Life
150 വർഷം ജീവിക്കാൻ എല്ലാം ചെയ്തിട്ടും 50 വയസിൽ മരിക്കേണ്ടിവന്ന മൈക്കിൾ ജാക്സൺ നൽകുന്ന സന്ദേശം എന്താണ് ?
മൈക്കൽ ജാക്സൺ എന്ന പ്രതിഭാസം 150 വർഷം ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.അതിനായി മുടി മുതൽ കാൽവിരലുകൾ വരെ ദിവസേന പരിശോധിക്കുന്ന 12 ഡോക്ടർമാരെ
232 total views

മൈക്കൽ ജാക്സൺ എന്ന പ്രതിഭാസം 150 വർഷം ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.അതിനായി മുടി മുതൽ കാൽവിരലുകൾ വരെ ദിവസേന പരിശോധിക്കുന്ന 12 ഡോക്ടർമാരെ അദ്ദേഹം വീട്ടിൽ നിയമിച്ചു.കഴിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഭക്ഷണം എല്ലായ്പ്പോഴും ലബോറട്ടറിയിൽ പരീക്ഷിച്ചു.അദ്ദേഹത്തിന്റെ ദൈനംദിന വ്യായാമവും മറ്റു ശരീര സംരക്ഷണവും നോക്കാൻ 15 പേരെ കൂടി നിയമിച്ചു. ഓക്സിജന്റെ അളവ് നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയോട് കൂടിയ കിടക്കയാണ് അദ്ദേഹം ഉപയ്ഗിച്ചിരുന്നത്.തന്റെ അവയവങ്ങൾക്ക് എന്തേലും കേടുപറ്റിയാൽ ഞൊടിയിടയിൽ ശസ്ത്രക്രിയക്കായി അവയവ ദാതാക്കളെ തയ്യാറാക്കി വച്ചിരുന്നു ഈ ദാതാക്കളുടെ ദൈനംദിന ചിലവുകൾ അദ്ദേഹം തന്നെ വഹിച്ചു.
150 വർഷം ജീവിക്കുക എന്ന സ്വപ്നവുമായി അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു.പക്ഷെ അദ്ദേഹം പരാജയപെട്ടു.2009 ജൂൺ 25 ന്, 50 ആം വയസ്സിൽ, അദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തനം നിർത്തി. ആ 12 ഡോക്ടർമാരുടെ നിരന്തരമായ ശ്രമം വിഫലമായി. ലോസ് ഏഞ്ചൽസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംയുക്ത പരിശ്രമത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല.25 വർഷം ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഒരിക്കലും ഒരു പടി പോലും മുന്നോട്ട് വയ്ക്കാത്ത വ്യക്തിക്ക് 150 വർഷം ജീവിക്കാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.ജാക്സന്റെ അവസാന യാത്ര 25 ദശലക്ഷം ആളുകൾ തത്സമയം കണ്ടു, ഇത് ഇന്നുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ തത്സമയ സംപ്രേഷണമാണ്.
അദ്ദേഹം മരിച്ച ദിവസം, അതായത്. 25 ജൂൺ ’09 ന്, 3.15 ന്, വിക്കിപീഡിയ, ട്വിറ്റർ, AOL യുടെ തൽക്ഷണ സന്ദേശവാഹകർ ജോലി നിർത്തി. ദശലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് ഗൂഗിളിൽ മൈക്കൽ ജാക്സൺ തിരഞ്ഞു.ജാക്സൺ മരണത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചെങ്കിലും മരണം അദ്ദേഹത്തെ വെല്ലുവിളിച്ചു.ഞാൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യ ഇനി നിന്നോടായി ചില ചോദ്യങ്ങൾ ….
സ്വത്ത്, ജാതി, മതം, രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലുന്നത് എന്തിനു വേണ്ടി…?
നിന്റെ മുന്നിൽ അടുത്ത ദിവസം ജീവിക്കുമോ ഇല്ലയൊ എന്ന് ഒരു ഉറപ്പും ഇല്ലാത്ത 21900 ദിവസങ്ങൾ മാത്രം… അതിൽ 7300 ദിവസവും നീ ഉറങ്ങാനായി വിനിയോഗിക്കുന്നു.ഈ തുച്ഛമായ ദിവസങ്ങളിൽ പരസ്പരം തമ്മിൽത്തല്ലി ജീവിക്കണോ.സന്തോഷമായി ജീവിക്കാൻ ശ്രമിക്കരുതോ..? മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിന് ഒപ്പം നിങ്ങൾ തന്നെ സന്തോഷത്തിലാവും എന്ന സത്യം നീ മനസിലാക്കുക.സ്വന്തം കുടുംബത്തിന് വേണ്ടി കുറച്ചു സമയം മാറ്റി വെക്കുക . നിങ്ങൾ നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക. സമ്പന്നനാകുക എന്നത് തെറ്റല്ല, പണത്താൽ മാത്രം സമ്പന്നനാകുന്നതാണ് തെറ്റ്.ജീവിതം നിയന്ത്രിക്കുക, അല്ലെങ്കിൽ ജീവിതം നിങ്ങളെ നിയന്ത്രിക്കും.ജീവിതാവസാനത്തിൽ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങൾ സന്തോഷം ,സംതൃപ്തി, സമാധാനം എന്നിവയാണ്. വേദനിപ്പിക്കുന്ന സത്യം എന്തെന്നാൽ ഇവയൊന്നും കാശു മുടക്കി വാങ്ങാൻ കഴിയില്ല.
233 total views, 1 views today