മോഹൻ, അഥവാ മൈക് മോഹൻ

Shameer K Mohammed

മലയാളികൾക്ക് മോഹൻ പ്രിയങ്കരനാണ്,,,,ഇദ്ദേഹത്തിൻ്റെ ഒരു സിനിമ പോലും ഞാൻ തീയറ്ററിൽ കണ്ടിട്ടില്ല,, പക്ഷേ എൻ്റെ ഇഷ്ടതാരങ്ങളിൽ ഇദ്ദേഹവും ഉണ്ട്,, രജനി, കമൽ, വിജയകാന്ത്, സത്യരാജ്, പ്രഭു, കാർത്തിക് ,അർജുൻ തുടങ്ങിയ തമിഴ് താരങ്ങളുടെ സിനിമകൾ തൃക്കാക്കര പഞ്ചായത്തിലെ കാക്കനാട് ജിനി, വാഴക്കാല AKB, പാലമുറ്റം സിനി ഹൗസ് എന്നീ C ക്ലാസ് തിയറ്ററിൽ നിന്നാണ് പണ്ട് കണ്ടിട്ടുള്ളത്,, ഒരിക്കൽ പോലും മോഹൻ അഭിനയിച്ച സിനിമ തിയറ്ററിൽ കാണാൻ സാധിച്ചിട്ടില്ല,, 1980 ൽ തുടങ്ങി ചരിത്ര വിജയ സിനിമകളോടെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ 1989 ൽ തന്നെ മോഹൻ സിനിമാരംഗത്ത് നിന്നും അപ്രത്യക്ഷനായി.

1977 ൽ കന്നഡയിൽ പുറത്തിറങ്ങിയ കമൽ ഹാസൻ നായകനായ കോകില എന്ന സിനിമയിലൂടെയാണ് മോഹൻ അഭിനയ രംഗത്ത് എത്തിയത്, 1980 ൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂടുപനി എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറി,,,, തുടർന്ന് നെഞ്ചത്തെ കിള്ളാതെ, കിളിഞ്ചൽകൾ എന്ന സിനിമകളിൽ നായകനായി,, ആ സിനിമകൾ വിജയം നേടി,,, 1982 ൽ പുറത്തിറങ്ങിയ പയനങ്ങൾ മുടിവതില്ലൈ എന്ന സിനിമ മെഗാഹിറ്റായി,,, അതിലെ ഇളയ നിലാ എന്ന ഗാനം അന്നും, ഇന്നും, എന്നും ആരാധകരുടെ പ്രിയ ഗാനമാണ്.

അമാനുഷികനാകാതെ, അധോലോക നായകനാകാതെ സാധാരണ വേഷങ്ങൾ ചെയ്താണ് മോഹൻ പ്രശസ്തി നേടിയത്,,, മണിരത്നം ഇദയ കോയിൽ, മൗനരാഗം എന്നീ സിനിമകളിൽ മോഹനെ തുടർ നായകനാക്കി,, അത് രണ്ടും മെഗാഹിറ്റുകളാണ്,, മൗനരാഗം സിനിമയ്ക്ക് വൻ ആരാധക വൃന്ദമാണ് ഉള്ളത് .മോഹൻ്റെ സിനിമകളിൽ പാട്ടുകൾക്ക് അതീവ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്, SPB യുടെയും യേശുദാസിൻ്റെയും, ഇളയരാജയുടെയും പത്ത് സൂപ്പർ ഹിറ്റ് പാട്ടുകൾ എടുത്താൽ അഞ്ച് എണ്ണം മോഹൻ അഭിനയിച്ച സിനിമയിലെ ആയിരിക്കും,,, കുടുംബ പ്രേക്ഷകരായിരുന്നു മോഹൻ ആരാധകരിൽ ഏറെയും,,, ഭർത്താവായും, കാമുകനായും മോഹൻ പ്രേക്ഷകരെ കീഴടക്കി.

വിജയ് യുടെ അമ്മാവനായ സുരേന്ദർ ആയിരുന്നു കന്നഡികനായിരുന്ന മോഹന് തമിഴിൽ ശബ്ദം നൽകിയിരുന്നത്,,,സുരേന്ദറുമായി ഉണ്ടായ പിണക്കത്തിൽ ആണ് മോഹൻ സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തു തുടങ്ങിയത്.മലയാള ചിത്രമായ മമ്മൂട്ടി- കൊച്ചിൻ ഹനീഫ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റായ ” മൂന്ന് മാസങ്ങൾക്ക് മുമ്പ് “എന്ന സിനിമയുടെ തമിഴ് റീമേക്ക് ആയ പാസ പറവെകളിലൂടെയായിരുന്നു ആദ്യമായി സ്വന്തം ശബ്ദം ശബ്ദം സ്ക്രീനിൽ ഉപയോഗിച്ചത്.വിജയകാന്തിൻ്റെ നൂറാവത് നാൾ എന്ന മൂവിയിൽ ആദ്യമായി നെഗറ്റീവ് വേഷം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചു.

