Connect with us

Science

തല അറുത്തെങ്കിലും 18 മാസം ജീവിച്ച് ആ കോഴി ലോകത്തെ അത്ഭുതപ്പെടുത്തി !

മൈക് എന്ന പൂവൻ കോഴിയെ കൊല്ലാനായി തല അറുത്തെങ്കിലും ഒരു കുഴപ്പവും കൂടാതെ 18 മാസം ജീവിച്ച് അവൻ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

 31 total views

Published

on

തലയില്ലാത്ത മൈക് എന്ന കോഴി

മൈക് എന്ന പൂവൻ കോഴിയെ കൊല്ലാനായി തല അറുത്തെങ്കിലും ഒരു കുഴപ്പവും കൂടാതെ 18 മാസം ജീവിച്ച് അവൻ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കയിലെ കോളറാഡോ (Colarado) യിലെ ഒരു സാധാരണ കർഷകനായിരുന്ന ലോയ്ഡ് ഒൽസെൻ (Lloyd Olsen) 1945 സെപ്തംബര് 10 ന് വിരുന്നുവന്ന അമ്മായിഅമ്മക്ക് അത്താഴവിരുന്നിനായി അഞ്ചരമാസം പ്രായമുള്ള നല്ല ഒരു പൂവൻ കോഴിയെ കൂട്ടിൽനിന്നും പിടിച്ചു. അമ്മായിയമ്മക്ക് കഴുത്തു പൊരിച്ചു തിന്നുന്നത് വളരെ ഇഷ്ടമായിരുന്നതിനാൽ കോഴിയെ അറക്കാൻ വിദഗ്ദ്ധനായ ഒൽസെൻ ഒരു കൈമഴു കൊണ്ട് അതിന്റെ കഴുത്ത്‌ തലയോടുചേർത്ത് വെട്ടിമാറ്റി. സാധാരണപോലെ തല വേർപെടുത്തി താഴെയിട്ട കോഴി എങ്ങോട്ടും ഓടിയതുമില്ല കറങ്ങിയതുമില്ല. സ്വന്തം കാലിൽ അവൻ നിവർന്ന് നിന്ന് ചിറകുകൾ പൊക്കി വീശിയടിച്ച് വേച്ചു വേച്ച് അവന്റെ കൂടിനെ ലക്ഷ്യമാക്കി നടന്നു പോയി. ഒൽസെന് ആ കാഴ്‌ച്ച വിശ്വസിക്കാനായില്ല. കൂട്ടിൽ ധാന്യമണികൾ കൊത്തിതിന്നാൻ തലയില്ലാതെ അവൻ ശ്രമിക്കുകയും തൂവലുകൾ കൊത്തിമിനുക്കാനും അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചിറകടിച്ചു കൂവൻ ശ്രമിച്ചെങ്കിലും ഒരു ചെറിയ കാറൽ ശബ്ദം മാത്രം പുറത്തുവന്നു.

Quirky 2019 summer time festivals in Colorado that it's important to go to  - Press Maskപിറ്റേ ദിവസം രാവിലെ കൂടിനടുത്തെത്തിയ ഒൽസെൻ കൂടിന്റെ മൂലയിൽ ഒന്നും സംഭവിക്കാത്തതുപോലെ കഴുത്തിനു മുകളിൽ ചിറകുകൾ വിടർത്തി ഇരിക്കുന്ന കോഴിയെയാണ്. അവന്റെ ജീവനൊടുക്കാൻ ദൈവം തന്നെ അനുവദിച്ചിട്ടില്ല എന്നു മനസ്സിലാക്കിയ ഒൽസെൻ ഒരു eyedroper ൽ പാലിൽ വെള്ളം ചേർത്ത്‌ കഴുത്തിന്റെ തുറന്ന ഭാഗത്തു കൂടി ഒഴിച്ചു കൊടുത്തു. ചോളത്തിന്റെയും ഗോതമ്പിന്റെയും ചെറിയ തരികളും ഇട്ടുകൊടുത്തു. അവനതെല്ലാം സന്തോഷത്തോടെ ഇറക്കുന്നുണ്ടായിരുന്നു. ഒരാഴ്ചകഴിയുമ്പോഴും പൂർണ്ണ ആരോഗ്യത്തോടെയിരുന്ന കോഴിക്ക് മൈക് എന്ന പേരും നൽകി. മൈക്കിനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയതോടെ സന്ദർശകരുടെ തിരക്കും കൂടി.

തലയില്ലാതെ കോഴി എങ്ങനെ ജീവിക്കുന്നു എന്ന അത്ഭുതം മാറാതെ ഒൽസെൻ 250 മൈൽ സഞ്ചരിച്ച് യുട്ട (Utah) യൂണിവേഴ്സിറ്റി യിലെ വിദഗ്ദ്ധരെ മൈക്കിനെയും ആ തലയും കാണിച്ചുകൊടുത്തു. കോഴിയുടെ തലച്ചോറിന്റെ പ്രധാനഭാഗമായ Brainstem അപ്പോഴും കഴുത്തിനോടുചേർന്ന് നിലനിന്നിരുന്നു. കോഴികൾ തലച്ചോറും സെറിബ്രിയവും കൂടുതലായി ഉപയോഗിക്കാറില്ല. കഴുത്തിലെ Juglar ഞരമ്പിൽ പെട്ടെന്ന് രക്തം കട്ടപിടിച്ചതിനാൽ രക്തസ്രാവം ഉണ്ടായതുമില്ല. അവരുടെ നിർദേശപ്രകാരം ചോളവും ഗോതമ്പും കുഴമ്പുരൂപത്തിൽ കൊടുക്കുവാൻ ആ കർഷകൻ ആരംഭിച്ചു.

