നിങ്ങൾക്കറിയാമോ മൈക്കിൾ ജാക്സൺ 45 ഡിഗ്രി ചരിയുന്നതിന്റെ രഹസ്യം…?

323

നിങ്ങൾക്കറിയാമോ മൈക്കിൾ ജാക്സൺ 45 ഡിഗ്രി ചരിയുന്നതിന്റെ രഹസ്യം…?

മണ്മറഞ്ഞ ഇതിഹാസതാരം മൈക്കിൾ ജാക്‌സൺ 1987 ൽ പുറത്തിറക്കിയ ‘സ്മൂത്ത് ക്രിമിനൽ’ എന്ന മ്യൂസിക് ആൽബത്തിൽ ഒരു നൃത്തരംഗത്ത് അദ്ദേഹം 45 ഡിഗ്രി മുന്നോട്ടു ചരിഞ്ഞശേഷം പൂർവ്വസ്ഥിതിയിലാകുന്ന അത്ഭുതകരമായ പ്രകടനം കണ്ട് ലോകമാകെ അമ്പരക്കുകയുണ്ടായി.
ഇതെങ്ങനെ കഴിയുന്നു എന്ന് ലോകമെമ്പാടുമുള്ള നർത്തകരും, ശാസ്ത്രജ്ഞരും വരെ തലപുകഞ്ഞതാണ്. ഒരു സാധാരണവ്യക്തിക്ക് 20 മുതൽ 25 ഡിഗ്രിവരെയും ,നല്ല പരിശീലനം കിട്ടിയ വ്യക്തിക്ക് പരമാവധി 30 ഡിഗ്രി വരെയുമേ മുന്നോട്ടു ചായുവാൻ കഴിയുകയുള്ളു. അതിൽക്കൂടുതൽ ചരിഞ്ഞാൽ മൂക്കുകുത്തി നിലമാപതിക്കും. കാരണം നമ്മുടെ കാലിനു പിന്നിലെ മാംസപേശികളും, നട്ടെല്ലും പരമാവധി അത്രയ്ക്കുള്ള ചരിവ് മാത്രമേ ഉൾക്കൊള്ളുകയുള്ളു.

Michael Jackson's Gravity-Defying Lean Continues To Fascinate : The Record  : NPRഅപ്പോൾ എങ്ങനെ നേരെ നിന്നുകൊണ്ട് തന്റെ ശരീരം മൈക്കിൾ ജാക്സൺ 45 ഡിഗ്രിവരെ മുന്നോട്ടു വളയ്ക്കുമായിരുന്നു എന്നതാണ് ചോദ്യം.ആ രഹസ്യത്തിന്റെ ഉത്തരം ഇതാണ്. മൈക്കിൾ ജാക്‌സന്റെ ശരീരവളവിന്റെ രഹസ്യ ത്തിന്റെ കലവറ അദ്ദേഹത്തിൻറെ ഷൂ ആയിരുന്നു എന്നതാണ്. മൈക്കിൾ ജാക്സൺ തന്റെ ഷൂ നിർമ്മിക്കുന്നത് അന്തരീക്ഷ യാത്രികരുടെ ഷൂസിനു സമാനമായ രീതിയിലായിരുന്നു. ഹോളിവുഡിൽ ഉള്ള അദ്ദേഹത്തിൻറെ സുഹൃത്തുക്കളായ അന്തരീക്ഷ യാത്രികരായ രണ്ടുപേരുടെ സഹായം ഇതിനദ്ദേഹത്തിനു കിട്ടിയിരുന്നു.ഷൂസിന്റെ ഹീൽ ഭാഗത്ത് V ആകൃതിയിലുള്ള ഒരു പീസ് ഘടിപ്പിച്ചിരുന്നു . തറയിൽ ഘടിപ്പിച്ചിട്ടുള്ള കനമുള്ള ഒരാണി അതിനിടയിൽ (V )സമർത്ഥമായി കുടുക്കുന്നതുമൂലം മുന്നോട്ടായുമ്പോൾ ഷൂസിനു അമിതമായ സപ്പോർട്ട് ലഭ്യമാകുകയും 45 ഡിഗ്രിയിലും നിശ്ചലമാകാനും അദ്ദേഹത്തെ സഹായിച്ചിരുന്നു.ഷൂസിന്റെ നിർമ്മിതിയിലും ഉണ്ടായിരുന്നു പ്രത്യേകതകൾ.അന്തരീക്ഷത്തിലെ ഗുരുത്വാകർഷണ മില്ലായ്‌മയിലും, യാത്രികരെ ബേസിൽ പറ്റിച്ചേർന്നു നിൽക്കാൻ സഹായകമായ രീതിയിലാണ് ഇവ നിർമ്മിച്ചിരുന്നത്.

In which songs did Michael Jackson lean? - Quoraഇതൊക്കെയാണെങ്കിലും ഷൂസിന്റെ നിർമ്മിതിയും ,ഘടനയും മാത്രം പോരാ ,മറിച്ചു കാലിന്റെ മാംസപേശികളും, നട്ടെല്ലും കൂടുതൽ ബലപ്പെടുത്താനുള്ള കഠിനപരിശ്രമങ്ങളും ഈ സ്റ്റെപ്പിന് വളരെ അത്യാവശ്യമായണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനു മൈക്കിൾ ജാക്‌സനോളം അർപ്പണബോധം ഇക്കാര്യത്തിൽ മറ്റൊരാൾക്കും ഇതുവരെ കൈവന്നിട്ടുമില്ല.

(കടപ്പാട്)