മണിരത്നം 1990 കളിൽ സംവിധാനം ചെയ്ത അഞ്ജലി എന്ന അത്ഭുത സിനിമയിൽ മോഹനെയാണ് നായകനായി ആദ്യം പരിഗണിച്ചത്, മൂന്ന് കുട്ടികളുടെ പിതാവായി അഭിനയിക്കാൻ മോഹൻ വിസമ്മതിച്ചതു കൊണ്ടാകാം ആ വേഷം രഘുവരന് ലഭിച്ചത്,,,,മുമ്പും പല സിനിമകളും മോഹൻ നിരസിച്ചിട്ടുണ്ട്, അവയെല്ലാം ഹിറ്റുമായിരുന്നു.മോഹന് അവസരങ്ങൾ കുറയാൻ കാരണം അദ്ദേഹത്തിന് എയിഡ്സ് ആണ് എന്ന കിംവദന്തി പരന്നതാണ്,, ഒരു പ്രമുഖയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് അതിന് കാരണം എന്നാണ് അന്ന് പ്രചരിച്ചിരുന്നത്.

മോഹൻ്റെ ഒട്ടുമിക്ക സിനിമകളും ജൂബിലി തികച്ചതിനാൽ ജൂബിലി മോഹൻ എന്ന പേരും ലഭിച്ചു,, പ്രിഥ്വിരാജിനെ നായകനാക്കി, മധുപാൽ മലയാളത്തിൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന സിനിമ നിർമിച്ചത് ഇതേ ജൂബിലി പ്രൊഡക്ഷൻസ് തന്നെയാണ് എന്നാണ് കേട്ടിട്ടുള്ളത്. മോഹൻലാലിൻ്റെ വന്ദനം എന്ന സിനിമയിലെ തീരം തേടും ഓളം എന്ന ഗാനത്തിൽ രണ്ട് സീനിൽ മോഹനെ കാണിക്കുന്നുണ്ട്,, ‘ഞാൻ ബിഗ് സ്ക്രീനിൽ മോഹനെ ആകെ കണ്ടത് ആ പാട്ട് സീനിൽ ആണ്,,, 1990കൾക്ക് ശേഷം മൂന്ന് സിനിമകളിൽ മാത്രമാണ് മോഹൻ അഭിനയിച്ചത്,,, അത് മൂന്നും പരാജയമായിരുന്നു,, പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറ്റി,,, പുതിയ ഒരു സിനിമയുമായി തിരിച്ചു വരുന്നു എന്നാണ് ഒരു വാർത്തയിൽ കേട്ടത്,,, (ചില വാർത്തകൾക്ക് കടപ്പാട്, ഓൺലൈൻ മാധ്യമം ട്രൂ കോപ്പി )

ഗംഭീര വിജയത്തിൽ തുടങ്ങി കമലിനും രജനിക്കുമൊപ്പം പ്രശസ്തിയിൽ നിൽക്കവേ പൊടുന്നനേ സിനിമയിൽ പിൻവാങ്ങേണ്ടി വന്ന നടൻമാരാണ് തമിഴിൽ മോഹനും, മലയാളത്തിൽ മമ്മൂട്ടിക്കും, മോഹൻലാലിനൊപ്പവും തിളങ്ങിയ ശങ്കറും,,, 1980കളിൽ തുടങ്ങി, 1989 കളിൽ രണ്ടു പേരും സിനിമകളിൽ നിന്ന് അപ്രത്യക്ഷരായി,എങ്കിലും നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെയും അവർ പ്രേക്ഷകർക്കിടയിൽ ഇന്നും നിലനിൽക്കുന്നു,മോഹൻ അഭിനയിച്ച സിനിമകളെ കുറിച്ച് സുഹൃത്തുക്കളുടെ കമൻറുകൾ പ്രതീക്ഷിക്കുന്നു

Leave a Reply
You May Also Like

കാലങ്ങളായി പർവതത്തിൽ ഉറങ്ങി കിടന്ന ഒരു ട്രോൾ ഉണർന്നു വന്ന് ഓസ്‌ലോ നഗരത്തെ നശിപ്പിക്കുന്നു

ട്രോൾ (Troll) Muhammed Sageer Pandarathil 2022 ഡിസംബർ 1 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ…

ഒരു കന്യാസ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതം എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതാണ് അക്വേറിയം

അക്വേറിയം റിവ്യൂ Muhammed Sageer Pandarathil കണ്ണമ്പേത്ത് പ്രൊഡക്ഷന്റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിച്ച് ദീപേഷ്…

ട്വിറ്ററിൽ ഇന്ത്യാ ട്രെൻഡിങ് ലിസ്റ്റിൽ കിംഗ് ഓഫ് കൊത്തയും ദുൽഖർ സൽമാനും ആദ്യ രണ്ടു സ്ഥാനങ്ങൾ കീഴടക്കി തരംഗമാകുകയാണ്, ഇന്ന് വൈകിട്ട് 6 മണിക്ക് കിംഗ് ഓഫ് കൊത്തയുടെ വെടിക്കെട്ട് ടീസർ

പി ആർ ഓ പ്രതീഷ് ശേഖർ. ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ…

ഗ്ലാമർ ലുക്കിലുള്ള അഹാനയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു

പ്രശസ്ത നടിയും യൂട്യൂബറും വ്ലോഗറും കൂടിയാണ് അഹാന കൃഷ്ണകുമാർ. നടനും രാഷ്ട്രീയ പ്രവർത്തകയുമായ കൃഷ്ണകുമാറിന്റെ മകളായാണ്…