Mermaid Legend(1984)????
Country : Japan ????????

തീർത്തും നിഷ്കളങ്കയും സാധരണക്കാരിയുമായ ഒരു സ്ത്രീ അവൾക്ക് നേരിടേണ്ടി വന്ന ദുരന്തത്തെ തുടർന്ന് ഒരു പ്രതികാര അഗ്നിയായി മാറിയാൽ എങ്ങനെയിരിക്കുമെന്ന് 2010-ൽ ഇറങ്ങിയ “Bedevilled” എന്ന കൊറിയൻ ചിത്രത്തിലൂടെ നമ്മൾ കണ്ടതാണ്…”പെണ്ണേ നീ തീയാവുക ” എന്നൊക്കെ പറയുംപോലെ അത്തരത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്ന മറ്റൊരു ചിത്രമാണ് 1984-ൽ Toshiharu Ikeda-യുടെ സംവിധാനത്തിൽ ജാപ്പനീസ് ഭാഷയിൽ പുറത്തിറങ്ങിയ “Mermaid Legend” എന്ന ചിത്രം..ഒരു ക്രൈം – റിവഞ്ച് -ഇറോട്ടിക് -ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണിത്.

ഈയൊരു ചിത്രത്തിന്റെ സംഗ്രഹം ആയി പറഞ്ഞാൽ, നല്ലയൊരു pearl diver ആയ നമ്മുടെ കഥാനായിക “Migiwa” തന്റെ മുക്കവനായ ഭർത്താവിനൊപ്പം കടലിൽ ജോലി ചെയ്യുന്ന സമയത്തു കുറച്ചു ഗുണ്ടകൾ വന്ന് അവളുടെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നു.. എന്നാൽ Migiwa ആ ഗുണ്ടകളുടെ കൈകളിൽ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെടുന്നു.. തുടർന്ന്, സംഭവിച്ച ദുരന്തം പോലീസിനെ അറിയിക്കാൻ ശ്രമിച്ച അവൾ ഉടനെ ഭർത്താവിന്റെ കൊലപാതകത്തിന്മേൽ ചതിയാൽ മുദ്രകുത്തപ്പെടുന്നു…
ആരാണ് Migiwa-യുടെ ഭർത്താവിനെ കൊന്നത്?… എന്തിനാണ് കൊന്നത്?.. എന്നൊക്കെ ബാക്കി സിനിമയിൽ കാണുക.

manga ആർട്ടിസ്റ്റും സംവിധായകനുമായ Takashi Ishii- യുടെ adult-oriented manga സ്റ്റോറിയെ ആസ്പദമാക്കി Toshiharu Ikeda സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണ്…ശ്രദ്ധേയമായ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമാണ് 1988-ൽ ഇറങ്ങിയ “Evil Dead Trap”..Japan’s first “splatter movie,first Japanese modern horror film എന്നൊക്കെയുള്ള ഒരു ഖ്യാതി ആ ചിത്രത്തിനുണ്ട്.

എങ്കിലും നിരൂപകർ ഇപ്പോഴും അദ്ദേഹത്തിന്റെ finest work ആയി കരുതുന്നത് Mermaid Legend-നെയാണ്..exploitation premises ഉള്ള ചിത്രമാണെങ്കിൽ കൂടിയും തീവ്രമായിട്ടുള്ള anti-nuclear sentiment ഒക്കെ ഈ ചിത്രം നന്നായി വരച്ചു കാട്ടുന്നുണ്ട്..കേന്ദ്ര കഥാപാത്രമായ Migiwa-യുടെ character study -യാണ് ചിത്രത്തിന്റെ മെയിൻ ഹൈലൈറ്റ്…നിഷ്കളങ്കത്വത്തിൽ നിന്നും ശക്തിയില്ലാത്തവർക്കെതിരെ ശക്തർ ചെയ്യുന്ന അനീതികളുടെ രോഷാകുലമായ തിരിച്ചറിവിലേക്കുള്ള ഒരു സ്ത്രീയാത്രയുടെ തീവ്രമായ സ്വഭാവ പഠനമായാണ് മെർമെയ്ഡ് ലെജൻഡ് എന്ന ഈ ചിത്രം പ്രവർത്തിക്കുന്നത്…Migiwa-യുടെ പരിവർത്തനത്തിന് ഏതാണ്ട് അമാനുഷികമായ ഒരു ഘടകം സംവിധായകൻ ഇതിൽ ചാർത്തിയിട്ടുണ്ട്.. അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.

ചിത്രത്തിന്റെ അവസാനത്തെ 20 മിനിറ്റ് എന്ന് പറയുന്നത് തീയാണ് .Migiwa ആയി നല്ലൊരു പ്രകടനമാണ് Mari Shirato കാഴ്ച വെച്ചിരിക്കുന്നത്.1985-ലെ യോക്കോഹാമ ഫിലിം ഫെസ്റ്റിവലിൽ മൂന്ന് അവാർഡുകൾ ഈ ചിത്രം നേടുകയുണ്ടായി..ചിത്രത്തിന്റെ ബിജിഎമ്മും സിനിമാട്ടോഗ്രഫിയും എല്ലാം വളരെ നന്നായിട്ടുണ്ട് . സെക്സിന്റെയും വയലൻസിന്റെയും രക്തക്കളിയുടെയും ആധിക്യമുള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക..????

Leave a Reply
You May Also Like

വൻ ഓഫറുമായി മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ ഇന്ന് മുതൽ

വൻ ഓഫറുമായി മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ ഇന്ന് മുതൽ. അയ്മനം സാജൻ ബിഗ്ഗ് ബോസ്സ്…

“തികച്ചും പ്രൊഫഷണലായ ഒരു നടനിൽ നിന്നുമാത്രം കേൾക്കാൻ സാധിക്കുന്ന ഉത്തരമായിരുന്നു”

നന്ദനത്തിന്റെ സെറ്റിൽ ജഗതി ശ്രീകുമാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബാലാമണി. നന്ദനത്തിൽ ജഗതി അവതരിപ്പിച്ച…

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

പ്രിയപ്പെട്ട ബൂലോകം ടിവി ആസ്വാദകരേ , വായനക്കാരെ… നിങ്ങളേവരും കാത്തിരുന്ന ബൂലോകം ടിവി ഷോർട്ട് ഫിലിം…

അടിപൊളി മോഡേൺ ലുക്കിൽ നടി ഹണി റോസ് ലുലുമാളിൽ

വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമണിഞ്ഞ് അടിപൊളി മോഡേൺ ലുക്കിൽ നടി ഹണി റോസ്. വിഡിയോയും…