The chicken that lived for 18 months without a head - BBC Newsതലയില്ലാതെ അത്ഭുതകോഴി മൈക്കിനെ കുറിച്ചുള്ള പത്രവാർത്തകൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. മൈക്കിനെ ഒരു നോക്ക് കാണാൻ ആ വീട്ടിൽ ആളുകൾ തിങ്ങി നിറഞ്ഞു. ഈ അവസരം എങ്ങനെ മുതലെടുക്കണമെന്ന് സമീപവാസിയായ ഹോപ് വേഡിന്റെ (Hope Wade) ന്റെ മനസ്സിൽ ഒരു ആശയം ഉടലെടുത്തു. രാജ്യത്തിന്റെ പല ഭാഗത്തും മൈക്കിനെ പ്രദർശിപ്പിച്ചു പണമുണ്ടാക്കാനുള്ള ഒരു പദ്ധതി അവർ തയ്യാറാക്കി. ഹോപ് വേഡ് തന്റെ ലാഭവിഹിതവും ഉറപ്പിച്ചു.

അമേരിക്കയിലെ പല ഭാഗത്തുമുള്ള ആഘോഷ പരിപാടികളിലും വിനോദപ്രദർശനങ്ങളിലും അങ്ങനെ മൈക് പ്രധാന കാഴ്ചവസ്തുവായി മാറി. തലയില്ലാതെ നടക്കുകയും തൂവൽ മിനുക്കുകയും ധാന്യങ്ങൾ കൊത്തിതിന്നാൻ ശ്രമിക്കുകയും ചെയ്യന്ന മൈക്കിനെകാണാൻ ആയിരങ്ങൾ തടിച്ചു കൂടി. മൈക്കിനെ ഒരു നോക്കു കാണാൻ 25 സെന്റ് ആയിരുന്നു ഫീസ്. ഒൽസെന്റെ ഒരു മാസത്തെ വരുമാനം 4,500 ഡോളർ ആയിരുന്നു. ഇന്നത്തെ 32 ലക്ഷം രൂപ. മൈക്കിന്റെ മതിപ്പുവില 10,000 ഡോളറായി കണക്കാക്കിയിരുന്നു . ഇന്നത്തെ 70 ലക്ഷം രൂപ. അത്രയും തുകക്കുതന്നെ അവനെ ഇൻഷ്വർ ചെയ്തിരുന്നു. എല്ലാ കോഴികളെയും പോലെ ആരോഗ്യവാനും സന്തോഷവാനുമാണെന്ന് അത്ഭുതത്തോടെ തുറിച്ചു നോക്കുന്ന ആളുകളെ നോക്കി ഒൽസെൻ വിളിച്ചു പറഞ്ഞു. സന്തോഷത്തോടെ ജീവിക്കുവാനും പ്രശസ്ഥനും സമ്പന്നനാകാനും വലിയ തലയൊന്നും വേണ്ട എന്ന് കാണികൾക്ക് തോന്നിയിട്ടുണ്ടാകും.
ആ പാവപ്പെട്ട കർഷകൻ ധനവനാകുന്നത് കണ്ട് പലരും പല കോഴികളെയും അതുപോലെതന്നെ തലയറുത്തു നോക്കിയെങ്കിലും നൂറു കണക്കിന് കോഴികളുടെ ജീവൻ പോയതല്ലാതെ ഒന്നും അതിജീവിച്ചില്ല. മൈക്കിന്റെ ദുഃഖകരമായ അവസ്ഥയെ കുറിച്ച് ഒരു നഴ്സറി പാട്ടുതന്നെ കുട്ടികൾ പാടി നടന്നു.
Mike, Mike Mike… where’s your head?
Even without it, you’re not dead.

ആരിസോണയിലെ (Arizona) ഒരു പ്രദർശനത്തിനു ശേഷം ഒരു ഹോട്ടലിൽ വിശ്രമിച്ചുകൊണ്ടിരുന്നപ്പോൾ മൈക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് ഒൽസെൻ കണ്ടു. തൊണ്ടയിൽ എന്തെങ്കിലും കുരുങ്ങിയൽ പുറത്തെടുക്കുന്നതിനുള്ള പ്രത്യേകതരം സിറിഞ്ച് അദ്ദേഹം എപ്പോഴും കരുതിയിരുന്നുവെങ്കിലും ആ സമയത്ത്‌ അത് കാണാതെപോയി. ഒൽസെൻ നോക്കി നിൽക്കെ ആ പൊൻമുട്ടയിടുന്ന മൈക് ശ്വാസംമുട്ടി നിലത്ത് പിടഞ്ഞുവീണു മരിച്ചു. മൈക്കിന്റെ ജന്മനാടായ കോളറാഡോയിലെ ഫ്രൂട്ടിയ (Frutia) യിൽ എല്ലാ ജൂണ് മാസത്തിലെ ഒന്നാമത്തെ ആഴ്ചയുടെ അവസാന ദിവസം Mike the Headless Chicken Day ആയി ആഘോഷിച്ചുപോരുന്നു.

 32 total views,  1 views today

Continue Reading
Advertisement

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement