Isac John

ചലച്ചിത്രസംവിധായകനും രചയിതാവുമാണ് മിഥുൻ മാനുവൽ തോമസ്.2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.നിവിൻ പോളിയെയും നസ്രിയ നസീമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ൽ തോമസ് മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015-ൽ പുറത്തിറങ്ങിയ ആട് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് അദ്ദേഹം ആൻമരിയ കലിപ്പിലാണ് (2016), അലമാര (2017), ആട് 2 (2017), അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019) എന്നിവ സംവിധാനം ചെയ്തു. 2020-ൽ അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്തു.

അഞ്ചാം പാതിരാ എന്ന ഹിറ്റ്‌ ചിത്രം റിലീസ് ആയിട്ട് 3 വർഷത്തോളമായി.വലിയ ചർച്ച വിഷയമായിട്ടും സാമ്പത്തികമായി വലിയ വിജയമായിട്ടും മിഥുൻ മാനുവേൽ തോമസ് അടുത്ത ചിത്രം ചെയ്തിട്ടില്ല. ഇടയ്ക്ക് തമിഴിൽ അർജുൻ ദാസിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.വസ്തുത എന്തെന്നറിയില്ല.അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായി ആറാം പാതിര അനൗൺസ് ചെയ്തിരുന്നു.പിന്നെ അധികം റൂമെറുകളിൽ ഒന്നും ഇടം കൊടുക്കാതിരുന്ന അദ്ദേഹത്തിന്റെ പേര് കേൾക്കുന്നത് മിഥുന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്ന വാർത്തയാണ്.ഒഫീഷ്യൽ അല്ലെങ്കിലും അങ്ങനെയൊരു സിനിമ വരുന്നുണ്ട് എന്ന് തന്നെ പലയിടത്തു നിന്നും കേട്ടത്.എങ്കിൽ അതായിരിക്കും അടുത്ത ചിത്രം എന്ന് കരുതിയവർക്ക് തെറ്റി.ഗരുഡൻ എന്നൊരു ചിത്രം അനൗൺസ് ചെയ്തു. തിരക്കഥകൃത്തായി, പിന്നെ അടുത്ത അനൗൺസ്‌മെന്റും വന്നു, ഫീനിക്സ്, അതും തിരക്കഥകൃത്തായി.നിർമാതാവ് വിജയ് ബാബു പറയുന്നത് കോട്ടയം കുഞ്ഞച്ചൻ എന്ന പ്രൊജക്റ്റ്‌ അവർ ഉപേക്ഷിച്ചിട്ടില്ലെന്നു.ഇതിനിടയിൽ ഒരു ജയറാം ചിത്രം ഉണ്ടെന്നും റൂമെറുകൾ കേട്ടു. ഇതിനെല്ലാം പുറമെ ആട് 3 എന്ന ചിത്രവും.ഒരുപക്ഷെ എവിടെയും മുഖം കാണിക്കാതെ സ്വസ്ഥമായി അദ്ദേഹം തിരക്കഥകൾ എഴുതിക്കൂട്ടുകയായിരുന്നു എന്ന് വേണം കരുതാൻ.എല്ലാം സംഭവിക്കട്ടെ.ഈ പറഞ്ഞു കേട്ടതല്ലാതെ വേറെയും സർപ്രൈസ് പ്രൊജക്ടുകൾ കൂടിയുണ്ടാകട്ടെ.

Leave a Reply
You May Also Like

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

Anoop Devazia ഗുരു…അജ്ഞതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവൻ.ഒരുപാടു ചിന്തിപ്പിച്ച ഒരു…

ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് ഒരു തീപ്പൊരി ഫെമിൻ കഥാപാത്രത്തെയാണ്

കടപ്പാട് Riyas Pulikkal സാനി കായിദം കണ്ടപ്പോൾ “Bedevilled” എന്ന കൊറിയൻ സിനിമയാണ് ഓർമ്മ വന്നത്.…

സോഷ്യല്‍ മീഡിയ മൊത്തം നീലകണ്ണുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍

തെലുങ്ക് സിനിമയില്‍ കൂടി അരങ്ങേറി പിന്നീട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമര്‍ നായികയാണ്…

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയന്റെ വാർഷിക പൊതുയോഗം എറണാകുളം കച്ചേരിപ്പടി…