ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്

49

30 കിലോമീറ്ററോളം നടന്നാണ് മിനി ടീച്ചർ കോവിഡ് കാലത്തും അമ്പുമല ട്രൈബൽ സ്കൂളിൽ പോകുന്നത്. ആ നടത്തത്തിലെ ഒരു കിലോമീറ്റർ നടക്കേണ്ടത് കാട്ടിലൂടെയാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിലും ഒലിച്ചു പോയത്തിനു ശേഷം മുളംകമ്പു കൊണ്ടു വരിഞ്ഞു കെട്ടി വെച്ച ഒരു പാലത്തിലൂടെ, അടിയിൽ കുത്തി ഒഴുക്കുന്ന പുഴയേ മറി കടന്നു മലമ്പാമ്പും, കടുവയും, കാട്ടു പന്നിയും കാട്ടാനാകളും ഉള്ള കാട്ടിലൂടെ ഒറ്റക്ക് കഴിഞ്ഞ അഞ്ചാറു വർഷമായി 44 കാരിയായ മിനി കൂർമൻ നടക്കുന്നുണ്ട്. നന്നായി ശമ്പളം കിട്ടുന്ന സർക്കാർ ജോലി മാറ്റി വെച്ചാണ് കരാർ അടിസ്ഥാനത്തിൽ ഏകാധ്യാപക വിദ്യാലയത്തിൽ വിദ്യാർഥികളെ പഠിപ്പിക്കാനായി മിനി ടീച്ചർ എന്നും നടന്നു അങ്ങോട്ടു എത്തുന്നത്‌. അതിൽ തന്റെ സമൂഹത്തോടും സമുദായത്തോടും ഉള്ള അടങ്ങാത്ത പ്രതിബദ്ധത മാത്രം അല്ല നിഴലിക്കുന്നത്, അമ്പുമല എന്ന ഗ്രാമത്തിലെ കുട്ടികളോടും ജനങ്ങളോടും ഉള്ള അടങ്ങാത്ത സ്നേഹം കൂടിയാണ്.

ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. വൈദ്യുതിഇല്ലായ്മയും കുടിവെള്ള പ്രശനവും നേരിട്ടിരുന്ന അമ്പുമലയിൽ വൈദ്യുതി എത്തിയത് മിനി ടീച്ചറുടെ കൂടി പ്രയത്നം കൊണ്ടാണ്. അവിടെ ടിവി എത്തിച്ചു കൊടുത്തത് SFI യാണ്. സംസ്ഥാനത്തെ 270 ഏകാധ്യാപക വിദ്യാലയങ്ങളിലെ പലതിലും ടീച്ചർമാർക്കു ശമ്പളം ആറു മാസം കൂടുമ്പോഴാണ്. മിനി ടീച്ചർക്കുമതേ. അത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ പോലും മാറ്റി നിർത്തി നിത്യവും അവിടെ മിനി ടീച്ചറെ പോലുള്ളവർ കൂടിയാണ് നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസത്തിനു കൊടുക്കുന്ന പ്രാധാന്യത്തെ അടിവരയിടുന്നത്.