഉണ്ടാകുന്ന കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ സംവിധാനം വേണം, അല്ലെങ്കിൽ എന്ത് സ്ത്രീ തുല്യത, സ്വാതന്ത്ര്യം ആണ് ഉണ്ടാവുക.നിർബന്ധിച്ച് വിവാഹം കഴിക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീയുടെ സമ്മതത്തോടെ മാത്രം ആണോ അവർ കുഞ്ഞിനെ ജനിപ്പിക്കേണ്ടി വരിക?? പ്രായപൂർത്തിയായ വ്യക്തികൾക്ക് തങ്ങളുടെ മനസിന്‌ ഇണങ്ങിയ പങ്കാളിയെ കണ്ടെത്തി സന്തോഷത്തോടെ ജീവിക്കാൻ സാഹചര്യം വേണം !! ബലാത്സംഗം ചെയ്യുന്ന ഭർത്താവിനെയാണ് അറെസ്റ്റ്‌ ചെയ്യേണ്ടത്!! മാത്രമല്ല, മറ്റൊരു പുരുഷനെ പങ്കാളിയാക്കുന്ന അമ്മയുടെ മക്കൾക്ക്‌ രണ്ടാനച്ഛനിൽ നിന്ന് സുരക്ഷിതത്വം ലഭിക്കും എന്ന് എന്താണ് ഉറപ്പ്??

കുട്ടികളോട് ഉള്ള സ്നേഹം കൊണ്ട് തന്നെ പറയട്ടെ, മാതാപിതാക്കൾ ആഗ്രഹിച്ചു തന്നെയാണ് കുഞ്ഞുങ്ങൾ ജനിക്കേണ്ടത്. അങ്ങനെ അല്ലാതെ പീഡനത്തിലൂടെ ജനിക്കുന്ന വെറുക്കപ്പെടുന്നവന്റെ കുഞ്ഞിനോട് ഒരു പെണ്ണിന് എത്രത്തോളം സ്നേഹം തോന്നും എന്നത് സമൂഹം ചിന്തിക്കേണ്ട കാര്യമാണ്!! ഇതൊന്നും ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കാര്യമല്ല!! ഇനി അഥവാ ജനിച്ചാൽ എല്ലാ ഉത്തരവാദിത്വവും സ്ത്രീയുടെ തലയിൽ ഇടുകയും ചെയ്യും… ഗതികേട് കൊണ്ട് ഓടിപ്പോകുന്ന പെണ്ണുങ്ങളുടെ മേലും കേസ്…കുട്ടിയെ ഉപേക്ഷിച്ചത്രേ..ഇത്തരം സ്ത്രീവിരുദ്ധമായ നിയമവും കുറേ അളിഞ്ഞ സദാചാര പോലീസുകാരും ചേർന്ന് മനുഷ്യരെ ട്രാപ് ചെയ്യും…എന്നിട്ട് നവോത്ഥാനം പുളുത്തി എന്ന് പറയുകയും ചെയ്യും ഒരു പ്രത്യേക തരം സമൂഹം.